Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുത്; മണ്ഡലത്തില്‍ പോയി പണിയെടുക്കട്ടെയെന്ന് മുരളീധരന്‍

തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പില്‍ സമീപകാല തിരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കരുതെന്ന ആവശ്യവുമായി കെ മുരളീധരന്‍ എം പി. പരാജയപ്പെട്ടവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുതെന്ന ആവശ്യപ്പെട്ട് കെ മുരളീധരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ ആ മണ്ഡലത്തില്‍ പോയി ജോലി ചെയ്യണമെന്ന് കെ മുരളീധരന്‍ പറയുന്നു. രാജ്യസഭ സീറ്റ് എം ലിജുവിന് നല്‍കാന്‍ വേണ്ടി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നീക്കം നടത്തുന്നതിനിടെയാണ് സുധാകരന്റെ വിമര്‍ശനം.

2011ലും 2021ലും അമ്പലപ്പുഴയിലും 2006ല്‍ കായംകുളത്തും നിയമസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ട ആളാണ് എം ലിജു. മുരളീധരന്റെ പരാമര്‍ശം ലിജുവിന് എതിരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, തിരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭയിലേക്കു പരിഗണിക്കരുതെന്ന് മുരളീധരന്‍ കത്തില്‍ പറയുന്നു. തോറ്റവര്‍ അതതു മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കട്ടെ. രാജ്യസഭയില്‍ ക്രിയാത്മകമായി ചര്‍ച്ചകളില്‍ പങ്കെടുക്കാനാവുന്നവര്‍ ആവണം അംഗങ്ങള്‍ ആവേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ ലിജുവിന് എതിരല്ലെന്നും എന്നാല്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ പൊതുവായ മാനദണ്ഡം വേണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

kerala

അതേസമയം, കെ സുധാകരന്‍ ലിജുവുമായി രാഹുല്‍ ഗാന്ധിയെ കണ്ടെന്നാണ് വിവരം. കേരളത്തില്‍ ഒഴിവ് വന്ന സീറ്റില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണയെ കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. കെ വി തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും സി പി ജോണിനെ പോലുള്ള ഘടകകക്ഷി നേതാക്കളും രാജ്യസഭ സീറ്റിനായി സമ്മര്‍ദ്ദം തുടരുന്നുണ്ട്. ലിജുവിന് പുറമേ വി ടി ബല്‍റാമിന്റെ പേരും സജീവ ചര്‍ച്ചയിലുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ പരിഗണിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചാല്‍ ബല്‍റാമിനും അത് തിരിച്ചടിയാകും.

ഇതിനിടെ, എം ലിജുവിനെതിരെ കെ സി വേണുഗോപാല്‍ വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിജു അടക്കം തോറ്റ നേതാക്കളെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെ പി സി സി ഭാരവാഹികള്‍ എ ഐ സി സിക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ ഹൈക്കമാന്‍ഡ് നോമിനിയായ ശ്രീനിവാസന്‍ കൃഷ്ണയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കഴിവും പ്രാപ്തിയുമുള്ള ജൂനിയറും സീനിയറുമായുള്ള ഒട്ടനവധി നേതാക്കള്‍ ഉള്ള കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം മലീനസമാക്കാന്‍ ആര് ശ്രമിച്ചാലും ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ എന്‍ എസ് നുസൂര്‍ പറഞ്ഞു.

ഇത് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്.ഞങ്ങളെപ്പോലുള്ളവരുടെ ചോരയും വിയര്‍പ്പും ജീവിതവും ഹോമിച്ച പ്രസ്ഥാനമാണ് ഇത്. ആ അവകാശം ഉള്ളടത്തോളം കാലം ഞങ്ങളുടെ ശബ്ദം നിലക്കുകയുമില്ല.

ശ്രീനിവാസ് കൃഷ്ണന്മാരെ കെട്ടിയിറക്കാന്‍ നോക്കിയാല്‍ പ്രതിഷേധത്തിന്റെ അലയൊലിയെ തടയിടാന്‍ ആര്‍ക്കും കഴിയില്ല എന്ന് വ്യക്തമാക്കട്ടെ. കെ സുധാകരനെ പോലൊരു കെപിസിസി പ്രസിഡന്റ് അത് അനുവദിക്കുകയില്ല എന്ന വിശ്വാസം പ്രവര്‍ത്തകര്‍ക്കുണ്ട്. സോഷ്യല്‍ എഞ്ചിനീറിങ്ങിന്റെ ഭാഗയോ രാഷ്ടീയ തന്ത്രത്തിന്റെ ഭാഗമായോ സജീവ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ആരെ തീരുമാനിച്ചാലും ഇരുകയ്യും നീട്ടി സ്വീകരിക്കും. അത് പാര്‍ട്ടിക്ക് ഗുണകരമാണ് എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം- നുസൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+