Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടിങ്ങ് മെഷീന്‍ ക്രമക്കേട്: പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസ്, കളക്ടറുടെ നിര്‍ദ്ദേശം

കേരളത്തിന്‍റെ പല ഭാഗങ്ങളിലും വോട്ടിങ്ങ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന പരാതിക്കിടെ പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങി പോലീസ്. തിരുവനന്തപുരത്തും ചേര്‍ത്തലയിലും നിന്നാണ് വോട്ടിങ്ങ് മെഷീനില്‍ ക്രമക്കേടെന്ന ആരോപണം ഉയര്‍ന്നത്. ഇത് വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

ഇതോടെ പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് നീക്കം.കളക്ടറാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

 തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് കോവളത്തെ ചൊവ്വരയിലാണ് രാവിലെയോടെ വോട്ടിങ്ങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടായെന്ന ആരോപണം ഉയര്‍ന്നത്. ഇവിടെ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമ്പോള്‍ ബിജെപിക്ക് വോട്ട് വീണുവെന്നായിരുന്നു പരാതി.

 കേസെടുക്കും

കേസെടുക്കും

വോട്ടെടുപ്പ് തുടങ്ങി 76-ാമത്തെ ആള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ മാത്രമാണ് തെറ്റ് ശ്രദ്ധയില്‍ പെട്ടത്. ഇതോടെയാണ് വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ വോട്ടിങ്ങ് യന്ത്രത്തില്‍ ക്രിത്രിമം നടത്താനാവില്ലെന്നും സാങ്കേതിക തകരാര്‍ മാത്രമാണ് സംഭവിച്ചതെന്നുമായിരുന്നു വരണാധികാരിയായ വാസുകി പറഞ്ഞത്.

 പരാതിയുമായി യുവാവ്

പരാതിയുമായി യുവാവ്

എന്നാല്‍ സംഭവം കെട്ടടങ്ങും മുന്‍പ് തിരുവനന്തപുരത്ത് പട്ടത്ത് നിന്ന് തന്നെ വീണ്ടും പരാതി ഉയര്‍ന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151 ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ യുവാവാണ് പരാതി ഉന്നയിച്ചത്.

 വിവാപറ്റിലും

വിവാപറ്റിലും

താന്‍ ഒരു പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ വേണ്ടി ഒരു ചിഹ്നത്തില്‍ അമര്‍ത്തിയപ്പോള്‍ മറ്റൊരു ചിഹ്നത്തിനാണ് വോട്ട് വീണതെന്ന് യുവാവ് ആരോപിച്ചു. വിവിപാറ്റ് യന്ത്രത്തിലും താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേര് അല്ല കണ്ടത്, എബിന്‍ എന്ന യുവാവ് പറഞ്ഞു.

 പരിശോധന നടത്തി

പരിശോധന നടത്തി

എബിന്‍റെ പരാതിയോടെ തെരഞ്ഞെടുപ്പ് അധികൃതര്‍ പോളിങ്ങ് നിര്‍ത്തിവെച്ച് പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ പിഴ് കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രിസൈഡിങ്ങ് ഓഫീസര്‍ പറഞ്ഞത്.

 നിര്‍ദ്ദേശിച്ച് കളക്ടര്‍

നിര്‍ദ്ദേശിച്ച് കളക്ടര്‍

എന്നാല്‍ യുവാവ് തന്‍റെ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്. വോട്ടിങ്ങ് യന്ത്രത്തില്‍ ക്രമേക്കേട് ഉന്നയിച്ച എബിനെതിരെ കേസെടുക്കാന്‍ ആണ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 വോട്ടിങ്ങ് തടസ്സപ്പെടുത്തി

വോട്ടിങ്ങ് തടസ്സപ്പെടുത്തി

ചൊവ്വരയില്‍ നിന്നും പരാതി ഉന്നയിച്ചവര്‍ക്കെതിരേയും കേസെടുക്കുമെന്നാണ് വിവരം. ചൊവ്വരയില്‍ നിന്നും പട്ടത്ത് നിന്നും ഉയര്‍ന്ന പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാലാണ് തിരുമാനം.

 കളക്ടര്‍ നിര്‍ദ്ദേശിച്ചു

കളക്ടര്‍ നിര്‍ദ്ദേശിച്ചു

ഇതോടെ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഇവര്‍ക്കെതിരെ കേസെടുക്കാനാണ് കളക്ടര്‍ പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 പ്രിസൈഡിങ്ങ് ഓഫീസര്‍

പ്രിസൈഡിങ്ങ് ഓഫീസര്‍

പരാതി ഉന്നയിച്ചവര്‍ക്ക് പരാതി തെളിയിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം കൂടി ഉണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു സത്യവാങ്ങ്മൂലം പരാതിക്കാരന്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് നല്‍കണം.

 വ്യാജമാണെന്ന്

വ്യാജമാണെന്ന്

ഇനി പരാതിയില്‍ നടപടി സ്വീകരിച്ച് പരാതി വ്യാജമാണെന്നും തെളിയിക്കാന്‍ കഴിയാതെ വരികയും ചെയ്താന്‍ പരാതി നല്‍കിയാള്‍ക്കെതിരെ കേസെടുക്കാനാണ് ചട്ടം.

 യന്ത്ര തകരാറ്

യന്ത്ര തകരാറ്

ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്ന് കളക്ടര്‍ വാസുകി പറഞ്ഞത്. പ്രശ്നങ്ങള്‍ക്ക് കാരണം യന്ത്രം ജാമായത് ആണെന്നും വാസുകി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+