Get Updates
Get notified of breaking news, exclusive insights, and must-see stories!

'വർഗീയതയ്ക്കെതിരെ ഒന്നിക്കേണ്ട സമയം, ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണം'; എം സ്വരാജ്

കൊച്ചി: വിചാരധാരയില്‍ പറയുന്നത് അന്നത്തെ സാഹചര്യമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമർശത്തിനെതിരെ സിപിഎം നേതാവ് എം സ്വരാജ്.തകർക്കപ്പെട്ട പള്ളികളുടെ അവശിഷ്ടങ്ങളെയും
കൊന്നുതള്ളപ്പെട്ട വിശ്വാസികളുടെ ശവശരീരങ്ങളെയും സാക്ഷിയാക്കിയാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണമെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

'മാതൃഭൂമിയിലെ വാർത്ത ശരിയാണെങ്കിൽ വിചാരധാരയെ ന്യായീകരിക്കുകയാണ് ബിഷപ്പ്.അന്നത്തെ സാഹചര്യം പോലും !. "അന്ന് " മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും രാജ്യത്തിന് ഭീഷണി ആയിരുന്നുവെന്നാണോ ബിഷപ്പ് പറയുന്നത്? ഇന്ത്യയിൽ നിന്ന് മേൽപ്പറഞ്ഞ വിഭാഗങ്ങളെ തുടച്ചുനീക്കണമെന്ന് പറയുന്നതിൽ ബിഷപ്പിന് ഒരു കുഴപ്പവും തോന്നുന്നില്ലേ ? ഇന്ന് സാഹചര്യം മാറി എന്നാണോ ?

നാളെ (2023 ഏപ്രിൽ 12 ) ബോംബെയിലെ ആസാദ് മൈതാനത്ത് ഒരു മഹാ പ്രതിഷേധ റാലി നടക്കാൻ പോകുകയാണ്. ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭകൾ ഒന്നു ചേർന്ന് നടത്തുന്ന വൻ പ്രതിഷേധം എന്തിനാണെന്ന് ബിഷപ്പ് അറിയാതിരിക്കാൻ ഇടയില്ല.ഏതാനും ദിവസങ്ങൾക്കു മുമ്പ് 79 ക്രൈസ്തവ സഭകൾ സംയുക്തമായി ഡൽഹിയിൽ മഹാസമരം നടത്തിയതും ബിഷപ്പ് അറിഞ്ഞിട്ടുണ്ടാവും.

രാജ്യമാകെ ക്രൈസ്തവ ആരാധനാലയങ്ങൾ തകർക്കപ്പെടുകയും വിശ്വാസികളെ വേട്ടയാടുകയും ചെയ്യുന്നത് RSS ഭീകരവാദികളാണ്. രാഷ്ട്രീയാധികാരമാണ് അക്രമികളുടെ പിൻബലം. മുമ്പേ തീരുമാനിച്ചുറപ്പിച്ചു നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കുകയാണവർ. ഇന്ത്യയൊന്നടങ്കം വർഗ്ഗീയ ഭീകരതയ്ക്കെതിരെ പോരാടാനായി അണിനിരക്കേണ്ട സമയമാണിത്.

 mswaraj-

തകർക്കപ്പെട്ട പള്ളികളുടെ അവശിഷ്ടങ്ങളെയും കൊന്നുതള്ളപ്പെട്ട വിശ്വാസികളുടെ ശവശരീരങ്ങളെയും സാക്ഷിയാക്കിയാണ് ബിഷപ്പിന്റെ ഇന്നത്തെ പ്രസ്താവന. ഒന്നേ പറയാനുള്ളൂ ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണം',പോസ്റ്റിൽ സ്വരാജ് പറഞ്ഞു.

റബർ വില 300 രൂപയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന പ്രസ്താവനയിൽ വിവാദം തുടരുന്നതിനിടെയായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. വിചാരധാരയിൽ പറയുന്നത് അന്നത്തെ സാഹചര്യമാണെന്നും ഓരോ സാഹചര്യത്തിൽ പറയപ്പെട്ട കാര്യങ്ങളാണ് അവ. സാഹചര്യങ്ങളെ മനസിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നുമായിരുന്നു പാംപ്ലാനി പറഞ്ഞത്. ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവർ മറ്റ് പ്രത്യയ ശാസ്ത്രങ്ങളിൽ ഉണ്ടെന്നും പാംപ്ലാനി പറഞ്ഞിരുന്നു.

അതേസമയം പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി രംഗത്തെത്തി. സംഘ്പരിവാര്‍ സംഘടനകള്‍ പോലും വിചാരധാരയില്‍ ക്രിസ്ത്യാനികളെ കുറിച്ച പരാമര്‍ശം തള്ളിപ്പറയാനോ അത് അന്നത്തെ കാലഘട്ടത്തില്‍ എഴുതിയതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാനോ ശ്രമിച്ചിട്ടില്ല. എന്നിട്ടും അതിനെ ലഘൂകരിക്കാനുള്ള മാര്‍ പാംപ്ലാനിയുടെ ശ്രമം അദ്ദേഹം സാധാരണ സംഘിയേക്കാള്‍ തരംതാഴുന്നു എന്നതിന്റെ തെളിവാണെന്ന് സമിതി വിമർശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+