കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിഗയ്ക്ക് മയക്കുമരുന്ന് നല്‍കി ആദ്യം പീഡിപ്പിച്ചു! രണ്ടാമതും മുതിര്‍ന്നപ്പോള്‍ എതിര്‍ത്തെന്ന് മൊഴി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ലിഗയ്ക്ക് മയക്കുമരുന്ന് നല്‍കി, പിന്നീട് പീഡിപ്പിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ

വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ കുറ്റം സമ്മതിച്ചായി പോലീസ്. വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കുറ്റം സമ്മതിച്ചത്. ഇവരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

കൊലപാതകത്തില്‍ ഇവരുട പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ന് രാസപരിശോധനാ ഫലം പുറത്തുവരുന്നതോടെ ഇവരുടെ പങ്ക് സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പോലീസിന് കഴിയും.

മയക്കുമരുന്ന് നല്‍കി

മയക്കുമരുന്ന് നല്‍കി

പ്രദേശവാസികളായ ഉമേഷും ഉദയനും ബന്ധുക്കള്‍ കൂടിയാണ്. അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ലഹരി സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ലിഗയെ കണ്ടിട്ടേയില്ലെന്നായിരുന്നു ഇരുവരുടേയും മൊഴി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ മൃതദേഹം കണ്ടിട്ടുണ്ടെന്ന് തിരുത്തി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്.

പീഡനത്തിനിടെ

പീഡനത്തിനിടെ

ലിഗയ്ക്ക് ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചു. ആദ്യം ലഹരി നല്‍കി പീഡിപ്പിച്ചു. എന്നാല്‍ രണ്ടാമത് ലൈംഗിക ബന്ധത്തിന് മുതിര്‍ന്നപ്പോള്‍ ലിഗ എതിര്‍ത്തു. ഇതെ തുടര്‍ന്ന് നടന്ന മല്‍പ്പിടിത്തത്തിനിടെയായിരുന്നു കൊലപാതകം നടന്നത്. ബോട്ടിങ്ങിനെന്ന് പറഞ്ഞാണ് ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയതെന്ന് ഉദയന്‍ പോലീസിനോട് പറഞ്ഞു. ലിഗ രണ്ട് ദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നെന്ന് ഉമേഷും പോലീസിനോട് വ്യക്തമാക്കി. ആദ്യം ഇരുവരും കുറ്റം സമ്മതിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ പിടിച്ച് നില്‍ക്കാന്‍ ആവാതെ ഉദയന്‍ നടത്തിയ നിര്‍ണായക വെളിപ്പെടുത്തലാണ് കേസിന് വഴിത്തിരിവായത്.

നിരവധി പേരെ

നിരവധി പേരെ

കേസിലെ പ്രധാനപ്രതി ഉമേഷാണെന്ന് പോലീസ് വ്യക്തമാക്കി. ഉമേഷ് മറ്റ് സ്ത്രീകളേയും കുട്ടികളേയും മുന്‍പ് പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കുറ്റം ചുമത്താനാണ് പോലീസ് നീക്കം. അതേസമയം ശാരീകമായി ബന്ധപ്പെട്ടതോ ബലാത്സംഗം ചെയ്തെന്ന് തെളിയിക്കുന്നതോ ആയ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല.

തെളിവുകള്‍ നിര്‍ണായകം

തെളിവുകള്‍ നിര്‍ണായകം

ലിഗയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് വ്യാഴാഴ്ച പോലീസിന് ലഭിക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ലഭിച്ച മുടിയിഴകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും വിദഗ്ദസമിതി പോലീസിന് ഇന്ന് തന്നെ കൈമാറും. ഇതോടെ ഇരുവര്‍ക്കും എതിരായ തെളിവുകള്‍ ബലപ്പെടുത്താന്‍ പോലീസിന് കഴിയും. ശാസ്ത്രീയ തെളിവുകള്‍ക്കായി കഴിഞ്ഞ ദിവസവും പോലീസ് കണ്ടല്‍ക്കാട് പരിസരത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും പോലീസിന് ഇത്തരം കിട്ടാത്ത തെളിവായി അവശേഷിക്കുന്നത് ലിഗയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ ഓവര്‍കോട്ടാണ്.

ലിഗയുടെ സംസ്കാരം ഇന്ന്

ലിഗയുടെ സംസ്കാരം ഇന്ന്

ലിഗയുടെ ശവസംസ്കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ചില സാങ്കേതിക കാരണങ്ങളാല്‍ ലിഗയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആകില്ല. ഇതിനിടെ ലിഗയ്ക്കായി സഹോദരി ഇലീസും ഭര്‍ത്താവും ചേര്‍ന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഒരു സ്നേഹ സംഗമവും ഒരുക്കിയിട്ടുണ്ട്. ലിഗയ്ക്കായുള്ള തിരച്ചിലില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കാനും ലിഗയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വയലിന്‍ സംഗീത നിശ അടക്കമുള്ള പരിപാടികളായി സ്നേഹ സംഗമത്തില്‍ ഒരുക്കിയിക്കുന്നത്. ഇന്ത്യന്‍ സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ലിഗയ്ക്കായി ബെലബഹാര്‍ സംഗീത വിദഗ്ദന്‍ നവീന്‍ ഗന്ധര്‍വന്‍ നയിക്കുന്ന സംഗീത വിരുന്നു ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ച ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും നാട്ടിലേക്ക് തിരിക്കും.

English summary
liga death police may arrest the culprits today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X