കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണി വിപുലീകരണം കഴിഞ്ഞ് രണ്ടാംനാള്‍ എല്‍ഡിഎഫില്‍ 'അടി' തുടങ്ങി; വടകര സീറ്റ് വേണമെന്ന് എല്‍ജെഡി

Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷം മുന്നണി വിപുലീകരിക്കാന്‍ എല്‍ഡിഎഫ് തയ്യാറായത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടായിരുന്നു. പുതുതായി നാല് പാര്‍ട്ടികളെയാണ് എല്‍ഡിഎഫില്‍ ഉള്‍പ്പെടത്തിയത്.

25 വര്‍ഷമായി മുന്നണിയോട് സഹകരിക്കുന്ന ഐഎന്‍എല്‍, വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക ജനതാദള്‍, കോരളാ കോണ്‍ഗ്രസ് ബി, ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയായിരുന്നു മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്. മുന്നണി വിപൂലീകരിച്ച് 2 ദിവസം കഴിയുമ്പോള്‍ തന്നെ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളും തുടങ്ങിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്..വിശദാംശങ്ങള്‍ ഇങ്ങനെ..

പുതിയ തീരുമാനം

പുതിയ തീരുമാനം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്നാണ് മുന്നണി വിപുലീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍ അഭിപ്രായപ്പെട്ടത്.

രണ്ട് ദിവസത്തിനുള്ളില്‍

രണ്ട് ദിവസത്തിനുള്ളില്‍

എന്നാല്‍ മുന്നണി വിപുലീകരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ എല്‍ഡിഎഫില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എംപി വിരേന്ദ്രകുമാറിന്റെ എല്‍ജെഡിയാണ് മുന്നണിയില്‍ തര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

വടകര

വടകര

വടകര ലോക്‌സഭാ സീറ്റിനായി ലോക് താന്ത്രിക് ജനതാദള്‍ അവകാശവാദമുന്നയിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ മണ്ഡലത്തില്‍ തുടങ്ങിയതായാണ് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ഇത്തവണ

ഇത്തവണ

കഴിഞ്ഞ രണ്ട് തവണ കോണ്‍ഗ്രസ്സില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും ഇത്തവണ സീറ്റ് പിടിച്ചെടുക്കാമെന്നാണ് സിപിഎം വിലിയിരുത്തുന്നത്. ആരെ സ്ഥാനാര്‍ത്ഥിയാക്കും എന്നതിലേക്കുള്ള പ്രാഥമിക ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമാണ്.

അവകാശ വാദം

അവകാശ വാദം

ഈ ഘട്ടത്തിലാണ് മുന്നണി പ്രവേശനം കഴിഞ്ഞ് രണ്ടുനാള്‍ കഴിയുന്നതിന് മുമ്പേ തന്നെ വടകര സീറ്റിനായി ജനതാദള്‍ അവകാശ വാദം ഉന്നയിക്കുന്നത്. എന്നാല്‍ സീറ്റ് വിട്ടുനന്‍കാനാവില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെയും അണികളുടേയും വികാരം.

സംസ്ഥാന നേതൃത്വം

സംസ്ഥാന നേതൃത്വം

ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ സീറ്റിനായി അവകാശ വാദം ഉന്നയിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല എന്നാണ് സൂചന. വടകര സീറ്റ് എല്‍ജെഡിക്ക് വിട്ടുകിട്ടുകയാണെങ്കില്‍ സീറ്റ് മോഹം വെച്ചുപുലര്‍ത്തുന്ന നേതാവാണ് മനയത്ത് ചന്ദ്രന്‍.

2009ല്‍

2009ല്‍

2009ല്‍ കോഴിക്കോട് സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് എംപി വീരേന്ദ്ര കുമാറിനേയും കൂട്ടരേയും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫില്‍ എത്തിച്ചത്. പിന്നീട് 2014 പാലക്കാടില്‍ നിന്ന് വീരേന്ദ്രകുമാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്.

ലോക്‌സഭാ സീറ്റ്

ലോക്‌സഭാ സീറ്റ്

പത്ത് വര്‍ഷം നീണ്ട യൂഡിഎഫ് ബന്ധം മതിയാക്കി എംപി വീരേന്ദ്ര കുമാറും സംഘവും വീണ്ടും എല്‍ഡിഎഫിലേക്ക് പ്രവേശിച്ചപ്പോള്‍ ലോക്‌സഭാ സീറ്റ് തന്നെയാണ് തര്‍ക്ക വിഷയമാവുന്നത്. വടകര പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നാണ് എല്‍ജെഡി ജില്ലാ നേതൃത്തിന്റെ വാദം.

ഉറപ്പൊന്നും നല്‍കിയിട്ടില്ല

ഉറപ്പൊന്നും നല്‍കിയിട്ടില്ല

മുന്നണിപ്രവേശന സമയത്ത് എല്‍ജെഡിക്ക് ലോക്‌സഭാ സീറ്റിനെ സംബന്ധിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. സമ്മര്‍ദ്ദം ശക്തമാക്കുകയാണെങ്കില്‍ വടകരക്ക് പകരം ദളിന്റെ പഴയ സീറ്റായ കോഴിക്കോട് വിട്ടുനല്‍കാന്‍ സിപിഎം തയ്യാറായേക്കും.

സാധ്യതകള്‍

സാധ്യതകള്‍

വടകര സീറ്റ് ലഭിക്കുകയാണെങ്കില്‍ മനയത്ത് ചന്ദ്രനും കോഴിക്കോട് സീറ്റാണ് ലഭിക്കുന്നതെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാറിനുമാണ് സാധ്യത. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മനയത്ത് ചന്ദ്രന്‍ വടകര സീറ്റിനായി അവകാശ വാദം ഉന്നയിക്കുന്നത്.

സന്തോഷം

സന്തോഷം

ഒരു ഉപാധിയും ധാരണയും അടിസ്ഥാനമാക്കിയല്ല എല്‍ജെഡി മുന്നണിയില്‍ പ്രവേശിച്ചതെന്നും സീറ്റുകള്‍ സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകളില്ലെന്നുമായിരു എംവി ശ്രേയാംസ്‌കുമാര്‍ അഭിപ്രായപ്പെട്ടത്. ഇടതുമുന്നണിയുടെ ഭാഗമാവന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
lok thanthrik dal wants vadakara lok sabha seat new dilemma for ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X