Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ജെഡി-ജെഡിഎസ് ലയനം ഉടന്‍: മുന്നില്‍ ലക്ഷ്യം ലോക്സഭ കോഴിക്കോട് സീറ്റ്, അവകാശവാദം ഉന്നയിക്കും

 photo-2023-02-22-11-30-54-1677045

എല്‍ ജെ ഡി - ജെ ഡി എസ് ലയന ചർച്ചകള്‍ ത്വരിതപ്പെടുത്താന്‍ നേതാക്കള്‍. ഭാരവാഹിത്വം സംബന്ധിച്ച ഇരുവിഭാഗങ്ങള്‍ക്കിടയില്‍ നേരത്തേ ധാരണയായിരുന്നു. മാത്യൂ ടി തോമസ് എം എല്‍ എ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റും എംവി ശ്രേയാംസ് കുമാർ ജെ ഡി എസ് ദേശീയ സെക്രട്ടറിയുമാവുന്ന തരത്തിലായിരുന്ന ധാരണ. ജില്ലാ പ്രസിഡന്റുമാരില്‍ ഏഴെണ്ണം എല്‍ ജെ ഡിയില്‍ വരുന്നവർക്ക് നല്‍കും.

ബാക്കിയുള്ളവ സ്ഥാനങ്ങളില്‍ ജെ ഡി എസ് അധ്യക്ഷന്മാരും തുടരും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലയനത്തിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് സീറ്റ് വേണമെന്ന ആവശ്യവും ജെ ഡി എസ് എല്‍ ഡി എഫില്‍ ഉന്നയിക്കും.

കോഴിക്കോട് സീറ്റില്‍ ജെ ഡി എസായിരുന്നു

കോഴിക്കോട് സീറ്റില്‍ ജെ ഡി എസായിരുന്നു

കോഴിക്കോട് സീറ്റിന് വേണ്ടിയാണ് ലയനത്തോടെ ഒന്നാവുന്ന ജെ ഡി എസ് നോട്ടമിടുന്നത്. നേരത്തെ കോഴിക്കോട് സീറ്റില്‍ ജെ ഡി എസായിരുന്നു മത്സരിച്ചിരുന്നത്. 1991 ലാണ് കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ജെ ഡി എസ് ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. എംപി വീരേന്ദ്രകുമാറായിരുന്നു സ്ഥാനാർത്ഥിയെങ്കിലും കോണ്‍ഗ്രസിലെ കെ മുരളീധരനോട് പരാജയപ്പെട്ടു.

1996 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ്

1996 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ്

1996 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ് ജെ ഡി എസിന് നല്‍കി. എംപി വീരേന്ദ്ര കുമാറും കെ മുരളീധരനും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഇത്തവണ വിജയം ജനത നേതാവിനൊപ്പം നിന്നു. 1998 ല്‍ വീരേന്ദ്ര കുമാറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് വേണ്ടി പി ശങ്കരന്‍ സീറ്റ് പിടിച്ചെടുത്തു. 1999 ല്‍ ജെ ഡി എസ് സി എം ഇബ്രാഹീമിനെ രംഗത്ത് ഇറക്കിയെങ്കിലും കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച കെ മുരളീധരനായിരുന്നു വിജയം.

2004 ല്‍ എംപി വീരേന്ദ്രകുമാർ വീണ്ടും

2004 ല്‍ എംപി വീരേന്ദ്രകുമാർ വീണ്ടും

2004 ല്‍ എംപി വീരേന്ദ്രകുമാർ വീണ്ടും എല്‍ ഡി എഫ് സ്ഥാനാർത്ഥിയാവുകയും കോണ്‍ഗ്രസിലെ അഡ്വ. വി ബല്‍റാമിനെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിക്കുകയുമായിരുന്നു. എന്നാല്‍ 2009 ല്‍ കോഴിക്കോട് സീറ്റ് സി പി എം തിരിച്ചെടുത്തത് ജെ ഡി എസിലെ പിളർപ്പിന് ഇടയാക്കി. കോഴിക്കോട് ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ജനതാദള്‍ എസ് പിളർത്തി 2009 ല്‍ എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ജനതാ ദള്‍ രൂപം കൊള്ളുകയും ചെയ്തു.

മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്

പുതിയ പാർട്ടി രൂപീകരിച്ച് മുന്നണി മാറി

പുതിയ പാർട്ടി രൂപീകരിച്ച് മുന്നണി മാറി യു ഡി എഫിലെത്തിയ വീരേന്ദ്രകുമാർ വിഭാഗം പിന്നീട് നിതീഷ് കുമാർ നേതൃത്വം നല്‍കുന്ന ജെ ഡി യുവില്‍ ലയിച്ചു. എന്നാല്‍ നീതിഷ് കുമാർ വീണ്ടും ബി ജെ പി പാളയത്തിലേക്ക് മടങ്ങിയതോടെ കേരള ഘടകം ജെഡിയു ബന്ധം ഉപേക്ഷിക്കുകയും ശരത് യാദവ് ചേർന്ന് ലോക് താന്ത്രിക് ജനതാദൾ രൂപീകരിക്കുകയുമായിരുന്നു

ശരത് യാദവ് തന്റെ പാർട്ടിയെ അടുത്തിടെ

ശരത് യാദവ് തന്റെ പാർട്ടിയെ അടുത്തിടെ

ശരത് യാദവ് തന്റെ പാർട്ടിയെ അടുത്തിടെ ആർ ജെ ഡിയില്‍ ലയിപ്പിച്ചെങ്കിലും കേരള ഘടകം ഇതിനൊപ്പം നിന്നില്ല. കേരളത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത ആർ ജെ ഡിക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ലയനമാണെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു. ലയനത്തോടെ ജെ ഡി എസിന് നിയമസഭയിലെ അംഗബലം മൂന്നാവും. നിലവില്‍ ജെ ഡി എസിന് രണ്ടും എല്‍ ജെ ഡിക്ക് ഒന്നും അംഗങ്ങളാണുള്ളത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാവും ലോക്സഭ സീറ്റ് വേണമെന്ന ആവശ്യം ജെ ഡി എസ്, എല്‍ ഡി എഫില്‍ ഉന്നയിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+