കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ക്ക് റൊട്ടേഷന്‍ സമ്പ്രദായം: പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിൽ പുതിയ പരിഷ്കാരങ്ങള്‍ വരുന്നു

റായ്പൂര്‍: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ തന്നെ വലിയ ഉടച്ചു വാര്‍ക്കലിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ആയാല്‍ ഉടന്‍ തന്നെ ബൂത്ത് തലം മുതലുള്ള സമൂലമായ അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എഐസിസിയില്‍ വരെ മാറ്റങ്ങള്‍ ഉണ്ടായേക്കും.

<strong> പ്രതാപ് സാംരഗി ശരിക്കും കൊലപാതികയാണോ?;എവിടുന്നു വന്നു ഈ വാര്‍ത്തകള്‍: കെ സുരേന്ദ്രന്‍ പറയുന്നു</strong> പ്രതാപ് സാംരഗി ശരിക്കും കൊലപാതികയാണോ?;എവിടുന്നു വന്നു ഈ വാര്‍ത്തകള്‍: കെ സുരേന്ദ്രന്‍ പറയുന്നു

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ രാഹുല്‍ ഗാന്ധി മുന്നിട്ടറങ്ങി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി സംവിധാനത്തില്‍ തന്നെ വിലായ മാറ്റങ്ങള്‍ വരുമെന്നും കോണ്‍ഗ്രസ് നേതൃത്വം തന്നെ വ്യക്തമാക്കുന്നു. എഐസിസിയില്‍ ഇപ്പോഴും പ്രതിസന്ധി നിലനില്‍ക്കുമ്പോഴും പല സംസ്ഥാന ഘടകങ്ങളും ഇപ്പോള്‍ തന്നെ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. നേതാക്കന്‍മാര്‍ക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ റൊട്ടേഷന്‍ സമ്പദ്രായമാണ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശദ വിവരങ്ങള്‍ ഇങ്ങനെ..

നിയമസഭ തിരഞ്ഞെടുപ്പില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ വര്‍ഷാവസാനം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാക്കള്‍ പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ഛത്തീസ്ഗഢിലെ ജനങ്ങള്‍ കൊണ്‍ഗ്രസ് നല്‍കിയത്. സംസ്ഥാനത്ത് ആകെയുള്ള 91 സീറ്റില്‍ 68 സീറ്റും നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം.

മേധാവിത്വം

മേധാവിത്വം

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ട് വിഹിതം പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള 11 സീറ്റുകളില്‍ 10 സീറ്റിലും മേധാവിത്വം കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പ്രതീക്ഷച്ചതിന്‍റെ അടുത്തെങ്ങും എത്തുന്ന പ്രകടനം കാഴ്ച്ചവെക്കാന്‍ കോണ്‍ഗ്രസിനായില്ല.

ബിജെപിക്ക് വിജയം

ബിജെപിക്ക് വിജയം

11 ല്‍ ഒമ്പത് സീറ്റിലും ബിജെപിക്കായിരുന്നു വിജയം. ശേഷിക്കുന്ന രണ്ട് സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയെങ്കിലും അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മേധാവിത്വം ബിജെപി തിരിച്ചു പിടിച്ചു.

അടിമുടി മാറ്റം

അടിമുടി മാറ്റം

ഈ അപ്രതീക്ഷിത തിരച്ചടിയിടെ പശ്ചാത്തലത്തിലാണ് ഛത്തീസ്ദഡിലെ കോണ്‍ഗ്രസ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നത്. ജനപ്രതിനിധികള്‍ ജനങ്ങളില്‍ നിന്ന് അകലാതിരിക്കുക എന്നതിനാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം കൊടുക്കുന്നത്. ഇതിനായി 'റൊട്ടേഷന്‍' സമ്പ്രദായമാണ് പാര്‍ട്ടി ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.

റൊട്ടേഷന്‍

റൊട്ടേഷന്‍

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന മന്ത്രിമാരില്‍ ആരെങ്കിലും റൊട്ടേഷന്‍ സമ്പ്രദായത്തില്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകണെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതികള്‍ നേരിട്ടുകേട്ട് അവ പരിഹരിക്കണമെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി തുടരണം

രാഹുല്‍ ഗാന്ധി തുടരണം

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിങ് ദോ ആണ് പുതിയ പരിഷ്കാരത്തെക്കുറിച്ച് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തുടരണമെന്നും പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന ആവശ്യപ്പെട്ടു.

വിശദമായി പരിശോധിക്കും

വിശദമായി പരിശോധിക്കും

തിരഞ്ഞെടുപ്പിലേറ്റ പരാജയം പാര്‍ട്ടി വിശദമായി പരിശോധിക്കും. ചില നേതാക്കള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ കൃത്യമായ അന്വേഷണം ഉണ്ടാവും. തങ്ങളുടെ ബലഹീനതകളാണ് തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമാക്കിയതെന്നും സിങ്ദോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രകടനം

പ്രകടനം

പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് ഗ്രാമീണ മേഖലകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. നഗരങ്ങളിലെ പ്രവര്‍ത്തനം തീര്‍ത്തും മോശമായതാണ് തിരിച്ചടിയുടെ ആക്കം കൂട്ടിയത്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

ഒരു മന്ത്രി ഓഫീസില്‍

ഒരു മന്ത്രി ഓഫീസില്‍

പുതിയ പരിഷ്കാരപ്രകാരം തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ ഒരു മന്ത്രി ഓഫീസില്‍ ഉണ്ടാവും. മുന്നൂ മണിക്കൂര്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാവുന്ന അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും . അടുത്തയാഴ്ച ഇതേ ദിവസങ്ങളില്‍ വേറൊരു മന്ത്രിയാവും ഉണ്ടായിരിക്കുക. ഇങ്ങനെ ഒരോ ആഴ്ചയും ഒരോ മന്ത്രിമാര്‍ ഊഴമനുസരിച്ച് ഓഫിസില്‍ ഉണ്ടായിരിക്കും.

ബൂത്ത് തലം മുതല്‍

ബൂത്ത് തലം മുതല്‍

കൂടാതെ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം സജീവമാക്കാനും യോഗത്തില്‍ തീരുമാനമായി. യുവാക്കളെ കൂടുതലായി സംഘടനാ തലപ്പത്തേക്ക് കൊണ്ടുവരും. പിസിസി നേതൃത്വത്തില്‍ പുനഃസംഘടന വേണമെന്ന ആവശ്യം ഒരു വിഭാഗം സജീവമായി ഉയര്‍ത്തുന്നുണ്ടെങ്കിലും ഉടന്‍തന്നെയുണ്ടാവില്ലെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്.

English summary
lok sabha election result 2019: reformation began in Chhattisgarh Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X