കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് തുടക്കം, ആദ്യ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലം

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. 8 മണിയോടെ ആരംഭിച്ച വോട്ടെണ്ണലില്‍ ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. അതിനിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ വന്‍ മുന്നേറ്റം.

കൊച്ചി കോര്‍പറേഷനിലും ആദ്യഫല സൂചനകളില്‍ എല്‍ഡിഎഫാണ് മുന്നില്‍. ഏറെ നിര്‍ണായകമായ കോട്ടയം ജില്ലയിലെ പാലാ മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. ബിജെപിക്ക് വലിയ പ്രതീക്ഷകളുളള പന്തളം മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫ് ആണ് ഈ ഘട്ടത്തില്‍ ലീഡ് ചെയ്യുന്നത്.

cpim

ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റിയിലെ മൂന്ന് വാര്‍ഡുകളില്‍ എന്‍ഡിഎ ആണ് മുന്നേറുന്നത്. ഒരു വാര്‍ഡിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്. തൃശൂരിലും ബിജെപിക്ക് തപാല്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ അനുകൂലമാണ്. പട്ടാമ്പി, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റികളില്‍ ആദ്യം ലീഡ് ചെയ്യുന്നത് യുഡിഎഫ് ആണ്. അങ്കമാലി നഗരസഭയില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തൊടുപുഴ നഗരസഭയില്‍ ആദ്യത്തെ ലീഡ് യുഡിഎഫിനാണ്. അടൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ലീഡ് ചെയ്യുന്നത് യുഡിഎഫാണ്.

Recommended Video

cmsvideo
റൌണ്ടപ്പ്; കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍എംപിയാണ് മുന്നിലുളളത്. മുന്‍സിപ്പാലിറ്റികളില്‍ ആദ്യത്തെ സൂചനകളില്‍ യുഡിഎഫും ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും ആണ് മുന്നിട്ട് നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 15 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫും 20ല്‍ എല്‍ഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. 21 മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫും 17ല്‍ എല്‍ഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. കോര്‍പ്പറേഷനുകളില്‍ 2 എണ്ണത്തില്‍ എല്‍ഡിഎഫും ഒന്നില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുളള ശക്തമായ മത്സരാമാണ് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ നടന്നിരിക്കുന്നത്. വിവാദങ്ങളിൽ മുങ്ങിയ സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് അഗ്നി പരീക്ഷയാണ് തിരഞ്ഞെടുപ്പ്. സർക്കാരിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത്. പ്രതിപക്ഷത്തിനും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. എൽഡിഎഫിന് ഒരു ചരിത്ര വിജയം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പതിനാറാം തിയ്യതി വോട്ടെണ്ണുമ്പോള്‍ മനസ്സിലാകും ആരാണ് ഉലഞ്ഞത് എന്നും ആരാണ് ക്ഷീണിച്ചത് എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐതിഹാസികമായ വിജയമായിരിക്കും എല്‍ഡിഎഫ് നേടാന്‍ പോകുന്നത്. എല്‍ഡിഎഫിന്റെ ഐതിഹാസിക വിജയം ഉറപ്പിക്കുന്നതും ജനങ്ങള്‍ കള്ളങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതും ഉറപ്പിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

English summary
Local Body Election Result 2020: LDF leads in Postal Ballots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X