കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം: യുഡിഎഫ് 10, എല്‍ഡിഎഫ് 9, ബിജെപി 1

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ യുഡ്എഫിന് നേരിയ ഭൂരിപക്ഷം. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും എന്ന സൂചനയാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം നല്‍കുന്നത്.

നിലവിലെ ലീഡ് നില ഇങ്ങനെയാണ്. യുഡിഎഫ് 10 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. എല്‍ഡിഎഫിന് ഒന്പതിടത്ത് മാത്രമാണ് മുന്നേറ്റം പ്രകടിപ്പിക്കാനായത്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ ലീഡ് ചെയ്യുന്നു.

Kerala Map

തിരുവനന്തപുരം, കൊല്ലം, വയനാട്, ചാലക്കുടി, മാവേലിക്കര, വടകര മണ്ഡലങ്ങളാണ് ഇത്തവണ ശ്രദ്ധേയമായ മത്സരം കാഴ്ചവച്ചത്. തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ പതിനായിരത്തിലധികം വോട്ടിന്റെ ലീഡുമായി മുന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഇവിടെ രണ്ടാം സ്ഥാനത്താണ്. സിപിഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് ബ്രെഹാം മൂന്നാമതാണ്.

കൊല്ലത്ത് സിപിഎമ്മിന്റെ പ്രതീക്ഷകള്‍ അട്ടിമറിച്ചുകൊണ്ട് എന്‍കെ പ്രേമചന്ദ്രന്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവക്കുന്നത്. ഒരു ഘട്ടത്തില്‍ പോലും സിപിഎമ്മിന്റെ എംഎ ബേബിക്ക് ലീഡ് നേടാന്‍ കഴിഞ്ഞില്ല. സിപിഎം പാനലിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി.

വയനാട് മണ്ഡലത്തില്‍ എംഐ ഷാനവാസ് ലീഡ് നില നിര്‍ത്തുന്നുണ്ടെങ്കിലും വിജയം ഉറപ്പിച്ച അവസ്ഥയിലല്ല അദ്ദേഹം ഉള്ളത്. സിപിഐ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഷാനവാസ് ജയിച്ചത്.

ചാലക്കുടിയില്‍ സിനിമ താരം ഇന്നസെന്റ് ലീഡ് നിലനിര്‍ത്തിപ്പോരുന്നുണ്ട്. എന്നാല്‍ മികച്ച ലീഡ് എന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ല. പിസി ചാക്കോക്ക് ചില ഘട്ടങ്ങളില്‍ ലീഡ് ചെയ്യാനായിരുന്നു. എന്നാല്‍ വിജയ പരാജയങ്ങള്‍ ഇപ്പോഴും നിശ്ചിയിക്കാറായിട്ടില്ല.

മാവേലിക്കരയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും സിപിഐയുടെ ചെങ്ങറ സുരേന്ദ്രനും തമ്മിലാണ് മത്സരം. ഇവിടെ ലീഡ് നില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്.

വടകരയിലും കടുത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ബഹുദൂരം മുന്നിലത്തിയ സിപിഎം സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍ ഇപ്പോള്‍ പിറകിലാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ലീഡ് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

ഇടുക്കി മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജ്ജും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസും തമ്മിലും ശക്തമായ മത്സരമാണ് നടക്കുന്നത്. ലീഡ് നില മാറിമറിഞ്ഞു വരുന്നതിനാല്‍ ഇവിടേയും എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല.

English summary
Loksabha Election : UDF gets slight majority, BJP may open account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X