കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കോണ്‍ഗ്രസ് മുക്തമാകുമോ?

  • By Mithra Nair
Google Oneindia Malayalam News

തിരുവന്തപുരം : ബിജെപിയുടെ അടുത്ത ലക്ഷ്യം ദേശീയ തലത്തില്‍ പോലെ കേരളത്തെയും കോണ്‍ഗ്രസ് മുക്തമാക്കുക എന്നതാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയുടെ നാലാമത് വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

പത്തു വര്‍ഷം ഭരിച്ച യു.പി.എ സര്‍ക്കാര്‍ 76 അഴിമതി കേസുകളാണ് ഉണ്ടാക്കിയത്. അതു പോലെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. പാമോയില്‍ കേസ്, ബാര്‍ കോഴ തുടങ്ങിയ നിരവധി അഴിമതി ആരോപണങ്ങളുടെ നിഴലിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ എന്നും അമിത് ഷാ പറഞ്ഞു.

-amit-shah.jpg -Properties

12 ലക്ഷം കോടിയുടെ തട്ടിപ്പ് നടത്തി. കേരളാ സര്‍ക്കാരും അഴിമതിയുടെ കാര്യത്തില്‍ ആ പാതയാണ് പിന്തുടരുന്നത്. എന്നാല്‍,?കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല അമിത് ഷാ കൂട്ടിച്ചേര്‍ത്തു

സംസ്ഥാനം വീണ്ടുമൊരു തിരഞ്ഞെടുപ്പ് തയ്യാറായിരിക്കുകയാണ് അതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് തൂത്തെറിയാന്‍ കേരളത്തിലെ ജനത തയ്യാറാവണംമെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും അമിത് ഷാ പറഞ്ഞു.

English summary
BJP president Amit Shah on Tuesday addressed a gathering of party workers at the 'seige protest' in Thiruvananthapuram to demand the removal of Finance Minister KM Mani over his alleged involvement in the bar bribery scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X