സുനിയുടെ കത്ത് 'കത്തുന്നു'!! അത് എഴുതിയത് മറ്റൊരാള്‍ ? വീണ്ടും ദുരൂഹത...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വീണ്ടും ട്വിസ്റ്റ്. ജയിലിലുള്ള മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദീലിപിന് അയച്ചതെന്നു കരുതപ്പെടുന്ന കത്ത് ശനിയാഴ്ച പുറത്തുവന്നിരുന്നു. എന്നാല്‍ ഈ കത്തിലെ കൈയക്ഷരം പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റേത് അലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കൃഷ്ണകുമാര്‍ വ്യക്തമാക്കി. കത്ത് പുറത്തുവന്നപ്പോള്‍ തന്നെ ദിലീപ് ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടു വരണമെന്നുമെല്ലാം ആവശ്യപ്പെട്ടിരുന്നു. കത്തിലെ കൈയക്ഷരം സുനിയുടേത് അല്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കിയതോടെ കേസില്‍ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.

സുനില്‍ അല്ല ? പിന്നെ...

സുനില്‍ അല്ല ? പിന്നെ...

ജയിലില്‍ നിന്ന് സുനിയുടെ പേരില്‍ വന്ന കത്തിലെ കൈയക്ഷരം അയാളുടേത് അല്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കൃഷ്ണകുമാര്‍ പറയുന്നത്. സുനിയുടെ കൈയക്ഷരം താന്‍ കണ്ടിട്ടുണ്ടെന്നും അത് ഇത്ര വടിവൊത്തതല്ലെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

രഹസ്യമായി കടത്തിയതല്ല

രഹസ്യമായി കടത്തിയതല്ല

കത്ത് ജയിലില്‍ നിന്നു രഹസ്യമായി കടത്തിയതാണെന്ന തരത്തിലായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതും ദിലീപിന്റെ അഭിഭാഷകന്‍ കൃഷ്ണകുമാര്‍ തള്ളിക്കളയുന്നു. കത്ത് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമൊന്നും ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

 എഴുത്ത് മാത്രമല്ല

എഴുത്ത് മാത്രമല്ല

സുനില്‍ കുമാറിന്റെ പേരില്‍ ദിലീപിനു ലഭിച്ച കത്തിലെ കൈയ്യക്ഷരം അയാളുടേതല്ലെന്നു മാത്രമല്ല അഭിഭാഷകന്‍ പറയുന്നത്. അതില്‍ കാണുന്ന കുത്തും കോമയുമെല്ലാം സുനിയുടേതുമായി ഒരു സാമ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കൈയക്ഷരം കണ്ടത്

കൈയക്ഷരം കണ്ടത്

സുനില്‍ കുമാറിന്റെ കൈയക്ഷരം താന്‍ കണ്ടത് കോടതിയില്‍ വച്ചാണ്. ഇതു മറ്റൊരു കേസുമായി ബന്ധപ്പെട്ടായിരുന്നു. അന്ന് അയാള്‍ പരാതി എഴുതി നല്‍കുന്നതിതാണ് താന്‍ കണ്ടെതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അനുമതി വേണം

അനുമതി വേണം

സാധാരണയായി ജയിലില്‍ നിന്നു ഒരു കത്ത് പുറത്തുകൊണ്ടു പോവണമെങ്കില്‍ ജയില്‍ അധികൃതരുടെ അനുമതി വേണം. രഹസ്യമായി കത്ത് അവിടെ നിന്നു കടത്തിക്കൊണ്ടു പോയതിന്റെ ലക്ഷണമൊന്നും ആ കത്തില്‍ കാണുന്നില്ലെന്നും കൃഷ്ണകുമാര്‍ വിശദമാക്കി.

കത്ത് മടക്കിയിട്ടില്ല

കത്ത് മടക്കിയിട്ടില്ല

കത്ത് രഹസ്യമായിട്ടാണ് കടത്തിയതെങ്കില്‍ മടക്കി വച്ച് മാത്രമേ ജയിലില്‍ നിന്നു പുറത്തേക്കു കൊണ്ടുവരാന്‍ സാധിക്കൂ. അങ്ങനെ നോക്കുമ്പോള്‍ ഈ കത്തില്‍ അങ്ങനെ മടക്കിയതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

മറ്റാരോ തയ്യാറാക്കിയത്

മറ്റാരോ തയ്യാറാക്കിയത്

ജയിലില്‍ വച്ചല്ല, മറിച്ച് മറ്റെവിടെയോ വച്ച് മറ്റാരോ തയ്യാറാക്കിയതാവാം ആ കത്തെന്നു കൃഷ്ണകുമാര്‍ പറയുന്നു. ഇനി സുനില്‍കുമാറിനെ കാണുമ്പോള്‍ വ്യക്തമായി ഇതേക്കുറിച്ച് ചോദിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

English summary
Dileep's advocate says letter is not written by pulsar suni
Please Wait while comments are loading...