Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി പര്‍ച്ചേസുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തണം: എം വിന്‍സെന്റ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന സ്‌പെയര്‍ പാര്‍ട്‌സ് പര്‍ച്ചേസുകളില്‍ മാനേജ്‌മെന്റിനെതിരേ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് എം.വിന്‍സെന്റ്, എംഎല്‍എ. മാര്‍ച്ച് മാസം 10 കോടി, ഏപ്രില്‍ മാസത്തില്‍ 14 കോടി എന്നിങ്ങനെ പത്ത് കോടിക്ക് മുകളിലാണ് പ്രതിമാസ സ്‌പെയര്‍ പാര്‍ട്‌സ് പര്‍ച്ചേസുകള്‍ കെഎസ്ആര്‍ടിസിയില്‍ നടത്തുന്നത്.

എന്നാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ചെറിയ സ്‌പെയറുകള്‍ പര്‍ച്ചേസ് ചെയ്യാതെ ലക്ഷങ്ങള്‍ വിലയുള്ള ഗിയര്‍ ബോക്‌സ് സെറ്റ്, എന്‍ജിന്‍ അസ്സംബ്ലി, അള്‍റ്റനേറ്റര്‍ അസ്സംബ്ലി തുടങ്ങിയ ലക്ഷങ്ങള്‍ വിലയുള്ള വലിയ സ്‌പെയറുകളാണ് വാങ്ങുന്നത്, ഇതു കാരണമാണ് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ചെറിയ സ്‌പെയറുകള്‍ ലോക്കല്‍ പര്‍ച്ചേസുകളിലേക്ക് പോകാന്‍ കാരണം, അത് ചെയ്യുന്നതും മാനേജ്‌മെന്റിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ്.

ksrtc

എന്നാല്‍ ഇതെല്ലാം സാധാരണ തൊഴിലാളികളുടെ തലയില്‍ കെട്ടി വച്ച് മാനേജ്‌മെന്റ് നടത്തുന്ന ക്രമക്കേടുകളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സ്‌പെയര്‍ പര്‍ച്ചേസുകളില്‍ കോടികളുടെ ഇടപാടാണ് കഴിഞ്ഞ മാസങ്ങളില്‍ നടന്നത്, ശമ്പളം ക്യത്യമായി നല്‍കാതിരിക്കാന്‍ ബോധപൂര്‍വ്വം കെഎസ്ആര്‍ടിസിയുടെ ഫണ്ട് തീര്‍ക്കുന്നനതിനാണോ അതോ കോടികളുടെ ഇടപാടുകളിലൂടെ കമ്മീഷന്‍ പറ്റുന്നതിനാണോ ഈ പര്‍ച്ചേസുകള്‍ മാനേജ്‌മെന്റ് നടത്തിയതെന്ന് അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

മാനേജ്‌മെന്റിലെ മുകള്‍ തട്ടിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് ജീവനക്കാര്‍ ഡോക്കിലെ ബസുകളില്‍ നിന്നും സ്‌പെയറുകള്‍ ഇളക്കി കേടായ ബസ്സുകളിലേക്ക് ഇടുന്നത്, അല്ലാതെ ഒരു മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനും സ്വന്തം ഇഷ്ടപ്രകാരമല്ല വര്‍ക്ക് ഷോപ്പുകളില്‍ ജോലികള്‍ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബസുകള്‍ വഴിയിലാകുന്നത് മാനേജ്‌മെന്റ് നടപ്പിലാക്കിയ ഡിസിപി എന്ന മണ്ടന്‍ പരിഷ്‌കരണത്തിന്റെ പരിണിതഫലമാണെന്നും അത് മറച്ചു പിടിക്കാനാണ് ഇപ്പോള്‍ തൊഴിലാളിക്ക് നേരേ അപവാദ പ്രചാരണവുമായി മാനേജ്‌മെന്റ് ഇറങ്ങിയിരിക്കുന്നതെന്നും വിന്‍സെന്റ് ആരോപിച്ചു. ഡിസിപിയുടെ പരാജയം മനസ്സിലാക്കണമെങ്കില്‍ കോവിഡ് കാലത്തിന് മുന്‍പും ശേഷവുമുള്ള ബ്രേക്ക് ഡൗണ്‍ നിരക്കുകള്‍ പരിശോധിച്ചാല്‍ മതിയെന്നും എംഎല്‍എ പറഞ്ഞു,

അറുപതും എഴുപതും ബസ്സുകള്‍ ഉള്ള ഡിപ്പോകളില്‍ അഞ്ചും ആറും മെക്കാനിക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്, ബാക്കി ഉള്ളവരെ മുഴുവനും ഡിസിപികളിലേക്ക് മാറ്റി ഇതാണ് ബസുകള്‍ ക്യത്യമായി മെയിന്റനന്‍സ് ചെയ്യാന്‍ കഴിയാത്തതിനും ബസുകള്‍ വഴിയിലാകുന്നതിനും പ്രധാന കാരണം. പരാജയപ്പെട്ട ഡിസിപി, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും പര്‍ച്ചേസുകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടാകണം എന്നും എം.വിന്‍സെന്റ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+