കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുര ജയത്തിൽ ഹരം കയറി പിണറായിയെ കൊല്ലുമെന്ന് ഭീഷണി.. ആർഎസ്എസുകാരൻ പിടിയിൽ

Google Oneindia Malayalam News

കണ്ണൂര്‍: ത്രിപുരയിലെ കനത്ത തോല്‍വി സിപിഎമ്മിന് വലിയ നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്. ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയാണ്. സംസ്ഥാനത്തെങ്ങും അക്രമം അഴിച്ച് വിട്ടിരിക്കുകയാണ് സംഘപരിവാര്‍ ഗുണ്ടകള്‍.

കേരളത്തില്‍ സ്വാധീനം കുറവാണ് എന്നത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയ്ക്ക് അകത്താണ് ബിജെപിക്കാരുടെ ആഘോഷം. എന്നാല്‍ ത്രിപുരയില്‍ വിജയിച്ചത് കൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ അങ്ങ് തട്ടിക്കളഞ്ഞേക്കാം എന്ന് ആര്‍എസ്എസുകാരന് തോന്നിയാലെന്ത് ചെയ്യും?

മുഖ്യമന്ത്രിക്ക് വധഭീഷണി

മുഖ്യമന്ത്രിക്ക് വധഭീഷണി

മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനുള്ളില്‍ വധിക്കുമെന്ന് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം വന്നിരുന്നു. പിണറായി വിജയന്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്തായിരുന്നു അത്. ഭീഷണി കണ്ണൂരില്‍ നിന്നാണെന്ന് ഹൈടെക് സെല്‍ കണ്ടെത്തിയിരുന്നു.

ആളെ പോലീസ് പൊക്കി

ആളെ പോലീസ് പൊക്കി

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫോണിലേക്കാണ് മുഖ്യമന്ത്രിക്ക് വധഭീഷണിയെത്തിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും ക്ലിഫ് ഹൗസിനുമടക്കം കനത്ത സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൊലവിളി മുഴക്കിയ ആളെ പോലീസ് പൊക്കിയിട്ടുണ്ട്.

പിടിയിലായത് ആർഎസ്എസുകാരൻ

പിടിയിലായത് ആർഎസ്എസുകാരൻ

ആര്‍എസ്എസുകാരനായ വിജേഷ് ബാലന്‍ എന്ന മുപ്പതുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. കണ്ണൂര്‍ ചെറുതാഴം മണ്ടൂര്‍ ഹനുമാരമ്പലത്തിന് സമീപം താമസിക്കുന്ന വിജേഷിനെ കാസര്‍കോഡ് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്.

യുവതിയുടെ സിം

യുവതിയുടെ സിം

കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് ഭീഷണി വന്നതെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ അന്വേഷിച്ചതില്‍ നിന്നും ആ നമ്പര്‍ ഇപ്പോള്‍ യുവതി ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കമ്പനിയുമായി ബന്ധപ്പെട്ട് സൈബര്‍ സെല്‍ അന്വേഷണം നടത്തി.

ത്രിപുര വിജയത്തിൽ ഹരം

ത്രിപുര വിജയത്തിൽ ഹരം

അങ്ങനെയാണ് ഈ നമ്പര്‍ ഉപയോഗിക്കുന്നത് ആര്‍എസ്എസുകാരനായ വിജേഷാണ് എന്ന് പോലീസ് കണ്ടെത്തിയത്. കുറ്റം വിജേഷ് സമ്മതിച്ചിട്ടുണ്ട്. ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിനെ തോല്‍പ്പിച്ചതിലുള്ള സന്തോഷത്തില്‍ ഹരം കയറിയാണ് മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയത് എന്നാണ് വിജേഷ് മൊഴി നല്‍കിയിരിക്കുന്നത്.

മാനസിക രോഗിയെന്ന്

മാനസിക രോഗിയെന്ന്

വിജേഷിന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് പറയുന്നു. കണ്ണൂര്‍ സ്വദേശി ആണെങ്കിലും സ്ഥിരമായി എവിടെയും ഇയാള്‍ തങ്ങാറില്ല. അച്ഛനും അമ്മയും മരിച്ചതിന് പിന്നാലെ ഇയാള്‍ നാടുവിട്ടിരുന്നു. പിന്നെ വല്ലപ്പോഴും മാത്രമാണ് നാട്ടിലേക്ക് വരാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇതാദ്യമായല്ല ഭീഷണി

ഇതാദ്യമായല്ല ഭീഷണി

വിജേഷ് എറണാകുളത്ത് കുറച്ച് കാലം ജോലി ചെയ്തിരുന്നു. പിന്നെ ജോലി തേടി കാസര്‍കോഡെത്തി. ഫേസ്ബുക്ക് പേജില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നാണ് വിജേഷ് പരിചയപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പയ്യന്നൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചും വിജേഷ് ഭീഷണി മുഴക്കിയിരുന്നു. അതിന്റെ പേരില്‍ വിജേഷിനെതിരെ കേസും നിലനില്‍ക്കുന്നുണ്ട്.

മഴവിൽ മനോരമയിലെ ഉടൻ പണ'ത്തിനും ആർജെ മാത്തുക്കുട്ടിക്കും പണി കിട്ടി.. രൂക്ഷ വിമർശനംമഴവിൽ മനോരമയിലെ ഉടൻ പണ'ത്തിനും ആർജെ മാത്തുക്കുട്ടിക്കും പണി കിട്ടി.. രൂക്ഷ വിമർശനം

ഗർഭിണിയായ യുവതിക്ക് കാമുകന്റെ വീട്ടുകാരുടെ തല്ല്.. ശരീരമാകെ ചതവ്.. അനങ്ങാതെ പോലീസ്ഗർഭിണിയായ യുവതിക്ക് കാമുകന്റെ വീട്ടുകാരുടെ തല്ല്.. ശരീരമാകെ ചതവ്.. അനങ്ങാതെ പോലീസ്

English summary
RSS Worker from Kannur arrested for threatening Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X