കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് വ്യാജ ലോട്ടറി നിർമ്മിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരള സർക്കാരിന്റെ ലോട്ടറി ടിക്കറ്റ് വ്യാജമായി നിർമ്മിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരനെ പറ്റിച്ച് രണ്ടായിരം രൂപ തട്ടിയെടുത്തതായി പരാതി. കേരളസർക്കാരിന്റെ പൗർണമി ടിക്കറ്റിൽ
സമ്മാനാർഹമായ നമ്പർ ചേർത്താണ് തിരുവനന്തപുരം മടവൂർ പടിഞ്ഞാറ്റേല ഇലഞ്ഞിക്കോട്ടുകോണം റഹീലാ മൻസിലിൽ നസീറിനെ(53) കബളിപ്പിച്ചത്.

 lottery

പൗർണമി ലോട്ടറിയുടെ ആർ.എൻ. 334 നമ്പർ നറുക്കെടുപ്പിൽ ടിക്കറ്റിന്റെ അവസാന നാലക്കമായ 6058 ന് രണ്ടായിരം രൂപ സമ്മാനമുണ്ടായിരുന്നു. കല്ലമ്പലത്ത് വച്ച് നസീറിനെ ഒരാൾ സമീപിക്കുകയും ടിക്കറ്റിൽ കൃതൃമമായി നമ്പർ ചേർത്തുള്ള ആർഎൻ.876058 നമ്പർ ടിക്കറ്റ് നൽകി തുക കൈപ്പറ്റുകയുമായിരുന്നു. ആറ്റിങ്ങലിലെ പ്രമുഖ ഏജൻസിയുടെ സീൽ ടിക്കറ്റിന് പിന്നിലുണ്ടായിരുന്നതിനാൽ നസീർ പണം നൽകി. തുടർന്ന് ഏജൻസിയുടെ കിളിമാനൂരിലുള്ള ബ്രാഞ്ച് ഓഫീസിൽ ടിക്കറ്റ് എത്തിച്ചപ്പോഴാണ് തട്ടിപ്പ് നടന്നെന്ന്മനസിലായത്. ഇവർ ബാർകോഡ് പരിശോധിച്ചപ്പോൾ ടിക്കറ്റിൽ മറ്റൊരു നമ്പറാണത്രെ കണ്ടത്. അന്വേഷണത്തിൽ ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നതായി ലോട്ടറി ഏജൻസി ക്കാർ പറയുന്നു.


മറ്റു ലോട്ടറി ടിക്കറ്റുകളിൽ നിന്ന് അക്കം വെട്ടിയെടുത്തു ടിക്കറ്റിൽ ഒട്ടിച്ചു സമ്മാനാർഹമായ നമ്പരാക്കി മാറ്റി അതിന്റെ കളർ പകർപ്പ് എടുത്താണ് തട്ടിപ്പ് നടത്തുന്നത്. ഒട്ടേറെ ചെറുകിട ലോട്ടറി വിൽപനക്കാരിൽ നിന്നായി 1,000 രൂപ മുതൽ ലക്ഷം രൂപ വരെയുള്ള സമ്മാനത്തുകകളുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English summary
lottery frauding; differently able man cheated in thiruvanathapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X