എം സ്വരാജിന്റെ സ്വരം ലോക്സഭയില്‍ മുഴങ്ങുമോ? പാലക്കാട് നിന്നും മത്സരിപ്പിക്കാന്‍ സിപിഎം
തിരുവനന്തപുരം: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികള്‍ ഒന്നായിരുന്നു കേരളത്തില്‍ എല്‍ ഡി എഫിന് നേരിടേണ്ടി വന്നത്. ആകേയുള്ള 20 ല്‍ 19 ലും പരാജയം നേരിടേണ്ടി വന്നു. എന്നാല്‍ രാജ്യം മറ്റൊരു ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ ഏത് വിധേനയും സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് എല്‍ ഡി എഫ് നടത്തുന്നത്.
രണ്ടാം പിണറായി വിജയന്‍ സർക്കാറിന്റെ രണ്ടാം വാർഷികത്തോടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടാനാണ് സി പി എം തീരുമാനം. വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ബഹുജന റാലി സംഘടിപ്പിക്കും. ഈ റാലികളില്‍ ഏറ്റവും കുറഞ്ഞത് 5000 പേരെയെങ്കിലും പങ്കെടുപ്പിക്കണമെന്നാണ് നിർദേശം. ഏപ്രില്‍ 25 മുതല്‍ മെയ് 20 വരെയാണ് പരിപാടികളുടെ ഔദ്യോഗിക സമാപനം തിരുവനന്തപുരത്ത് നടക്കും.

എല്‍ഡിഎഫിലെ സ്ഥാനാർത്ഥി ചർച്ചകള്‍
സ്ഥാനാർത്ഥികളെ നേരത്തെ തന്നെ നിശ്ചയിക്കാനുള്ള ആലോചനകളും എല്‍ ഡി എഫില്‍ സജീവമാണ്. ലോക്സഭയിലേക്ക് ഇത്തവണ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായവും സി പി എമ്മിലുണ്ട്. എ എ റഹീം, എം സ്വരാജ്, വി പി പി മുസ്തഫ തുടങ്ങിയ നേതാക്കളുടെ പേരുകള്‍ അഭ്യൂഹങ്ങളില്‍ ശക്തമാണ്. എം സ്വരാജിനെ പാലക്കാട് മത്സരിപ്പിച്ചേക്കുമെന്നാണ് അഭ്യൂഹം.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോല്‍വി സി പി എമ്മിന് കടുത്ത തിരിച്ചടിയായിരുന്നു. പാർട്ടി അണികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള നേതാവിനെ പാലക്കാട് രംഗത്ത് ഇറിക്കിയാല്‍ മണ്ഡലം തിരികെ പിടിക്കാന്‍ സാധിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്.
Hair care: മുടി തഴച്ച് വളരാന്‍ പഴം കൊണ്ട് ചില വിദ്യകളുണ്ട്, പഴത്തൊലിയായാലും മതി
പാലക്കാട് മണ്ഡലം
പാർട്ടിക്ക് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ രാഹുല്‍ തരംഗത്തില്‍പ്പെട്ടാണ് മണ്ഡലം നഷ്ടമായതെന്നും ഇത്തവണ മികച്ച പ്രവർത്തനം കാഴ്ചവെച്ചാല്‍ വിജയം അന്യമല്ലെന്നുമാണ് സി പി എം വിശ്വസിക്കുന്നത്. സ്വരാജിനെപോലെ കരുത്തനായ ഒരു സ്ഥാനാർത്ഥി കൂടെ വരുമ്പോള്‍ വിജയ സാധ്യത വർധിക്കുകയും ചെയ്യും.

പട്ടാമ്പി, ഷൊർണ്ണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാർ, മലമ്പുഴ, പാലക്കാട് എന്നിങ്ങനെ ഏഴ് നിയോജക മണ്ഡലങ്ങളാണ് പാലക്കാട് ലോക്സഭ സീറ്റിന് കീഴില്‍ വരുന്നത്. ഇതില്‍ പാലക്കാടും മണ്ണാർക്കാടും ഒഴികേയുള്ള അഞ്ച് മണ്ഡലങ്ങളും എല്‍ ഡി എഫിന്റെ കൈവശമാണുള്ളത്. 1952 മുതല്‍ 1991 വരെയുള്ള തിരഞ്ഞെടുപ്പില്‍ പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടിക്കും തുല്യ ആധിപത്യമായിരുന്നു. ഇരുപാർട്ടികളും അഞ്ച് തവണ വീതം വിജയിച്ചു.
ഇടത് കുത്തക മണ്ഡലം
1996 മുതലാണ് മണ്ഡലം സി പി എമ്മിന്റെ കുത്തകയായി മാറുന്നത്. 2004 വരേയുള്ള നാല് തിരഞ്ഞെടുപ്പുകളില്‍ തുടർച്ചയായി എന്‍ എന്‍ കൃഷ്ണദാസും 2009, 2014 തിരഞ്ഞെടുപ്പുകളില്‍ എംബി രാജേയും സി പി എം പ്രതിനിധികളായി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. എന്നാല്‍ 2019 ല്‍ വികെ ശ്രീകണ്ഠനിലൂടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് മണ്ഡലം തിരികെ പിടിച്ചു.
ശക്തമായ മത്സരത്തിനൊടുവില്‍ എംബി രാജേഷിനെ 11,637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ശ്രീകണ്ഠന്റെ വിജയം. യു ഡി എഫിന് 3,99,274 വോട്ടും എല്‍ ഡി എഫിന് 3,87,637 വോട്ടും ലഭിച്ചപ്പോള്‍ 2,18,556 വോട്ട് നേടി ബി ജെ പിയും കരുത്ത് കാട്ടി. യു ഡി എഫ് ഇത്തവണയും ശ്രീകണ്ഠനെ തന്നെ രംഗത്ത് ഇറക്കാനാണ് സാധ്യത. എല്‍ ഡി എഫ് സ്ഥനാർത്ഥിയായി എം സ്വരാജും എത്തുകയാണെങ്കില്‍ മത്സരം തീപ്പാറും എന്നതില്‍ സംശയമില്ല.












Click it and Unblock the Notifications