ശബരിമലയുളള പത്തനംതിട്ടയിൽ ബിജെപി നിലംതൊടാതെ പറന്നു! ബിജെപിക്ക് ആകെ കിട്ടിയ വോട്ട് വെറും 19!
Recommended Video

പത്തനംതിട്ട: ശബരിമലയിലെ സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്യുകയും, പിന്നീട് നാമജപഘോഷയാത്രയിലെ ജനപങ്കാളിത്തം കണ്ട് നിലപാട് മാറ്റുകയും ചെയ്യുകയായിരുന്നു ബിജെപി. കേരളത്തില്‍ ക്ലച്ച് പിടിക്കാത്ത പാര്‍ട്ടിക്ക് കിട്ടിയ സുവര്‍ണാവസരമായാണ് ശബരിമല വിഷയം വിലയിരുത്തപ്പെട്ടത്.
ശബരിമല സമരം സര്‍ക്കാരിനും സിപിഎമ്മിനും നേര്‍ക്ക് തിരിച്ച ബിജെപിക്ക് തുടക്കത്തില്‍ തന്നെ അടിതെറ്റിയിരിക്കുന്നു. നാമജപഘോഷയാത്രയിലെ ജനപങ്കാളിത്തമൊന്നും വോട്ടായിട്ടില്ല എന്നതാണ് ബിജെപിയെ നിരാശപ്പെടുത്തുന്നത്. പ്രത്യേകിച്ച ശബരിമല ഉള്‍പ്പെടുന്ന ജില്ലയായ പത്തനംതിട്ടയില്‍ ബിജെപി നിലംതൊടാതെയാണ് പറന്നത്.

പത്തനംതിട്ടയിൽ കിട്ടിയത്
ശബരിമല സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നാമജപ ഘോഷയാത്രയ്ക്ക് തുടക്കമിട്ട സ്ഥലമാണ് പന്തളം. പത്തനംതിട്ടയിലെ രണ്ട് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് പക്ഷേ നാണക്കേട് മാത്രം ബാക്കി. രണ്ട് വാര്‍ഡുകളില്‍ നിന്നുമായി ബിജെപിക്ക് ആകെ കിട്ടിയ വോട്ടിന്റെ എണ്ണം വെറും പത്തൊന്‍പത് ആണ്.

ആകെ കിട്ടിയത് 19 വോട്ട്
പത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലും പന്തളം നഗരസഭയിലെ പത്താംവാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പന്തളത്ത് ബിജെപിക്ക് ആകെ ലഭിച്ചത് പന്ത്രണ്ട് വോട്ടുകള്‍ ആണ്. പതിമൂന്നാം വാര്‍ഡില്‍ ലഭിച്ചതാകട്ടെ 7 വോട്ടുകളും. പതിമൂന്നാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎസ്യു ജില്ലാ പ്രസിഡണ്ടായിരുന്ന അന്‍സര്‍ മുഹമ്മദ് ആണ് വിജയി.

വിജയിച്ചത് സ്വതന്ത്രൻ
അന്‍സറിന്റെ പിതാവ് വിഎ ഷാജഹാന്‍ ആയിരുന്നു നേരത്തെ ഈ വാര്‍ഡിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍. ഷാജഹാന്റെ മരണത്തെ തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പില്‍ അന്‍സര്‍ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. 251 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്‍സറിന്റെ വിജയം. രണ്ടാമത് എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ കരീം 192 വോട്ടുകള്‍ നേടിയപ്പോള്‍ അന്‍സറിന് ലഭിച്ചത് 443 വോട്ടുകളാണ്.

വിജയം എസ്ഡിപിഐക്ക്
എല്‍ഡിഎഫിനെ നാലാം സ്ഥാനത്തേക്ക് തള്ളി എസ്ഡിപിഐ ആണ് ഇവിടെ മൂന്നാമത് എത്തിയത്. എസ്ഡിപിഐയുടെ സിറാജ് സലീമിന് 163 വോട്ടുകളും എല്‍ഡിഎഫിന്റെ അന്‍സാരി എസ് അസീസിന് 142 വോട്ടുകളും ലഭിച്ചു. ഏറ്റവും പിറകിലായ ബിജെപിക്ക് 7 വോട്ടുകളും ലഭിച്ചു. മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ് ഈ വാര്‍ഡ്.

എൽഡിഎഫ് മൂന്നാമത്
പന്തളം നഗരസഭയിലെ തന്നെ പത്താം വാര്‍ഡ് ആണ് എല്‍ഡിഎഫില്‍ നിന്ന് എസ്ഡിപിഐ പിടിച്ചെടുത്തത്. 9 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഹസീനയ്ക്കുളളൂ. 276 വോട്ടുകള്‍ ഹസീന സ്വന്തമാക്കിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റസീന 267 വോട്ടുകള്‍ നേടി രണ്ടാമത് എത്തി. എല്‍ഡിഎഫ് ഇവിടെ മൂന്നാമതാണ്.

ശബരിമല വോട്ടായില്ല
റോസിന ബീഗമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ലഭിച്ചത് 247 വോട്ടുകള്‍. ബിജെപി സ്ഥാനാര്‍ത്ഥിയായ രജനിക്ക് ലഭിച്ചതാകട്ടെ വെറും 12 വോട്ടുകള്‍ മാത്രം. ശബരിമല വിഷയം വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് സാധിച്ചില്ല എന്നാണ് സംസ്ഥാനത്തെ ആകെയുളള തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ആകെയുളള 39 വാര്‍ഡുകളില്‍ 22ും എല്‍ഡിഎഫ് നേടിയപ്പോള്‍ 2 എണ്ണമാണ് ബിജെപിക്ക് ലഭിച്ചത്.












Click it and Unblock the Notifications