കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്;20 മണ്ഡലങ്ങളിലും പദയാത്രയ്ക്കൊരുങ്ങി കെ സുരേന്ദ്രൻ, 3 നഗരങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ

ബൂത്ത് തല പ്രവർത്തനങ്ങളും നേതാക്കൾക്ക് മണ്ഡലങ്ങളുടെ പ്രത്യേക ചുമതലയുമെല്ലാം നേതൃത്വം നൽകിയിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ്

Google Oneindia Malayalam News
Lok sabha election 2023

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രചരണങ്ങൾ ദേശീയ തലത്തിൽ ബി ജെ പി നേതൃത്വം ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലടക്കം വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കാതിരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേക ശ്രദ്ധയാണ് ബി ജെ പി നൽകുന്നത്. ബൂത്ത് തല പ്രവർത്തനങ്ങളും നേതാക്കൾക്ക് മണ്ഡലങ്ങളുടെ പ്രത്യേക ചുമതലയുമെല്ലാം നേതൃത്വം നൽകിയിട്ടുണ്ട്.

കേരളത്തിലും ഇത്തവണ പോരാട്ടം കടുപ്പിക്കുകയാണ് ബി ജെ പി ലക്ഷ്യം. കുറഞ്ഞത് 5 സീറ്റുകളാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ബി ജെ പി വലിയ നേട്ടമുണ്ടാക്കുമെന്ന് കേരളത്തിൽ പ്രവർത്തന ചുമതസയുള്ള പ്രഭാരി പ്രകാശ് ജാവേദ്കർ പറഞ്ഞു.

 സംസ്ഥാന സമിതി യോഗത്തിൽ

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സംസ്ഥാന സമിതി യോഗത്തിൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിപുലമായ പരിപാടികളാണ് ബി ജെ പി ആസൂത്രണം ചെയ്തത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് 20 മണ്ഡസലങ്ങളിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പദയാത്രയും ജനസമ്പർക്ക പരിപാടിയും നടത്താൻ പാർട്ടി തീരുമാനിച്ചു. ഓരോ മണ്ഡലത്തിലും 10 കിമി വീതമായിരിക്കും സുരേന്ദ്രൻ നടക്കുക. ഏപ്രില്‍, മെയ് മാസങ്ങളിലായിരിക്കും പദയാത്ര.

 20 ദിവസമായിരിക്കും ഇത്തരത്തിൽ യാത്ര നടക്കുക

രാവിലെ വരെ ഉച്ചവരെ പൗരപ്രമുഖരെ യോഗം ചേരുകയും ഉച്ചയ്ക്ക് ശേഷം സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടക്കുകയും ചെയ്യും. ഏകദേശം 20 ദിവസമായിരിക്കും ഇത്തരത്തിൽ യാത്ര നടക്കുക. പൊതുസമ്മേളനങ്ങളും ഇതിന്റെ ഭാഗമായി നടപ്പാക്കും. മാത്രമല്ല ഒരു ലക്ഷത്തിലേറെപ്പേരെ സംഘടിപ്പിച്ച് കോഴിക്കോട് പൂര്‍വ്വ സൈനിക സമ്മേളനം, തിരുവനന്തപുരത്ത് കുടുംബശ്രീ- ആശാവര്‍ക്കര്‍, പോസ്റ്റ് ഓഫീസ് സേവികാ വനിതാ സമ്മേളനം, കൊച്ചിയില്‍ നരേന്ദ്ര മോദി ആരാധകരായ യുവാക്കളുടെ സംഗമം എന്നിവയും നടത്തും.

 സംസ്ഥാന നേതാക്കളുടെ പിടിപ്പ് കേടാണെന്നാണ്

കിണഞ്ഞ് പരിശ്രമിച്ചിട്ടും ഒരു ചലനവും സൃഷ്ടിക്കാൻ കഴിയാതിരുന്നത് സംസ്ഥാന നേതാക്കളുടെ പിടിപ്പ് കേടാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ദേശീയ നേതൃത്വം നിർദ്ദേശിച്ച പരിപാടികൾ ഉൾപ്പെടെ കൃത്യമായി നടപ്പാക്കുന്നതിൽ സംസ്ഥാന നേതൃത്വം വീഴ്ച വരുത്തുന്നുണ്ടെന്ന് ദേശീയ ഘടകം വിലയിരുത്തുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പ്രഭാരി പ്രകാശ് ജാവേദ്കർ നേതൃത്വത്തെ അറിയിച്ചിരുന്നു. 5 മണ്ഡലങ്ങളാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നതെങ്കിലും ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിലാണ് ബി ജെ പി ശ്രദ്ധയൂന്നുന്നത്.

രാജ്യതാത്പര്യത്തിനായി ആർക്കൊപ്പവും നിൽക്കാൻ തയ്യാറെന്ന് അനിൽ ആന്റണി; ബിജെപിയിലേക്കോ? മറുപടിരാജ്യതാത്പര്യത്തിനായി ആർക്കൊപ്പവും നിൽക്കാൻ തയ്യാറെന്ന് അനിൽ ആന്റണി; ബിജെപിയിലേക്കോ? മറുപടി

മണ്ഡലത്തിൽ അനുകൂല സാഹചര്യം ഉണ്ടെന്ന്

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാക്കാനും രണ്ടാം സ്ഥാനം നേടിയെടുക്കാനും ബി ജെ പിക്ക് കഴിഞ്ഞിരുന്നു. മണ്ഡലത്തിൽ അനൂകൂല സാഹചര്യമുണ്ടെന്നും ശക്തർ ഇറങ്ങിയാൽ വിജയം ഉറപ്പാണെന്നുമാണ് പാർട്ടി കണക്ക് കൂട്ടുന്നത്. സുരേഷ് ഗോപിയെ പോലെ സ്വീകാര്യനായ നേതാവിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ബി ജെ രി ആലോചിക്കുന്നത്. അതേസമയം കെ സുരേന്ദ്രൻ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലത്തിൽ നിന്നും ലോക്സഭ തിരഞ്ഞെടുപ്പിലും സപുരേന്ദ്രൻ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

'വിവാഹത്തിന് ലക്ഷങ്ങൾ പൊടിക്കുന്നവർക്ക് പെട്രോൾ വില എന്ത്?,ദിവസക്കൂലി 1300 ആക്കി 910 ന് മദ്യപിക്ക്''വിവാഹത്തിന് ലക്ഷങ്ങൾ പൊടിക്കുന്നവർക്ക് പെട്രോൾ വില എന്ത്?,ദിവസക്കൂലി 1300 ആക്കി 910 ന് മദ്യപിക്ക്'

രാജ്യതാത്പര്യത്തിനായി ആർക്കൊപ്പവും നിൽക്കാൻ തയ്യാറെന്ന് അനിൽ ആന്റണി; ബിജെപിയിലേക്കോ? മറുപടിരാജ്യതാത്പര്യത്തിനായി ആർക്കൊപ്പവും നിൽക്കാൻ തയ്യാറെന്ന് അനിൽ ആന്റണി; ബിജെപിയിലേക്കോ? മറുപടി

English summary
Lok sabha election 2023; K Surendran to walk 10 KM in Each Lok sabha constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X