നാദാപുരത്ത് കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം: കല്ലേരിയില്‍ ഒഴിവായത് വന്‍ ദുരന്തം!
നാദാപുരം: കല്ലേരി ക്ഷേത്രത്തിനടുത്ത് ആല്‍മരം വീണ് ജീപ്പ് തകര്‍ന്നു .ശനിഴായ്ച്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശ നഷ്ടം ഉണ്ടായിട്ടുണ്ട് . ഓട്ടോക്ക് മുകളില്‍ പോസ്റ്റ് വീണു ഓട്ടോ തകര്‍ന്നു. ആളപായമില്ല. കല്ലേരി പേരാക്കൂലിലെ കൂറ്റന്‍ പേരാല്‍ കടപുഴകി വീണതിനെ തുടര്‍ന്ന് തണ്ണീര്‍ പന്തല്‍ - വടകര റൂട്ടിലെ ഗതാഗതം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. ഇന്ന് രാവിലെയുണ്ടായ കനത്ത കാറ്റിലാണ് പേരാല്‍ കട പുഴകി വീണത്.
പിക്കപ്പ് വാനും ഓട്ടോ റിക്ഷയും അപകടത്തില്‍ പെട്ടിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ ചീക്കോന്ന് സ്വദേശി രവീന്ദ്രനെ (50) പരിക്കുകളോടെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരത്തില്‍ തട്ടി തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റ് വീണാണ് ഓട്ടോ റിക്ഷക്ക് കേടു പറ്റിയത്. മരം വീണതിനെ തുടര്‍ന്ന് കല്ലേരി വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രിയിലും രക്ഷാ പ്രവര്‍ത്തനം നടത്തിയാലും നാളെയോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയിയുകയുള്ളൂ.
പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ കല്ലേരിയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാലേരിയില്‍ ശക്തമായ കാറ്റിലും മഴയിലും വിവിധയിടങ്ങളില്‍ നാശം നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലേരി തട്ടാങ്കണ്ടി, മണ്ടയുള്ളതില്‍ ഭാഗങ്ങളിലാണ് കൃഷി നാശമുണ്ടായത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. തട്ടാങ്കണ്ടി സജീവന്റെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീണ് വിള്ളലുണ്ടായി. മുന്‍ഭാഗത്തെ പറമ്പിലെ പ്ലാവ് കാറ്റില്‍ കടപുഴകി റോഡിലേക്ക് വീണു. സമീപത്തുള്ള വീട്ടുപറമ്പിലും വാഴകള്‍ നശിച്ചിട്ടുണ്ട്. മരങ്ങളും മുറിഞ്ഞു വീണു. മാനം കറുത്താല്‍ കാറ്റൊന്ന് ആഞ്ഞ് വീശീയാല്‍ ഭീതിയിലാണ് മാക്കൂല്‍ പീടിക നിവാസികള്‍..
ബസ് സ്റ്റോപ്പ് പരിസരത്ത് പിഡബ്ല്യുഡിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള അരയാല്‍ മരം മുറിച്ചു നീക്കണമെന്ന ആവശ്യമായി നാട്ടുകാര്‍ രംഗത്തെത്തി. അരയാലിന്റെ രണ്ട് വലിയ ശിഖരങ്ങള്‍ റോഡരികിലേക്ക് താഴ്ന്നു നില്‍ക്കുന്നുണ്ട്. ശിഖരങ്ങള്‍ക്ക് താഴെ കൂടി ഇലക്ട്രിക് ലൈനുകളും കടന്നു പോകുന്നുണ്ട്. പുതിയാപ്പ് ജെ ബി എല്‍പി സ്കുളും മദ്രസയും തൊട്ടടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. വലിയ ഒരു കാറ്റു വീശിയില്‍ മരത്തിന്റെ വലിയ കൊമ്പുകള്‍ പൊട്ടിവീഴാന്‍ സാധ്യതയേറെയാണ്. മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പി.ഡ.ബ്ല്യു.ഡി അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.