Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്: ചെട്യാലത്തൂര്‍ നിവാസികള്‍ കാടിറങ്ങുന്നു: 86 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

സുല്‍ത്താന്‍ബത്തേരി: നിരന്തരമായ പരാതികള്‍ക്കൊടുവില്‍ ചെട്ട്യാലത്തൂര്‍ നിവാസികളുടെ ആഗ്രഹം പൂവണിയുന്നു. വന്യമൃഗങ്ങളോട് മല്ലടിച്ചും, പുറംലോകം തൊടാനാവാതെ ജീവിച്ചും, ജീവന്‍ പണയപ്പെടുത്തിയ 86 കുടുംബങ്ങള്‍ക്കാണ് ആറ് ലക്ഷം രൂപ വീതം നല്‍കി പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

കൈവശഭൂമി അതിര് തിരിച്ച് വനംവകുപ്പിന് കൈമാറുന്നതോടെ രണ്ടാം ഗഡുവായ നാല് ലക്ഷം രൂപയും ലഭിക്കും. ആകെ 140 കുടുംബങ്ങളുള്ള ചെട്ട്യാലത്തൂരില്‍ അടുത്തഘട്ടത്തില്‍ ബാക്കി കുടുംബങ്ങള്‍ക്കും ധനസഹായം നല്‍കും. രണ്ട് മാസം കൊണ്ട് സ്വയം സന്നദ്ധ പുനരവധിവാസ പദ്ധതി ചെട്ട്യാലത്തൂരില്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനം, റവന്യൂ വകുപ്പുകള്‍. പദ്ധതി നിര്‍വഹണത്തിനു 13.5 കോടി രൂപ ധനവകുപ്പ് ജില്ലാ കലക്ടറുടെയും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറുടെയും സംയുക്ത ട്രഷറി അക്കൗണ്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്.

chettyalathur-

നേരത്തെ രണ്ട് തവണ ട്രഷറിയില്‍ നിന്നും ധനവകുപ്പ് പദ്ധതിക്കായി വകയിരുത്തിയ തുക പിന്‍വലിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഗുണഭോക്തൃ കുടുംബങ്ങള്‍ മാത്രം ചെട്ട്യാലത്തൂരില്‍ നിന്നും പുറംലോകത്തെത്തുമ്പോള്‍ വനമായി ലഭിക്കുന്നത് 250 ഏക്കര്‍ ഭൂമിയാണെന്നാണ് ഏറ്റവും വലിയ പ്രത്യേകത. ബാക്കി കുടുംബങ്ങള്‍ക്ക് കൂടി ധനസഹായമെത്തിച്ച് കാടിറക്കാനായാല്‍ 50 ഏക്കര്‍ സ്ഥലം കൂടി വനഭൂമിയായി മാറും. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് കാടിറങ്ങുന്നതിലേറെയും എന്ന പ്രത്യേകത കൂടിയുണ്ട്. മുള്ളുക്കുറുമ, കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍പ്പെടുന്നവരാണ് 60-ല്‍പരം കുടുംബങ്ങള്‍. മുള്ളക്കുറുമ വിഭാഗത്തിന് നേരിട്ടും മറ്റുള്ളവര്‍ക്ക് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍, ഗുണഭോക്താവ് എന്നിവരുടെ സംയുക്ത ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നത്.

വനത്തിനു പുറത്ത് പണിയ, കാട്ടുനായക്ക് കുടുംബങ്ങള്‍ക്കു നല്‍കുന്നതിനുള്ള ഭൂമി പദ്ധതി ജില്ലാതല നിര്‍വഹണ സമിതി കണ്ടെത്തി വിലയക്കുവാങ്ങി കൈമാറും. ഓരോ കുടുംബത്തിനും വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ജില്ലാ കലക്ടറാണ് ജില്ലാതല നിര്‍വഹണ സമിതി ചെയര്‍മാന്‍. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് സെക്രട്ടറി.

2011ലാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്ക് വയനാട് വന്യജീവി സങ്കേതത്തില്‍ തുടക്കമായത്. കുറിച്യാട് റേഞ്ചിലെ ഗോളൂര്‍, കുറിച്യാട്, അമ്മവയല്‍, ബത്തേരി റേഞ്ചിലെ അരകുഞ്ചി, കൊട്ടങ്കര, വെള്ളക്കോട്, പുത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, മുത്തങ്ങ റേഞ്ചിലെ പങ്കളം, കോളോട്, ചെട്ട്യാലത്തൂര്‍, തോല്‍പ്പെട്ടി റേഞ്ചിലെ നരിമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി എന്നീ 14 ഗ്രാമങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഈ ഗ്രാമങ്ങളിലായി 360 കുടുംബങ്ങളും 123 കൈവശക്കാരുമാണുള്ളത്. 880 ആണ് യോഗ്യതാകുടുംബങ്ങളുടെ എണ്ണം 880 ആണ്. ചെട്യാലത്തൂര്‍, പുത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, നരിമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി, പങ്കളം ഒഴികെ വനഗ്രാമങ്ങളില്‍ പുനരധിവാസ പദ്ധതി ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+