കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ ചേര്‍ത്ത് പിടിച്ച് യൂസഫലി; മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുതിയ സംരഭങ്ങളില്‍ മുന്‍ഗണന

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. എണ്ണയുടെ വിലയിടിവ് മാസങ്ങളായി തുടരുന്നതും പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിച്ചു. ഇതോടെ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികളാണ് ആശങ്കയിലായിരിക്കുന്നത്.

Recommended Video

cmsvideo
Lulu Group Chairman MA Yusuff Ali Announce Priority For Expatriates In New Projects

നിരവധിപ്പേര്‍ക്ക് ഇതിനോടകം തന്നെ ജോലി നഷ്ടമായി. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന പ്രഖ്യാപനങ്ങളുമായി പ്രമുഖ വ്യവസായി എംഎ യൂസഫലി രംഗത്തെത്തുന്നത്.

 മുന്‍ഗണന

മുന്‍ഗണന

ഗള്‍ഫ് മേഖലയില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ജോലിക്ക് മുന്‍ഗണന നല്‍കുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എംഎ യൂസഫലി അറിയിക്കുന്നത്. തിരുവനന്തപുരത്ത് ഉടൻ തുറക്കുന്ന മാളിലും, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന മാൾ, കൺവൻഷൻ സെന്‍റര്‍ പദ്ധതികളിലും മടങ്ങിയത്തെന്നു പ്രവാസികള്‍ക്ക് മുന്‍ഗണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ആവശ്യക്കാർ ഏറെയുണ്ട്

ആവശ്യക്കാർ ഏറെയുണ്ട്

ഭാവിയില്‍ ഗള്‍ഫില്‍ തുടങ്ങുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രവാസികള്‍ക്കായിരിക്കും മുന്‍ഗണന. പ്രവാസി പുനരധിവാസ പാക്കേജിന്റെ ഭാഗമായി നടത്തുന്ന കൃഷിയിൽ നിന്നുള്ള ഉൽപന്നങ്ങൾ കൂടുതലായി സംഭരിക്കാനും ലുലു ഗ്രൂപ്പ് തീരുമാനിച്ചു. കേരളത്തിലെ പഴം, പച്ചക്കറി ഉൽപന്നങ്ങൾക്ക് ഗൾഫിൽ ആവശ്യക്കാർ ഏറെയുണ്ട്.

അവസരമാക്കി മാറ്റിയെടുക്കണം

അവസരമാക്കി മാറ്റിയെടുക്കണം

ഇതൊരു മികച്ച അവസരമാക്കി മാറ്റിയെടുക്കണം. കീടനാശിനികളും രാസവളങ്ങളും കുറച്ച് കയറ്റുമതിക്കാല്‍ കൃഷിയിറക്കാന്‍ ശ്രദ്ധിക്കണം. വൃത്തിയാക്കല്‍, തരം തിരക്കല്‍ പാക്കിങ് തുടങ്ങിയവയില്‍ കൂടി ശ്രദ്ധിച്ചാല്‍ മികച്ച സാധ്യതയുള്ളതാണെന്നും മനോരമ സംഘടപ്പിച്ച പരിപാടിയില്‍ എംഎ യൂസഫലി പറഞ്ഞു.

പ്രതിസന്ധികള്‍ അതീജീവിക്കും

പ്രതിസന്ധികള്‍ അതീജീവിക്കും

നിലവിലെ പ്രതിസന്ധികള്‍ അതീജീവിക്കാന്‍ ഗള്‍ഫ് മേഖലയക്ക് സാധിക്കും. പ്രതിസന്ധികള്‍ തരണം ചെയ്ത് ഗള്‍ഫ് ഉടന്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും. എംബസികളിലുള്ള പ്രവാസി ക്ഷേമ ഫണ്ടിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് വിമാന ടിക്കറ്റുകൾ നൽകാൻ സാധിക്കുമോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രയാസങ്ങള്‍

പ്രയാസങ്ങള്‍

എല്ലാ മേഖലയിലും കനത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ യൂസഫലി പറഞ്ഞിരുന്നു. ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരും. മുമ്പ് പല അവസരങ്ങളിലും ഗള്‍ഫ് അതിശക്തമായി തിരിച്ചെത്തിയ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എണ്ണയുടെ വില

എണ്ണയുടെ വില

കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണയുടെ വില കുത്തനെ ഉയര്‍ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും പ്രവാസികള്‍ വലിയ ഭീതിയിലായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുന്നതാണ് നാം കണ്ടത്. അന്ന് ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ മടങ്ങിയ ലക്ഷണക്കിന് ആളുകള്‍ ഗള്‍ഫിലേക്ക് വീണ്ടും തിരിച്ചെത്തി

വേദനാജനകം

വേദനാജനകം

അതുപോലെ ഇപ്പോഴത്തെ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്. ലോകത്തിന്‍റെ പലഭാഗത്തേയും ഇന്നത്തെ അവസ്ഥ ഏറെ വേദനാജനകമാണ്. വലിയ ദുരിതത്തിലൂടെയാണ് മനുഷ്യര്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും ജോലി നഷ്ടപ്പെട്ട് മടങ്ങിപ്പോകുന്നവരുടെ ഭാവിയെകുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരയും തലയും മുറുക്കി കോണ്‍ഗ്രസ്; എന്തുകൊണ്ട് അവരെ പരാജയപ്പെടുത്തണം, വേറിട്ട അഭ്യര്‍ത്ഥനഅരയും തലയും മുറുക്കി കോണ്‍ഗ്രസ്; എന്തുകൊണ്ട് അവരെ പരാജയപ്പെടുത്തണം, വേറിട്ട അഭ്യര്‍ത്ഥന

 കോണ്‍ഗ്രസിനായി പ്രശാന്ത് കിഷോര്‍ വരുന്നു, ഇനി കളിമാറും; പതിനെട്ട് അടവും പയറ്റാനുറച്ച് പാര്‍ട്ടി കോണ്‍ഗ്രസിനായി പ്രശാന്ത് കിഷോര്‍ വരുന്നു, ഇനി കളിമാറും; പതിനെട്ട് അടവും പയറ്റാനുറച്ച് പാര്‍ട്ടി

English summary
lulu group chairman MA Yusuff Ali announce priority for expatriates in new projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X