
ആദിലയ്ക്കും നൂറയ്ക്കും ഇനി ഒന്നിച്ചുജീവിക്കാം; അനുമതി നൽകി ഹൈക്കോടതി
കൊച്ചി: പരസ്പരം സ്നേഹിച്ച സ്വവര്‍ഗാനുരാഗികളായ ഫാത്തിമയ്ക്കും ആദിലയ്ക്കും ഇനി ഒന്നിച്ച് ജീവിക്കാം. ഇതിനായി ഹൈക്കോടതി ഇരുവർക്കും അംഗീകാരം നൽകി. പങ്കാളിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയൻ പ്രണയിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ അനുമതി. കോഴിക്കോട് താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആലുവയിലെ പങ്കാളിക്കൊപ്പം പോകാനാണ് ഹൈക്കോടതി അനുമതി നൽകിയത്.
ആലുവ സ്വദേശി ആദില നസ്രിന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹർജിയിൽ ആയിരുന്നു കോടതിയുടെ തീരുമാനം. പ്രായപൂര്‍ത്തിയായ ഇരുവർക്കും ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
പങ്കാളിയായ ഫാത്തിമയെ തന്റെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു ആലുവ സ്വദേശിയായ ആദില കോടതിയിൽ ഹർജി നൽകിയത്. സുപ്രീംകോടതി വിധി പ്രകാരം, ഒരുമിച്ച് ജീവിക്കാന്‍ തങ്ങൾക്ക് അവകാശം ഉണ്ടെന്ന് കാണിച്ചായിരുന്നു ഹർജി. കോടതിയും പോലീസും തങ്ങള്‍ക്കൊപ്പം നില്‍ക്കണം എന്നും ആദില തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇതിന് പിന്നാലെ, കേസ് കോടതി ഫയലില്‍ സ്വീകരിച്ചു. ശേഷം, കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയോട് എത്രയും പെട്ടെന്ന് കോടതി ഹാജരാകാൻ നിര്‍ദ്ദേശിച്ചു. എന്നാൽ, പെൺകുട്ടിയെ രക്ഷിതാക്കൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകർ കോടതിയിൽ അറിയിച്ചിരുന്നു. പിന്നാലെ, രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ ഫാത്തിമ നൂറയെയാണ് ആദിലയ്‌ക്കൊപ്പം പോകാന്‍ ഹൈക്കോടതി അനുവദിച്ചത്.
ബിജെപി ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് കോണ്‍ഗ്രസിലെ പ്രമുഖനുള്‍പ്പെടെ തൃക്കാക്കരയിലെത്തിയത്: മന്ത്രി
കോഴിക്കോട് സ്വദേശിനിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയതെന്ന് ആറു ദിവസം മുന്‍പാണ് ആലുവ സ്വദേശിനി വ്യക്തമാക്കിയത്. അതേസമയം, കഴിഞ്ഞ കുറച്ചു നാളുകളായി ആലുവയിലുള്ള ആദിലയുടെ ബന്ധുവിന്റെ വീട്ടിൽ ആയിരുന്നു ഇരുവരും തങ്ങിയിരുന്നത്. എന്നാൽ, ഇവിടെ നിന്നും ഫാത്തിമ്മയെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കടത്തി കൊണ്ടുപോകുകയായിരുന്നു.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
Recommended Video
അതേസമയം, ഈ രണ്ട് പെൺകുട്ടികളും സൗദിയിലാണ് പഠിച്ചത്. ഈ സമയത്തു തന്നെ, ഇരുവരും പ്രണയത്തിൽ ആയിരുന്നു. തുടർന്ന്, ഉപരിപഠനത്തിനായി ഇവർ നാട്ടില്‍ എത്തുകയായിരുന്നു. തുടർന്ന്, രണ്ട് പേരും ലസ്ബിയൻ ആണെന്ന് തിരിച്ചറിഞ്ഞതോടെ ബിരുദ പഠനത്തിന് ശേഷം ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ചു. ഇതോടെ ആയിരുന്നു, എതിർപ്പ് അറിയിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നത്. അതേസമയം, സ്വവര്‍ഗാനുരാഗികൾ ആയ തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ആയിരുന്നു ആദില മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.