കോഴിക്കോട് ടിപ്പർ ലോറിയിടിച്ച് അദ്ധ്യാപികയായ അമ്മയും മകളും മരിച്ചു; നാട്ടുകാർ റോഡ് ഉപരോധിക്കുന്നു...

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: മുക്കത്ത് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അദ്ധ്യാപികയായ അമ്മയും മകളും മരിച്ചു. മുക്കം ആനയാംകുന്ന് മുണ്ടയാട്ട് മജീദ് മാസ്റ്ററുടെ ഭാര്യ ഷീബ(43), മകൾ ഹിഫ്ത(13) എന്നിവരാണ് മരിച്ചത്. ജൂൺ 14 ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

കോട്ടയത്ത് പെട്രോൾ പമ്പിൽ നിന്നിറങ്ങിയ മാരുതി കാറിന് തീപിടിച്ചു!നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു...

മയിലുകൾ ഇണചേരുന്നത് കാണാൻ വൻതിരക്ക്!രാജസ്ഥാൻ ജഡ്ജിക്ക് നന്ദി പറഞ്ഞ് പാലക്കാട്ടെ മയിൽ സംരക്ഷണകേന്ദ്രം

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ മുക്കം കടവ് പാലത്തിന് സമീപം പാഴൂർ തോട്ടം പള്ളിക്കടുത്താണ് അപകടമുണ്ടായത്. മുക്കം ഓർഫനേജ് എൽപി സ്കൂളിൽ അദ്ധ്യാപികയായ ഷീബയും മകളും സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് എതിരെ വന്ന ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചത്.

accident

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷീബയും മകൾ ഹിഫ്തയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾക്ക് റോഡിലിറങ്ങുന്നതിന് വിലക്ക് നിലവിലുള്ളപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇതുവഴിയെത്തിയ മറ്റു ലോറികൾ നാട്ടുകാർ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

English summary
lorry accident in kozhikode mukkam,mother and daughter died.
Please Wait while comments are loading...