കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കാനുള്ള സുരേഷ് കീഴാറ്റൂരിന്‍റെ നീക്കത്തിന് തിരിച്ചടി; പിന്തുണയ്ക്കില്ലെന്ന് വയല്‍ക്കിളികള്‍

Google Oneindia Malayalam News

കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനുള്ള വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റുരിന്‍റെ നീക്കത്തിന് തിരിച്ചടി. മത്സരത്തില്‍ സുരേഷ് കീഴാറ്റൂരിന് പിന്തുണ നല്‍കാന്‍ കഴിയില്ലെന്നാണ് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നിലപാട്. പരിസ്ഥിതി വാദത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കണ്ണൂരില്‍ മത്സരിക്കുമെന്നായിരുന്നു സുരേഷ് കീഴാറ്റൂര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

സുരേഷ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ സിപിഎം ആരംഭിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. ഇതിനിടയിലാണ് സുരേഷിന് തിരിച്ചടി നല്‍കികൊണ്ട് വയല്‍ക്കിളികളുടെ പ്രഖ്യാപനം വരുന്നത്...

സുരേഷിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

സുരേഷിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

വയല്‍ക്കിളികളികള്‍ പിന്തുണ നല്‍കില്ലെന്ന് പ്രഖ്യാപിച്ചതോടെ സുരേഷ് കീഴാറ്റൂരിന്‍റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായി. കീഴാറ്റുര്‍ സമരത്തിന്‍റെ നട്ടെല്ലായ വയല്‍ക്കിളികളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും എന്ന വിശ്വാസത്തിലായിരുന്നു സുരേഷിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

രാഷ്ട്രീയ പോരാട്ടമാണ്

രാഷ്ട്രീയ പോരാട്ടമാണ്

എന്നാല്‍ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമാണ്. അതില്‍ പരിസ്ഥിതി വിഷയം മാത്രം പ്രചരണ വിഷയമാക്കുന്നത് വിജയിക്കാന്‍ കഴിയില്ലെന്നും കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതി പറയുന്നു. അതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ളു സുരേഷിന്‍റെ തീരുമാനത്തിന് പിന്തുണ നല്‍കാനാവില്ല.

പ്രതിസന്ധി

പ്രതിസന്ധി

പ്രാദേശിക വിഷയം മാത്ര ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഭാവിയില്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നും വയല്‍ക്കിളികള്‍ വിലയിരുത്തുന്നു. പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് വയല്‍ക്കിളികള്‍ നിലപാടെടുത്തതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സുരേഷ് കീഴാറ്റുരാണ്.

കെ സുധാകരന്‍

കെ സുധാകരന്‍

സിറ്റിങ് എംപി പികെ ശ്രീമതിയെ തന്നെ വീണ്ടും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനൊരുങ്ങുന്ന സിപിഎമ്മിന് തിരിച്ചടിയായിരുന്നു സുരേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ സുധാകരന്‍ തന്നെ വന്നതോടെ കണ്ണൂരില്‍ ഇക്കുറിയും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്.

2014 ല്‍

2014 ല്‍

2014 ല്‍ കനത്ത പോരാട്ടത്തിനൊടുല്‍ 6566 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസിലെ കെ സുധാകരനെ പരാജയപ്പെടുത്തി പികെ ശ്രീമതി ടീച്ചറിലൂടെ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചത്. ലീഡുകള്‍ മാറിമറിഞ്ഞ പോരാട്ടത്തിനൊടുവിലായിരുന്നു പികെ ശ്രീമതി ടീച്ചര്‍ കണ്ണൂരില്‍ വിജയിച്ചത്.

പാര്‍ട്ടി ഗ്രാമം

പാര്‍ട്ടി ഗ്രാമം

സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലും പരിസര പ്രദേശങ്ങളിളും വയല്‍ക്കിളികളുടെ സമരത്തെ പിന്തുണയ്ക്കുന്ന ധാരാളം ആളുകളുണ്ട്. കാലാകാലങ്ങളായി സിപിഎമ്മിന് ലഭിച്ചു പോരുന്ന ഈ വോട്ടുകള്‍ സുരേഷ് നേടിയാല്‍ അത് ശ്രീമതി ടീച്ചറുടെ വിജയത്തെ തന്നെ ബാധിക്കും.

അലോസരം

അലോസരം

വയല്‍ക്കിളികളുടെ സമരത്തിന് ഇന്ന് പഴയ ശക്തിയില്ലെങ്കിലും പാര്‍ട്ടി ഗ്രാമത്തില്‍, പഴയ സിപിഎം നേതാവ് തന്നെ മത്സരിക്കാനിറങ്ങുന്നത് സിപിഎമ്മിനെ സംബന്ധിച്ചിട്ടത്തോളം അലോസരം ഉണ്ടാക്കുന്ന കാര്യമാണ്.

വയല്‍ക്കിളികള്‍

വയല്‍ക്കിളികള്‍

വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന സമരത്തില്‍ നിന്ന് സിപിഎം പിന്മാറിയതോടെയാണ് സുരേഷ് കീഴാറ്റൂരിന്‍റെ നേതൃത്വത്തില്‍ വയല്‍ക്കിളികള്‍ എന്ന സംഘടന രൂപീകരീച്ച് സമരം ആരംഭിച്ചത്.

ബഹുജന പിന്തുണ

ബഹുജന പിന്തുണ

ആദ്യഘട്ടത്തില്‍ വലിയ ബഹുജന പിന്തുണയായിരുന്നു വയല്‍ക്കിളികളുടെ സമരത്തിന് ലഭിച്ചിരുന്നത്.
ഇതിനിടയില്‍ പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന് വെല്ലുവിളി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയും കോണ്‍ഗ്രസും സമരത്തില്‍ ഇടപെടാന്‍ തുടങ്ങിയത് ഒരു വിഭാഗം പ്രവര്‍ത്തകരില്‍ അമര്‍ഷമുണ്ടാക്കി.

മറുവശത്ത്

മറുവശത്ത്

മറുവശത്ത് സമരത്തെ നേരിടാന്‍ സിപിഎമ്മും നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജൻ നേരിട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിൽ സമരക്കാരിൽ ഒരു വിഭാ​ഗത്തെ ബൈപ്പാസിന് അനുകൂലമായ നിലപാട് സ്വീകരിപ്പിക്കാന‍് സിപിഎമ്മിന് സാധിച്ചു.

ഭൂമി വിട്ടു നല്‍കി

ഭൂമി വിട്ടു നല്‍കി

ഇതിനിടയില്‍ ബൈപ്പാസിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്മാറുന്നതിന്‍റെ സൂചനകള്‍ വയല്‍ക്കിളികള്‍ നല്‍കുകയും ചെയ്തു. സുരേഷ് കീഴാറ്റൂരിന്‍റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കഴിഞ്ഞമാസം സര്‍ക്കാറിന് കൈമാറിയിരുന്നു

തുരുത്തിയില്‍

തുരുത്തിയില്‍

കീഴാറ്റൂര്‍ മാതൃകയില്‍ ബൈപ്പാസിനതിരെ സമരം തുടങ്ങിയ തുരുത്തി കോളനി നിവാസികളും ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമരം ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ലഭിച്ചതോടെ അവര്‍ പിന്‍വാങ്ങി.

English summary
lok sabha elections-suresh keezhattur won't get vayalkkili's support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X