കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ പെരുമഴക്കാലം: മീന്‍ പിടിക്കാന്‍ പോയ ഒരാളെ കാണാനില്ല, മണ്ണിടിച്ചിലും ഗതാഗത തടസ്സവും!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കാലവര്‍ഷം കനത്തതോടെ ഇടുക്കിയില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. രണ്ടു ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. പീരുമേട് ചപ്പാത്തിലെ ആറ്റില്‍ മീന്‍ പിടിക്കാനിറങ്ങിയ ഗൃഹനാഥനെ കാണാതായി. വളവോട് കടപ്പാക്കര ആന്റണിയെയാണ് കാണാതായത്. ഇയാള്‍ പെരിയാറിലേക്ക് ഒഴുകി പോയിരിക്കാനാണ് സാധ്യത പോലീസും അഗ്‌നിശമനസേനയും പെരിയാര്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തി വരികയാണ്. ശക്തമായ മഴയില്‍വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടായി.

ജില്ലയിലെ പ്രധാന റോഡുകളില്‍ മരങ്ങള്‍ കടുപുഴകി വീണ് റോഡ് ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. പലയിടങ്ങളിലും വാഹനങ്ങള്‍ അപകത്തില്‍ പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശിയപാതയില്‍ അടിമാലിക്ക് സമീപം ആമ്പുലന്‍സും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അഞ്ചാമൈലിനും സമീപം റോഡഡില്‍ നിന്ന് തെന്നിമാറി കാറ് അപകടത്തില്‍പെട്ടു.രാത്രിക്കാലങ്ങളിലടക്കം മഴ ശക്തിമായി തുടരുന്നതിനാല്‍ ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ 57 വില്ലേജുകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിര്‍ദ്ദേശം.

munnar

ഉരുള്‍പൊട്ടല്‍ സാധ്യത നില നില്‍ക്കുന്നതിനാല്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പരിമിതപ്പെടുത്തണമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശം.വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 11 വരെ ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ പ്രവര്‍ത്തനം ശക്തമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി സെന്ററിന്റെ സഹായത്തിനായി പൊതുജനങ്ങള്‍ക്ക് 04862 233111, 9383463036, 9061566111, 04862 233130(ഫാക്സ്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

English summary
heavy rain in idukki man missing reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X