കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത്ര വേഗം എങ്ങോട്ടാ..?', നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാനെന്ന് പറയണം, പക്ഷെ..; സ്വരാജ്

Google Oneindia Malayalam News

മലപ്പുറം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് എതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം എല്‍ എയുമായ എം സ്വരാജ്. ഇത്ര വേഗത്തില്‍ എങ്ങോട്ട് പോകുന്നു എന്ന ചോദ്യത്തിന്, അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നാണ് ഉത്തരം നല്‍കേണ്ടത് എന്ന് സ്വരാജ് പറഞ്ഞു.

എന്നാല്‍ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് അങ്ങനെ പറയുന്നില്ല എന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. മലപ്പുറം പുത്തനത്താണിയില്‍ നടക്കുന്ന ഇ എം എസിന്റെ ലോകം സെമിനാറിന്റെ ഭാഗമായി 'മാധ്യമരംഗം-ആശയ സാംസ്‌കാരിക സമരങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു എം സ്വരാജ്.

swaraj

അതിവേഗ തീവണ്ടി പാതയുടെ ആലോചന ആരംഭിച്ചത് ഈ എല്‍ ഡി എഫ് ഗവണ്‍മെന്റിന്റെ കാലത്തല്ല, അത് 2012ലാണ് എന്ന് സ്വരാജ് പറഞ്ഞു. അന്ന് യു ഡി എഫ് ഗവണ്‍മെന്റും ഉമ്മന്‍ചാണ്ടിയുമാണ് ഭരിക്കുന്നത് എന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. 'അന്ന് അതിവേഗ പാതയാണ്. അര്‍ധ അതിവേഗമല്ല', സ്വരാജ് വ്യക്തമാക്കി.

അന്ന് ആ അതിവേഗ പാതാ പദ്ധതി മുമ്പോട്ടുവയ്ക്കുമ്പോള്‍ അതിന്റെ പ്രചാരകരായിരുന്നു മനോരമയും മാതൃഭൂമിയും എന്നും എന്നാല്‍ ഇന്ന് അതേ മാധ്യമങ്ങള്‍ ഇപ്പോള്‍ ഇത്ര വേഗത്തില്‍ എവിടെപ്പോകുന്നു എന്നു ചോദിക്കുന്നു എന്നും സ്വരാജ് പരിഹസിച്ചു.

'ഇങ്ങനെ പറയാമോ?പശു അമ്മയും കശ്മീരി പണ്ഡിറ്റുകളുടേത് ഹിന്ദു വംശഹത്യയുമല്ലേ?സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം'ഇങ്ങനെ പറയാമോ?പശു അമ്മയും കശ്മീരി പണ്ഡിറ്റുകളുടേത് ഹിന്ദു വംശഹത്യയുമല്ലേ?സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം

നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാന്‍ എന്നാണ് പറയേണ്ടത് എന്നും പക്ഷേ, ഇതൊരു സെമിനാറായതു കൊണ്ടും ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കേണ്ടതു കൊണ്ടും അങ്ങനെ പറയാനേ പാടില്ല എന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. വികസന പദ്ധതികള്‍ എല്‍ ഡി എഫ് കൊണ്ടു വരേണ്ട എന്നാണ് മാധ്യമങ്ങള്‍ ശഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് കേരളത്തിലെ മാധ്യമങ്ങള്‍ മുന്നോട്ട് വെക്കുന്ന രീതി എന്നും മലയാളിയുടെ ജീവിതത്തിന്റെ ഗതിയെ നിര്‍ണയിക്കുന്ന ഇത്തരത്തിലുള്ള വലിയ പദ്ധതികള്‍ക്ക് മനോരമയും മാതൃഭൂമിയും എതിരാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 'അല്ല, എതിരല്ല. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അവര്‍ നിലപാട് പറഞ്ഞതാണ്', സ്വരാജ് പറഞ്ഞു.

പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി

കേരളം വികസിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട് എന്നും പക്ഷേ, സില്‍വര്‍ ലൈന്‍ പ്രൊജക്ട് വേണം, അതു ഞങ്ങളുടെ ഉമ്മന്‍ചാണ്ടി കൊണ്ടുവന്നാല്‍ മതി, നിങ്ങളുടെ പിണറായി കൊണ്ടുവരേണ്ട. അത്രയേ ഉള്ളൂ എന്നും അതാണ് അവരുടെ നിലപാട് എന്നും സ്വരാജ് കുറ്റപ്പെടുത്തി.

English summary
M Swaraj has against the media over the Silver Line project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X