കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷം കനത്തു: വടകരയില്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നത് 14 വീടുകള്‍, മരങ്ങള്‍ കടപുഴകി വീണ് നാശം!!

  • By Desk
Google Oneindia Malayalam News

വടകര : വെള്ളിയാഴ്ച പുലര്‍ച്ചെ വടകരയിലും പരിസര പ്രദേശങ്ങളിലും ആഞ്ഞു വാശിയ ചുഴലിക്കാറ്റില്‍ 14 വീടുകള്‍ തകരുകയും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. നഗര പരിധിയിലെ പൂവാടന്‍ ഗേറ്റ്, പഴങ്കാവ്, ചോറോട് വില്ലേജ് പരിധിയിലുമാണ് വീടുകള്‍ തകര്‍ന്നത്. വടകര വില്ലേജില്‍ 9 വീടുകളും, ചോറോട് 5 വീടുകളും ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണാണ് വീടുകളെല്ലാം തകര്‍ന്നത്.

vadakarrain-

പൂവാടന്‍ ഗേറ്റിലെ രയരോത്ത് ദേവി, ഷബ്‌നം ഹൗസില്‍ ഇബ്രാഹീം, മാനാറത്ത് പ്രേമി, ആവിക്കല്‍ ആര്‍ ഗിരീഷന്‍, കെഎംപി ഹൗസില്‍ സുഹറ, കുനിയില്‍ സത്യനാഥന്‍, പഴങ്കാവ് ഇല്ലത്ത് നാരായണി, ഇല്ലത്ത് ജൗനു, പുളിക്കൂല്‍ നാരായണി, ചോറോട് നിഷാന മന്‍സില്‍ കുഞ്ഞമ്മജദ് കുട്ടി, രാമത്ത് നഫീസ, രാമത്ത് സുലൈമാന്‍, രാമത്ത് ഹസ്സന്‍കുട്ടി, പൊടിക്കാര്‍കണ്ടി ബിജു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മാധവി പുനത്തില്‍, പുനത്തില്‍ രാധ, പുനത്തില്‍ ബാബു, അച്ചുതന്‍, അല്‍റിഫയില്‍ സാഹിറ, അബ്ദുറഹിമാന്‍ എന്നിവരുടെ പറമ്പുകളിലെ വന്‍ മരങ്ങളും കടപുഴകി വീണു.

vadakarrain2-

മൊത്തം 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. റവന്യു അധികൃതര്‍, സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നിട്ടുണ്ട്. ഇത് മൂലം മണിക്കൂറകളോളം ഈ പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചു. തകര്‍ന്ന വീടുകള്‍ നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കെഎസ്ഇബി എഞ്ചിനീയര്‍മാരും സ്ഥലത്തെത്തി.

English summary
Local news- monsoon in Vadakara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X