കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ എം അനില്‍ കുമാര്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍; അന്തിമ തീരുമാനം സെക്രട്ടേറിയേറ്റില്‍

Google Oneindia Malayalam News

എറണാകുളം: കൊച്ചി കോര്‍പ്പറേഷനില്‍ അടുത്ത മേയറായി എം അനില്‍കുമാറിനെ തിരഞ്ഞെടുക്കും. സിപിഎമ്മിന്റെ എം അനില്‍കുമാറിനെ മേയറായി ഇന്ന്‌ എറാണാകുളം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്‌ തിരഞ്ഞെടുക്കും. കൊച്ചി കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മേയറായി സിപിഐയുടെ കെഎ അന്‍സിയയെ തിരഞ്ഞെടുത്തു. സിപിഎം-സിപിഐ ഉഭയക്ഷി ചര്‍ച്ചയെ തുടര്‍ന്നാണ്‌ അന്‍സിയയെ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുത്തത്‌.

74 അംഗ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്‌ 34 സീറ്റുകളും യുഡിഎഫിന്‌ 31 സീറ്റുകളുമാണ്‌ ലഭിച്ചത്‌. ലീഗ്‌ വിമതനായ കല്‍വത്തി വാര്‍ഡില്‍ നിന്നും വിജയിച്ച ടികെ അഷ്‌റഫ്‌ എല്‍ഡിഎഫിന്‌ പിന്തുണ നല്‍കും. കോണ്‍ഗ്രസ്‌ വിമതനായി വിജയിച്ച സനില്‍ മോനും എല്‍ഡിഎഫിനാണ്‌ പിന്തുണ നല്‍കുക. കോര്‍പ്പറേഷനില്‍ 5 സീറ്റുകളില്‍ ബിജെപിയാണ്‌ വിജയിച്ചത്‌. എന്‍ഡിഎ തിരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നാല്‍ 69 സീറ്റുകളില്‍ ഭൂരിപക്ഷത്തിനാവശ്യമായ സീറ്റ്‌ എല്‍ഡിഎഫിന്‌ എളുപ്പം നേടാനാകും. സുസ്ഥിര ഭരണത്തിന്‌ എല്‍ഡിഎഫിനെ പിന്തുണക്കുമെന്നാണ്‌ കോണ്‍ഗ്രസ്‌ വിമതന്‍ അറിയിച്ചത്‌.

cpim

കൊച്ചി കോര്‍പ്പറേഷനിലെ എളമക്കര ഡിവിഷനില്‍ നിന്നാണ്‌ സിപിഎം ജില്ലാ കമ്മിറ്റി മെമ്പര്‍ കൂടിയായ എം അനില്‍കുമാര്‍ വിജയിച്ചത്‌. രാഷ്ട്രീയത്തിനതീതമായി വികസന പ്രവര്‍ത്തനങ്ങളെ കാണുകയും വിഷയങ്ങള്‍ ഗൗരവമായി പഠിച്ച്‌ മാത്രം പ്രതികരിക്കുകയും ചെയ്യുന്ന സിപിഎം നേതാവായ അനില്‍കുമാറിന്‌ രാഷ്ട്രീയത്തിന്‌ അതീതമായ ജനപിന്തുണ കോര്‍പ്പറേഷനില്‍ ഉണ്ട്‌. എറണാകുളം സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങളില്‍ കോര്‍പ്പറേഷനിലേക്ക്‌ മത്സരിച്ച ഏക വ്യക്തിയും എം അനില്‍ കുമാറാണ്‌.

അതേ സമയം സ്വതന്ത്രരായി വിജയിച്ചവരേയും യുഡിഎഫ്‌ വിമതരേയും ഒപ്പം കൂട്ടി ഭരണം തിരികെ പിടിക്കാനുള്ള ഐക്യ ജനാധിപത്യ മുന്നണി ശ്രമം വിമതര്‍ എല്‍ഡിഎഫിന്‌ പിന്ത്‌ുണ പ്രഖ്യാപിച്ചതോടെ ഫലം കാണാതെ വന്നു. ഇതോടെയാണ്‌ എല്‍ഡിഎഫിന്‌ കോര്‍പ്പറേഷന്‍ ഭരണത്തിലേക്ക്‌ വഴി തുറന്നത്‌. ഓരോ വര്‍ഷം വീതം വീതം വിമതരേയും സ്വതന്ത്രരേയും മേയറാക്കാനായിരുന്നു തീരുമാനം.കഴിഞ്ഞ പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ യുഡിഎഫിന്‌ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം നഷ്ടമാകുന്നത്‌.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

English summary
M Anil Kumar will be the next mayor of kochi corporation,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X