ഗ്രനേഡിന് പിന്നാലെ നിയമസഭയില്‍ പുലിയുടെ മുരള്‍ച്ച... അമ്പരന്ന് സഭാംഗങ്ങള്‍

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  നിയമസഭയിൽ പുലിയുടെ മുരൾച്ച, സംഭവം ഇങ്ങനെ | Oneindia Malayalam

  ബുധനാഴ്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പ്രധാന വാര്‍ത്താ തലക്കെട്ടായത് തിരുവഞ്ചൂര്‍ സഭയില്‍ കൊണ്ടുവന്ന ഗ്രനേഡായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെ പോലീസ് പ്രയോഗിച്ച ഗ്രനേഡായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണല്‍ കൈയ്യില്‍ കരുതിയത്. ഗ്രനേഡ് സഭയ്ക്കകത്ത് കൊണ്ടുവന്ന തിരുവഞ്ചൂരിനെതിരെ നടപടി വേണമെന്നായി ഭരണപക്ഷം. അവസാനം തിരുവഞ്ചൂരിനെതിരെ റൂളിങ്ങ് വേണമെന്ന ഭരണപക്ഷാംഗങ്ങളുടെ ആവശ്യം പരിഗണിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതോടെ പ്രശ്നം അവസാനിച്ചു.തുടര്‍ന്ന് വീണ്ടും സഭാ നടപടികള്‍ തുടങ്ങിയതോടെ ദാ കേള്‍ക്കുന്നു സഭയില്‍ നിന്ന് ഒരു മുരള്‍ച്ച്. വെറും മുരള്‍ച്ചയല്ല. പുലിയുടെ മുരള്‍ച്ച. മനോരമയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

  ചെവി കൂര്‍പ്പിച്ച്

  ചെവി കൂര്‍പ്പിച്ച്

  ശരിക്കും പുലിയെ തേടി സാമാജികര്‍ ശബ്ദം കേള്‍ക്കുന്നുണ്ടോയെന്നറിയാന്‍ ചെവി കൂര്‍പ്പിച്ചു. അപ്പോള്‍ സഭാംഗങ്ങളും സമ്മതിച്ചു. അതേ പുലിയുടെ മുരള്‍ച്ച തന്നെ.

  പെട്ടെന്ന്

  പെട്ടെന്ന്

  ഗ്രനേഡ് പോലെ തന്നെ ഇനി പുലിയും സഭയില്‍ ​എത്തിയോന്ന് അമ്പരപ്പോടെ സഭാംഗങ്ങള്‍ നോക്കിയപ്പോള്‍ ദേ പെട്ടെന്ന് ശബ്ദം നിലച്ചു.

  പുലിയല്ല ഇത് പുപ്പുലി

  പുലിയല്ല ഇത് പുപ്പുലി

  സഭാനടപടികള്‍ക്കിടെ ഉറങ്ങി പ്രതിഷേധിച്ച ഏതോ സഭാംഗത്തിന്‍റെ കൂര്‍ക്കംവലിയാണ് പുലിയുടെ മുരള്‍ച്ചയായി തെറ്റിധരിച്ചത്. എന്തായാലും പുലിയല്ലെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  leopard roaring in kerala assembly

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്