ലുലു ഹൈപ്പർമാർക്കറ്റ് 6 മാസത്തിനുള്ളിൽ; പത്തനാപുരത്ത് വൻ ലോട്ടറിയെന്ന് ഗണേഷ് കുമാർ..600 പേർക്ക് ജോലി
പത്തനാപുരത്ത് ലുലുമാൾ മാർച്ച് മാസത്തിൽ യാഥാർത്ഥ്യമാകും. ലുലു ഗ്രൂപ്പ് മാനേജമെന്റും ഗ്രാമപഞ്ചായത്തും മന്ത്രിയും പത്തനാപുരം എംഎൽഎയുമായ ഗണേഷ് കുമാറിന്‌റെ സാന്നിധ്യത്തിൽ കാരാറിൽ ഒപ്പുവെച്ചു .ആറ് മാസത്തിനുളളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പത്തനാപുരം ഷോപ്പിംഗ് മാളിൽ പ്രവർത്തനം തുടങ്ങും .
സ്വന്തമായി മാൾ ഉള്ള കേരളത്തിലെ ഏക പഞ്ചായത്ത് പത്തനാപുരം മാത്രമാണ്. ലോകത്തിലെ തന്നെ അഭിമാന സംരംഭമായ ലുലു ഹൈപ്പർ മാർക്കറ്റ് പത്തനാപുരത്തേക്ക് കൊണ്ടുവരാൻ സാധിച്ചത് വലിയ അഭിമാനനേട്ടം തന്നെയാണ്. മോഹൻലാലിന്റെ ആശിർവാദ് സിനിമാസ് ഇവിടെ വന്നു, ഇനി ഹൈപ്പർമാർക്കറ്റ് കൂടി വരുന്നതോടെ ഇവിടെ കടകൾ തുടങ്ങുന്ന മറ്റ് വ്യാപാരികൾക്കെല്ലാം വലിയ നേട്ടമായിരിക്കും.

ദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങൾ ഇതോടെ പത്തനാപുരത്തേക്ക് വരും.പത്തനാപുരം മാർക്കറ്റ് ഉണരും. പലരും തെറ്റിധരിച്ചിരിക്കുന്നത് ലുലു ഹൈപ്പർമാർക്കറ്റ് വന്നാൽ മറ്റ് കച്ചവടക്കാർക്ക് അത് വലിയ നഷ്ടമാകുമെന്നാണ്. അത് തെറ്റിധാരണയാണ്.കൂടുതൽ പേർ പത്തനാപുരം മാർക്കറ്റിലേക്ക് വരണമെന്നതാണ് ആഗ്രഹം. വലിയ സ്ഥാപനങ്ങൾ പത്തനാപുരത്തേക്ക് ഇനിയും വരേണ്ടതുണ്ട്.
ഹെപ്പർമാർക്കറ്റ് തുടങ്ങുന്നത് സംബന്ധിച്ച് ഞാൻ വിളിച്ചപ്പോൾ അദ്ദേഹം (എംഎ യൂസഫലി) ദുബായിലെ വീട്ടിലായിരുന്നു. ഗണേഷ് കുമാറിന്റെ അപേക്ഷയാണ് , യാതൊരു ഉപേക്ഷയും കൂടാതെ നടത്തിക്കൊടുക്കണമെന്ന് ജോയിയോട് പറഞ്ഞു. കൊല്ലം കൊട്ടിയത്ത് ഇതുപൊലൊരു ഹൈപ്പർമാർക്കറ്റുണ്ട്. അവിടെ 600 പേർക്കാണ് ജോലി ലഭിച്ചത്. ഇവിടേയും 600 പേർക്ക് ജോലി ലഭിക്കുകയെന്നാൽ അത് അനുഗ്രമാണ്', ഗണേഷ് കുമാർ പറഞ്ഞു.
ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങുന്നതിനായി മന്ത്രി പല തവണ എംഎ യൂസഫലി സാറിനെ ബന്ധപ്പെട്ടിരുന്നതായി ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജ്യണൽ ഡയറക്ടർ ജോയ് സദാനന്ദനും വ്യക്തമാക്കി. 'പരിമിതികൾ ഒരുപാടുണ്ടാകും. എന്നാൽ അതിനെയൊക്കെ അവസരമാക്കി മാറ്റി ഹൈപ്പർമാർക്കറ്റ് നടപ്പാക്കണം എന്ന് അദ്ദേഹം പറഞ്ഞു. ചെറിയ രീതിയിൽ വൈകിയപ്പോൾ അദ്ദേഹം അബുദാബിയിലേക്ക് നേരിട്ട് പോയി യൂസഫലി സാറിനെ കണ്ടു. ഉടൻ തന്നെ അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു, ങ്ങനെയെങ്കിലും അത് നടത്തിക്കൊടുക്കണം ഉപേക്ഷ വിചാരിക്കരുതെന്ന്. കുറേ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ലുലു ഹൈപ്പർമാർക്കറ്റിന് ഒരു ഫോർമാറ്റുണ്ട്. ആ ഫോർമാറ്റിലേക്ക് ഇവിടുത്തെ സ്ഥാപനം കൊണ്ടുവരാൻ ഞങ്ങൾ ബുദ്ധിമുട്ടിയെങ്കിലും അത് സാധ്യമായി. നാലോ അഞ്ചോ മാസം കൊണ്ട് ലുലു ഹൈപ്പർമാർക്കറ്റ് യാഥാർത്ഥ്യമാകും', ജോയ് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലായിരുന്നു പത്തനാപുരത്ത് ലുലു ഹൈപ്പർമാർക്കറ്റ് വരുമെന്ന് മന്ത്രി ഗണേഷ് കുമാർ പ്രഖ്യാപിച്ചത്. കൊട്ടിയത്ത ്ഡ്രീംസ് മാളിൽ തുടങ്ങിയ ലുലു ഡെയ്ലി വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പത്തനാപുരത്തേക്കും ഹൈപ്പർമാർക്കറ്റ് എത്തിക്കാനുള്ള ശ്രമങ്ങൾ മന്ത്രി ആരംഭിച്ചത്.
36 കോടിയോളം രൂപയുടെ നിക്ഷേപമാണ് കൊട്ടിയത്ത ലുലു ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. 2 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ഡ്രീംസ് മാളിൽ രണ്ടുനിലകളിലായി 45000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഡെയ്ലി പ്രവർത്തിക്കുന്നത്. 39000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ സൂപ്പർ മാർക്കറ്റും , 6000 സ്ക്വയർ ഫീറ്റിറിലുള്ള ലുലു കണക്ടും മാളിലുണ്ട്. ആശിർവാദ് സിനിമാസിനൊപ്പം ഹൈപ്പർമാർക്കറ്റ് കൂടി പത്തനാപുരത്ത് എത്തുന്നതോടെ കൂടുതൽ പേർ ഇവിടേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം പത്തനാപുരത്തിന് പിന്നാലെ തിരൂരിലും ലുലു ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റ് ഒരുങ്ങുന്നുണ്ട്. ഇത് കൂടാതെ മലപ്പുറം പെരിന്തൽമണ്ണയിലും ഹൈപ്പർമാർക്കറ്റ് വരുമെന്ന് റിപ്പോർട്ടുണ്ട്. കേരളത്തിൽ നിലവിൽ കോഴിക്കോട്, പാലക്കാട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലാണ് ലുലുവിന്റെ മാളുകൾ പ്രവർത്തിക്കുന്നത്. ഇതിൽ കോട്ടയത്തേത് മിനി മാൾ ആണ്. മൂന്ന് ലുലു ഡെയ്ലികളും ഉണ്ട്. കൊല്ലം ഡ്രീംസ് മാളിലെ കൂടാതെ കൊച്ചി മരടിലും തൃശൂരിലും ഡെയ്ലികൾ പ്രവർത്തിക്കുന്നുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications