കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് കനത്ത മഴ: തെങ്ങ് വീണ് ഒരാള്‍ മരിച്ചു, ബസിന് മുകളിലേക്ക് മരം കടപുഴകി വീണു!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടം. ഒരാള്‍ മരണപ്പെട്ടു. ചാലിയം കപ്പലങ്ങാടിയില്‍ തെങ്ങ് കടപുഴകി വീണ് കുരിക്കല്‍കണ്ടി ഖദീജയാണ് (60) മരിച്ചത്. കണ്ടറം പള്ളിക്കടുത്ത് വെച്ച് തെങ്ങ് ദേഹത്തുവീഴുകയായിരുന്നു. വീട്ടില്‍ നിന്നും ചാലിയത്തേക്ക് പോകുമ്പോഴാണ് ഇവര്‍ക്ക് ശനിയാഴ്ച ഉച്ചയോടെ അപകടം സംഭവിച്ചത്.

നഗരത്തിനുള്ളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം കനത്ത മഴയില്‍ വെള്ളത്തിലായിട്ടുണ്ട്. മാവൂര്‍ റോഡിനടുത്ത് ശ്രീകണ്‌ഠേശ്വരത്തിനടുത്ത റോഡില്‍ മുട്ടിനടുത്താണ് വെള്ളം കെട്ടിനില്‍ക്കുന്നത്. ഇതോടെ ക്ഷേത്രത്തിനകത്തേക്ക് കടക്കുവാന്‍ മുട്ടോളം വെള്ളത്തില്‍ നീന്തേണ്ടുന്ന അവസ്ഥയായി. മാവൂര്‍ റോഡിന്റെ പല ഭാഗത്തും ഇപ്രാവശ്യവും സ്ഥിരമായുള്ള കനത്ത മഴവെള്ളക്കെട്ടിന് പരിഹാരമായില്ല. വലിയ ഓടകള്‍ നിറഞ്ഞുകവിഞ്ഞ് ഇവിടെയും പലയിടത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. ഇതുപോലെ റെയില്‍വേ സ്റ്റേഷന് മുന്‍വശത്തെ റോഡിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവിടെ വെള്ളം ഉയര്‍ന്ന് ആനിഹാള്‍ റോഡും കടന്ന് പഴയ സംഘം തിയറ്ററിന്റെ അടുത്തുവരെ എത്തി.

busrain-

നാദാപുരം ആവോലത്ത് തെങ്ങ് വീണ് വീട് തകര്‍ന്നു. ആവോലത്തെ കോടച്ചം ചന്ദ്രന്റെ ഓടിട്ട വീടാണ് തെങ്ങുവീണ് തകര്‍ന്നത്. നാദാപുരം ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി ഞാലിയോട്ടുമ്മല്‍ കുമാരന്റെ വീട്ടിലെ കിണര്‍ താഴ്ന്നുപോയി. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മല്‍ അഷ്‌റഫിന്റെ വീട് ശക്തമായ മഴയില്‍ തകര്‍ന്നു. ശക്തമായി കാറ്റടിച്ചപ്പോഴാണ് വീട് തകര്‍ന്നത്. പരിക്കേറ്റ ഭാര്യ ബുഷ്‌റയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ടൗണില്‍ മരം വീണ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്ക് കേടുപറ്റി. ഫയര്‍ഫോഴ്‌സ് എത്തി മുറിച്ചുമാറ്റി. നഗരത്തില്‍ തലയുയര്‍ത്തിനിന്ന ആല്‍മരമാണ് കടപുഴകിയത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി, തട്ടാങ്കണ്ടി, മണിയുള്ളതില്‍ ഭാഗങ്ങളിലും ശക്തമായ മഴയില്‍ നാശനഷ്ടമുണ്ടായി.

English summary
Rain hits in Kozhikkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X