Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ കനത്ത മഴ: മൂന്നാര്‍ ആനച്ചാലില്‍ റിസോര്‍ട്ട് ഇടിഞ്ഞു താഴ്ന്നു, നാല് ദിവസമായി മഴ!!

അടിമാലി: മൂന്നാറിനു സമീപം ആനച്ചാലില്‍ റിസോര്‍ട്ടിനായി പണിതുയര്‍ത്തിയ കെട്ടിടം കനത്ത മഴയില്‍ പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്നു. ആനച്ചാല്‍ മേക്കോടിയില്‍ ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. നാലു ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴയില്‍ റോഡിനോട് ചേര്‍ന്നിരുന്ന കെട്ടിടം അമ്പതിടിയോളം ആഴത്തിലേക്ക് നിലംപൊത്തി. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.

munnarresort

Recommended Video

cmsvideo
    Morning News Round Up | Oneindia Malayalam

    അശാസ്ത്രീയമായ നിര്‍മ്മാണ രീതിയാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം. കഴിഞ്ഞ ദിവസം ആച്ചാലിനു സമീപം ഉരുള്‍പൊട്ടി ഏക്കറുകണക്കിന് കൃഷിതോട്ടം ഒലിച്ചു പോയിരുന്നു. കെട്ടിടം ഇടിയുന്ന സമയത്ത് ആളുകളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജില്ലയില്‍ മഴ തുടരുന്ന പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ് . സമീപത്തെ റിസോര്‍ട്ടുകളും അപകടവസ്ഥയിലാണ്. വന്‍തോതില്‍ വെള്ളം കുത്തിയൊലിച്ച് മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

    resortinmunnar-1

    അതേസമയം നിര്‍മ്മാണ ചട്ടങ്ങള്‍ മറികടന്നാണ് ഇടിഞ്ഞുപോയ കെട്ടിടം നിര്‍മ്മിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. നിലവില്‍ മൂന്നുനിലിയില്‍ കൂടുതല്‍ പണിയാന്‍പാടില്ലന്നിരിക്കെയാണ് കെട്ടിട ഉടമ അഞ്ചു നിലയോളം പണിതുയര്‍ത്തിയതെന്ന ആരോപണവും നിലനില്‍ക്കുന്നു. മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ ഈ പ്രദേശങ്ങളിലെ റോഡും ഇടിഞ്ഞു പോകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. റോഡുകൂടി തകര്‍ന്നാല്‍ മൂന്നാര്‍ പൂര്‍ണമായും ഒറ്റപ്പെടുമെന്നതും ഉറപ്പാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ചയും പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+