കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പറയും; തിരുവനന്തപുരത്ത് മോഹന്‍ലാല്‍ മത്സരിക്കും?; പ്രതീക്ഷയോടെ ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സ്വീകരിച്ച നിലപാടും പ്രതിഷേധ സമരങ്ങളും കേരളത്തില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ ഗുണം ചെയ്തെന്നാണ് ബിജെപി വിലയിരുത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങള്‍ ഒത്തുവന്നാല്‍ കേരളത്തില്‍ ഒരു സീറ്റെന്ന വര്‍ഷങ്ങളായുള്ള മോഹം ഇത്തവണ പൂവണിയുമെന്നും പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നു.

ശക്തമായ മത്സരം കാഴ്ച്ച വെക്കാനും വിജയം ഉറപ്പിക്കാനും പാര്‍ട്ടി നേതാക്കന്‍മാര്‍ക്കൊപ്പം തന്നെ പൊതുസമ്മതരായ വ്യക്തികളേയും ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ മോഹന്‍ലാലിനെ പാര്‍ട്ടിയിലെത്തിക്കാനും തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനും ബിജെപി വലിയ ശ്രമമാണ് നടത്തുന്നത്. എന്നാല്‍ ബിജെപിയുടെ നീക്കങ്ങള്‍ക്ക് പിടികൊടുക്കാതെ മോഹന്‍ലാല്‍ ഒഴിഞ്ഞു മാറുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

മോദിയെ കണ്ടതുമുതല്‍

മോദിയെ കണ്ടതുമുതല്‍

അച്ഛന്‍റെയും അമ്മയുടെയും പേരിലുള്ള ട്രസ്റ്റിന്‍റെ ആവശ്യത്തിന് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതുമുതലാണ് മോഹന്‍ലാല്‍ ബിജെപിയിലേക്കെന്ന പ്രചാരണമുയര്‍ന്നത്. നോട്ട് നിരോധനമുള്‍പ്പടെയുള്ള വിഷയങ്ങള്‍ അദ്ദേഹം മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത് പ്രചാരങ്ങള്‍ക്ക് ആക്കം കൂട്ടി.

സ്ഥാനാര്‍ത്ഥി പട്ടികയിലും

സ്ഥാനാര്‍ത്ഥി പട്ടികയിലും

ബിജെപിയിലേക്കെന്ന പ്രചരണം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് എത്തിക്കുകയായിരുന്നു. മോഹന്‍ലാലിനെ പോലുള്ള ഒരു വ്യക്തിയെ പാര്‍ട്ടിയില്‍ എത്തിക്കുന്നതില്‍ ബിജെപിക്ക് അതിയായ താല്‍പര്യം ഉണ്ടായിരുന്നു.

സമ്മതം മൂളിയാല്‍ തിരുവനന്തപുരം

സമ്മതം മൂളിയാല്‍ തിരുവനന്തപുരം

മോഹന്‍ലാല്‍ സമ്മതം മൂളിയാല്‍ തിരുവനന്തപുരം സീറ്റില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നു. നടനെന്ന നിലയില്‍ മോഹന്‍ലാലിന് ജനങ്ങളിലുള്ള സ്വാധീനവും മണ്ഡലത്തിലെ പാര്‍ട്ടി വോട്ടും കൂടി ചേരുമ്പോള്‍ വിജയം ഉറപ്പെന്ന് ബിജെപി വിലയിരുത്തുന്നു.

പിടിച്ചെടുക്കണം

പിടിച്ചെടുക്കണം

കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യമുണ്ടെങ്കിലും വര്‍ഷങ്ങളായി നിസ്സാര വോട്ടുകള്‍ക്ക് മണ്ഡലം ബിജെപിയെ കൈവിടുകയായിരുന്നു. തിരുവനന്തപുരം ഇത്തവണ ഏത് വിധേനയും പിടിച്ചെടുക്കണമെന്നാണ് പാര്‍ട്ടി തീരുമാനം.

പേരുകള്‍

പേരുകള്‍

സംസ്ഥാനത്ത് ലഭ്യമായ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി തിരുവനന്തപുരത്ത് എന്നാണ് പാര്‍ട്ടി തീരുമാനം. മിസോറാം ഗവര്‍ണ്ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായി കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും തിരുവനന്തപുരത്ത് ഉയര്‍ന്നുകേള്‍‌ക്കുന്നുണ്ട്.

ബിജെപിക്ക് ഗുണം

ബിജെപിക്ക് ഗുണം

മോഹന്‍ലാല്‍ സമ്മതം മൂളിയാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറാണ്. രാഷ്ട്രീയ സാഹചര്യം കൂടുതല്‍ അനുകൂലമായ ഇത്തവണ മോഹന്‍ലാലിനെ മത്സരിപ്പിച്ചാല്‍ തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലുടനീളം അത് ബിജെപിക്ക് ഗുണം ചെയ്തേക്കും.

മത്സരിക്കാന്‍ തയ്യാറല്ല

മത്സരിക്കാന്‍ തയ്യാറല്ല

മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നീക്കം ശക്തമാക്കുന്നുണ്ടെങ്കിലും മത്സരിക്കാന്‍ തയ്യാറല്ലെന്ന വിവരം നേരിട്ടല്ലാതെ അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായാണ് സൂചന. കുഞ്ഞാലി മരയ്ക്കാര്‍ ഉള്‍പ്പടേയുള്ള ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍.

പ്രധാനമന്ത്രി മുഖേന സമ്മര്‍ദ്ദം

പ്രധാനമന്ത്രി മുഖേന സമ്മര്‍ദ്ദം

മത്സരിക്കാന്‍ തയ്യാറല്ലെന്ന കാര്യം നേരത്തെതന്നെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നെങ്കിലും അവസാനശ്രമമെന്ന നിലയില്‍ പ്രധാനമന്ത്രി മുഖേന സമ്മര്‍ദ്ദം ചെലുത്തി മത്സരത്തിനിറക്കാനും ബിജെപി ശ്രിമിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥനാര്‍ത്ഥിയാകില്ലെങ്കില്‍ രാജ്യസഭാംഗമാക്കാമെന്ന വാഗ്ദാനത്തോടും മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സുരേഷ് ഗോപിയും

സുരേഷ് ഗോപിയും

അതേസമയം, മോഹന്‍ലാലിന്‍റെ പേരിനൊപ്പം തന്നെ സുരേഷ് ഗോപിയുടെ പേരും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ സജീവമാണ്. മറ്റുപലര്‍ക്കൊപ്പം തന്‍റെ പേരും പ്രചരിക്കുന്നു എന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്നാണ് സുരേഷ്ഗോപി വ്യക്തമാക്കുന്നത്.

തീരുമാനിക്കേണ്ടത് പാര്‍ട്ടി

തീരുമാനിക്കേണ്ടത് പാര്‍ട്ടി

കൊല്ലത്തും സുരേഷ് ഗോപിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സ്വദേശം കൂടിയാണ് കൊല്ലം. ആര് എവിടെ മത്സിക്കുമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി പ്രഖ്യാപിക്കുമ്പോഴെ എന്തുതീരുമാനവും ഞാന്‍ അറിയും എന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.

English summary
loksabha election; mohanlal and suresh gopi for bjp candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X