എല്‍ഐസി സ്വകാര്യ വത്ക്കരണം: ജനകീയ പ്രതിരോധം ഉയരണമെന്ന് തോമസ് ഐസക്
തിരുവന്തപുരം: 2021-22-ൽ 1.75 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ സ്വകാര്യവൽക്കരണത്തിലൂടെ സമാഹരിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇതുവരെ 9240 കോടി രൂപയ്ക്കുള്ള പൊതുസ്വത്തേ വിൽക്കാൻ കഴിഞ്ഞിട്ടുള്ളവെന്ന് സിപിഎം നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായി തോമസ് ഐസക് ഈ നാണക്കേട് മറയ്ക്കാൻ ഒറ്റമാർഗ്ഗമേ ഇന്നു കേന്ദ്രസർക്കാരിന്റെ മുന്നിലുള്ളൂ. എൽഐസിയുടെ ഓഹരി വിൽക്കുക. 10 ശതമാനം ഓഹരി വിറ്റാലും 50000-90000 കോടി രൂപ നിസ്സംശയം കിട്ടും. അതിനുള്ള പണികൾ തകൃതിയായി നടക്കുകയാണ്. ഈ മാസം അവസാനിക്കുംമുമ്പ് ഷെയറുകളുടെ ആദ്യ വിൽപ്പനയ്ക്കുള്ള ഓഫർ (ഐപിഒ) പ്രസിദ്ധീകരിക്കാനാണ് പരിപാടി. എങ്കിൽ മാർച്ച് ആദ്യത്തിൽ ധനകാര്യ വർഷം അവസാനിക്കുംമുമ്പ് ഷെയർ വിൽപ്പന പൂർത്തീകരിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതിനായി എൽഐസിയുടെ വാല്യുവേഷൻ പൂർത്തീകരിച്ചുവെന്നു പറയുന്നു. എന്തുവന്നാലും തർക്കമുണ്ടാകും. എന്നാലും വിൽപ്പന വിജയിപ്പിക്കാനാണ് നീക്കം. അതിനുവേണ്ടി വിദേശ നിക്ഷേപ കമ്പനികളെ എൽഐസി ഷെയർ വാങ്ങാൻ അനുവാദം നൽകാൻ പോവുകകയാണ്. ഇനി ഇൻഷ്വറൻസ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി എന്തെങ്കിലും ഇടങ്കോലിട്ടാലോ അത് ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ ഒൻപത് മാസമായി ഈ അതോറിറ്റിയുടെ ചെയർമാൻ സ്ഥാനം ആരെയും നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്.

ഇൻഷ്വറൻസ് മേഖലയെ സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുകയാണ് ഇതുവരെ സ്വീകരിച്ചിരുന്ന സമീപനം. എന്നാൽ ബിജെപി ഒരുപടികൂടി കടന്ന് എൽഐസിയെതന്നെ സ്വകാര്യവൽക്കരിക്കുകയാണ്. അതിനു തുടക്കംകുറിക്കുകയാണ് ഈ വർഷം. താൽപ്പര്യമുള്ള സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കും വാങ്ങാം. ഇതിനിടെ ആങ്കർ ഇൻവെസ്റ്റേഴ്സിനെക്കുറിച്ചും ചർച്ച തുടങ്ങിയിട്ടുണ്ട്. അതായത്, എല്ലാം ചില്ലറയായിട്ടു വിൽക്കാതെ ഏതെങ്കിലുമൊരു പ്രധാന കമ്പനിക്ക് മൊത്തമായി നല്ലപങ്ക് ഷെയറും വിൽക്കുക. എന്നുവച്ചാൽ എൽഐസിയുടെ ഡയറക്ടർ ബോർഡിൽ കോർപ്പറേറ്റ് ഡയറക്ടർമാരും ഇപ്പോൾതന്നെ വന്നുതുടങ്ങും. എന്തുകൊണ്ട് ഇത്രയേറെ ധൃതിയെന്നും തോമസ് ഐസക് ചോദിക്കുന്നു.
കമ്പോളമത്സരത്തിൽ എൽഐസിയെ തോൽപ്പിക്കാനാവില്ലെന്ന് ഇപ്പോൾ ഏതാണ്ട് വ്യക്തമായിട്ടുണ്ട്. 1920-ൽ ലൈഫ് ഇൻഷ്വറൻസ് ബിസിനസിന്റെ 34 ശതമാനമേ സ്വകാര്യ കമ്പനികൾക്കു കൈയ്യടക്കാൻ കഴിഞ്ഞിട്ടുള്ളൂ. സ്വകാര്യ കമ്പനികൾക്കും എൽഐസിക്കും കമ്പോളമത്സരത്തിൽ തുല്യ അവസരം നൽകണമെന്നു പറഞ്ഞ് എൽഐസിയുടെ ആകർഷകമായ പല ഇൻഷ്വറൻസ് ഉൽപ്പന്നങ്ങൾക്കും അനുമതി നിഷേധിച്ചു കഴിഞ്ഞിട്ടും ഇതാണ് അവസ്ഥ. അതുകൊണ്ട് ഇനി പൊതുമേഖലാ നിയന്ത്രണം ഇൻഷ്വറൻസ് മേഖലയിൽ ഇല്ലായ്മ ചെയ്യണമെങ്കിൽ ഒറ്റവഴിയേയുള്ളൂ. എൽഐസിയെ സ്വകാര്യവൽക്കരിക്കുക.
ബിഎസ്എൻഎല്ലും മറ്റും പോലെ എൽഐസിയെ വെടക്കാക്കി തനിക്കാക്കാൻ പ്രയാസമാണ്. അന്തർദേശീയ ഫിനാൻസ് മൂലധനത്തിനും ഇത്തരമൊരു നടപടി വേണമെന്നാണ് അഭിപ്രായം. ഫിനാൻസ് മൂലധനത്തിന്റെ ഈ കാലഘട്ടത്തിൽ സാമ്രാജ്യത്വ ചൂഷണം കൂടുതലും ധനകാര്യ മേഖലയിലെ തിരിമറികളിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് ധനകാര്യ മേഖല തങ്ങൾക്കു തുറന്നുകിട്ടണമെന്നാണ് അവരുടെ വാശി. എൽഐസിയുടെ സ്വകാര്യവൽക്കരണം അവരുടേയും ആവശ്യമാണ്. ലോകത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറൻസ് കമ്പനി തങ്ങളുടെ വരുതിയാലിക്കാമെന്ന് അവർ സ്വപ്നം കാണുന്നുണ്ടെന്നും സിപിഎം നേതാവ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യാ സർക്കാരിന്റെ താൽപ്പര്യം ഈ ധനകാര്യവർഷം അവസാനിക്കുംമുമ്പ് നല്ലൊരു തുക എൽഐസി വിൽപ്പനയിലൂടെ നേടണമെന്നാണ്. എൽഐസിയുടെ ഓഹരി വാങ്ങേണ്ട തുക ഇൻവെസ്റ്റർമാർ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നാണ് സമാഹരിക്കുന്നതെങ്കിൽ മാക്രോ ഇക്കണോമിക് യുക്തിവച്ചു നോക്കുമ്പോൾ ഈ നടപടിക്ക് അർത്ഥമില്ല. കാരണം ഈ തുക ഇന്ത്യാ സർക്കാരിനു ബാങ്കുകളിൽ നിന്നും നേരിട്ടു വായ്പയെടുക്കാവുന്നതേയുള്ളൂ. ഇന്ത്യാ സർക്കാർ വായ്പയെടുത്താലും നിക്ഷേപകർ വായ്പയെടുത്താലും രണ്ടിന്റെയും സാമ്പത്തിക പ്രത്യാഘാതം ഒരുപോലെയായിരിക്കും.
എന്നാൽ ഇന്ത്യാ സർക്കാർ ബാങ്കിൽ നിന്നും നേരിട്ടു വായ്പയെടുത്താൽ അവരുടെ കണക്കു പുസ്തകത്തിൽ വായ്പയായി രേഖപ്പെടുത്തേണ്ടി വരും. കമ്മി കൂടും. അതേസമയം, എൽഐസി വിറ്റാണ് ഈ കാശ് സമാഹരിക്കുന്നതെങ്കിൽ വായ്പയായി കണക്ക് എഴുതേണ്ടി വരില്ല. നിയോലിബറൽ ആദർശങ്ങളിൽ അടിയുറച്ചു നിൽക്കുന്ന സർക്കാരെന്ന പെരുമ നിലനിർത്തുകയും ചെയ്യാം. ഈ ജനദ്രോഹത്തെ ചെറുക്കാൻ ഇനി ഒറ്റവഴിയേയുള്ളൂ. പോളിസി ഉടമകൾ പ്രതിരോധത്തിനായി അണിനിരക്കണം. കാരണം എൽഐസി തുടങ്ങാൻ അഞ്ചുകോടി രൂപയേ സർക്കാർ മുടക്കിയിട്ടുള്ളൂ. ലാഭത്തിന്റെ 5 ശതമാനം സർക്കാരിന്. 90 ശതമാനവും പോളിസി ഉടമകൾക്ക് ബോണസായി നൽകുന്ന ലോകത്തെ ഏക ഇൻഷ്വറൻസ് കമ്പനിയാണ് എൽഐസിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications