വയനാട്ടിൽ വൻ മുന്നേറ്റവുമായി കോൺഗ്രസ്!! രണ്ട് ലക്ഷം താണ്ടി രാഹുൽ... കേരളത്തിൽ യുഡിഎഫ് തരംഗം
വയനാട്: കേരള-ദേശീയ രാഷ്ട്രീയം ഒന്നടങ്കം ഉറ്റു നോക്കുന്ന മണ്ഡലമാണ് വയനാട്. ഇതാദ്യമായിട്ടാണ് ദേശീയരാഷ്ട്രീയത്തിലെ പ്രമുഖനായ നേതാവ് കേരളത്തിൽ മത്സരിക്കുന്നത്. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെയായിരുന്നു വലത് കോട്ടയായ വയനാടിൽ എത്തിയത്. രാഹുലിന്റെ വരവ് മികച്ച രീതിയിൽ തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുമുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തു വരുമ്പോൾ വയനാട്ടിൽ വൻ ലീഡ് ഉയർത്തി മികച്ച മുന്നേറ്റമാണ് രാഹുൽ ഗാന്ധി സൃഷ്ടിച്ചിരിക്കുന്നത്. പകുതി വോട്ടുകൾ മാത്രം എണ്ണി കഴിയുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ രാഹുൽ മുന്നിൽ തന്നെയുണ്ട്. 46% വോട്ടുകൾ മാത്രം എണ്ണി കഴിയുമ്പോൾ രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷമാണ് രാഹുൽ നേടിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി പി സുനീർ രണ്ടാം സ്ഥാനത്തുണ്ട്. വയനാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഇനിയും ലീഡ് നില ഉയരുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അട്ടിമറി പ്രതീക്ഷിച്ചു!! ഇത് ജനങ്ങൾ നൽകിയ വിജയം, ആലത്തൂരിൽ പാട്ടും പാടി രമ്യ ഹരിദാസ്
2019 ൽ രാഹാുൽ ഗാന്ധി നേടിയിരിക്കുന്നത് റെക്കോർഡ് ഭൂരിപക്ഷമാണ്. 2014 ൽ മലപ്പുറത്ത് ഈ അഹമബദ് നേടിയ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധി മറി കടന്നിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ റെക്കോർഡ് വിജയമാണ് രാഹുൽ ഗാന്ധി നേടിയിരിക്കുന്നത്. രാഹുലിന്റെ കേരളത്തിലേയ്ക്കുളള വരവ് കേരളത്തിൽ വലത് തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
എൻഡിഎ മികച്ച മുന്നേറ്റം നടത്തും!! വിമർശനത്തിനു മറുപടിയുമായി പിഎസ് ശ്രീധരൻ പിള്ള
തുടക്കത്തിൽ തന്നെ വ്യക്തമായ മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവെച്ചിരിക്കുന്നത്. ആലപ്പുഴ ഒഴികെ എല്ലാ മണ്ഡലത്തിലും യുഡഎഫ് വൻ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇടതിന്റെ കൈവശമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും വ്യക്തമായ ലൂഡ് നില ഉയർത്തി യുഡിഎഫ് മുന്നേറുകയാണ്. രമ്യ ഹരിദാസ്, ഡീൻ കൂര്യക്കോസ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ലീഡ് നില ഒരു ലക്ഷം ഉയർന്നിട്ടുണ്ട്.