'ഈ പ്രായത്തില്‍ തന്നെ വര്‍ഗീയവിഷത്തിന്റെ ഒരു ഇരയാണല്ലോ ആ കുട്ടി'; പ്രതികരണവുമായി എംഎ ബേബി
തിരുവനന്തപുരം: ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആര്‍ എസ് എസിന്റെ മറുപുറമാണ് എസ് ഡി പി ഐ എന്നും വര്‍ഗീയതയുടെ കാര്യത്തില്‍ രണ്ട് സംഘടനകളും പിന്നിലല്ലെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ നരേന്ദ്ര മോദി സര്‍ക്കാരിനെ മന്ത്രി അന്യ മതസ്ഥരെ വെടിവയ്ക്കാന്‍ ആഹ്വാനം ചെയ്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. അനുരാഗ് ഠാക്കൂര്‍ മാത്രമല്ല മതദ്വേഷപ്രസംഗം നടത്തുന്നത്. നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കം ആരും അതില്‍ നിന്ന് മാറിനിന്നിട്ടില്ലെന്ന് എം എ ബേബി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് എം എ ബേബിയുടെ പ്രതികരണം കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ആരാണ് മതവിദ്വേഷം പടര്‍ത്തുന്നത്?
നരേന്ദ്ര മോദി സര്‍ക്കാറിലെ ഒരു മന്ത്രിയാണ് അന്യമതസ്ഥരെ വെടിവയ്ക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് വടക്കുകിഴക്കന്‍ ദില്ലിയിലെ മുസ്ലിം മേഖലകളില്‍ വര്‍ഗീയലഹള നടത്തിയത്. അന്ന് വെറും പാര്‍ലമെന്റ് അംഗമായിരുന്ന ഇദ്ദേഹം ഇതിനുശേഷമാണ് കേന്ദ്രത്തില്‍ മന്ത്രിയായി നിയമിക്കപ്പെടുന്നത്. അനുരാഗ് ഠാക്കൂര്‍ മാത്രമല്ല മതദ്വേഷപ്രസംഗം നടത്തുന്നത്. നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കം ആരും അതില്‍ നിന്ന് മാറിനിന്നിട്ടില്ല.
കേരളത്തിലും ശശികലയെപ്പോലെ വശങ്ങളില്‍ നില്ക്കുന്നവര്‍ മാത്രമല്ല വര്‍ഗീയവിഷം പടര്‍ത്തുന്നത്. ആര്‍എസ്എസ് രാഷ്ട്രീയമുള്ള ആരും അതില്‍നിന്ന് മാറിനില്‍ക്കുന്നില്ല.
ആര്‍എസ്എസിന്റെ മറുപുറമാണ് എസ്ഡിപിഐയും മറ്റും. അക്രമത്തിലും വര്‍ഗീയവിഷത്തിലും ആര്‍എസ്എസിന് ഒട്ടും പിന്നിലല്ല ഇവരും. എണ്ണത്തില്‍ കുറവാണെങ്കിലും വണ്ണത്തില്‍ ഒപ്പം. എസ്ഡിപിഐ യുടെ ഒരു ജാഥയില്‍ ഒരു കുട്ടിയെക്കൊണ്ടു വിളിപ്പിച്ച മതവിദ്വേഷമുദ്രാവാക്യം എന്നെ ദുഃഖിതനാക്കുകയാണുണ്ടായത്. ഈ പ്രായത്തില്‍ തന്നെ വര്‍ഗീയവിഷത്തിന്റെ ഒരു ഇരയാണല്ലോ ആ കുട്ടി!- എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ആലപ്പുഴയിലെ കുട്ടിയുടെ മുദ്രാവാക്യത്തില്‍ പ്രതികരിച്ച് ഡി വൈ എഫ് ഐയും രംഗത്തെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ കൊലവിളി മുദ്രാവാക്യം മതേതര കേരളത്തെ വിഭജിക്കാനുള്ള വര്‍ഗ്ഗീയ അജണ്ടയുടെ പ്രകടിതരൂപമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കുഞ്ഞു മനസ്സുകളില്‍ പോലും അന്യമതവിദ്വേഷത്തിന്റെ വിഷവിത്തുകള്‍ പാകുന്ന വര്‍ഗ്ഗീയ സംഘടകളുടെ പ്രവര്‍ത്തനത്തിന്റെ തെളിവാണ് ആലപ്പുഴയില്‍ വച്ച് നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനത്തില്‍ ഒരു കൊച്ചു ബാലന്‍ വിളിക്കുന്ന കൊലവിളി മുദ്രാവാക്യം.
കേരളത്തിലെ മതേതര അന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നതാണ് മുദ്രാവാക്യത്തിലെ വരികള്‍. ഇതരമതസ്ഥര്‍ക്കെതിരെ കൊലവിളി മുഴക്കുന്ന മുദ്രാവാക്യങ്ങള്‍ ഒരു ബാലന്റെ മനസ്സില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെട്ടുവെന്നത് ഏറെ ഗൗരവകരമാണ്. ഇന്നലെ ആ കുട്ടിയില്‍ നിന്ന് മുഴക്കപ്പെട്ട മുദ്രാവാക്യം ഇതര മതവിശ്വാസികള്‍ക്ക് നേരെ വധഭീഷണി മുഴക്കി കൊണ്ടുള്ളതാണ്. ഇത്തരം പ്രകോപനങ്ങളിലൂടെ പരസ്പരം വളം നല്കുകയാണ് വിവിധ മതവര്‍ഗ്ഗീയ സംഘടനകള്‍.
സമൂഹത്തെ വര്‍ഗ്ഗീയമായി വിഭജിച്ച് വളര്‍ച്ചയ്ക്കുള്ള ഇടം കണ്ടെത്താനുള്ള പോപ്പുലര്‍ ഫ്രണ്ട് അജണ്ടയുടെ ഭാഗമാണ് ഇത്തരം വിഷലിപ്തമായ മുദ്രാവാക്യങ്ങള്‍. സ്നേഹവും അനുകമ്പയും സമാധാനപരമായ സഹവര്‍ത്തിത്വവും പഠിക്കേണ്ട കൊച്ചു പ്രായത്തില്‍ അപര വിദ്വേഷം പഠിച്ചുവച്ച കുഞ്ഞുങ്ങള്‍ ഇത്തരം വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളുടെ പാഠശാലയിലെ ഉല്‍പ്പന്നങ്ങളാണ്. മതേതര കേരളത്തിന്റെ പൊതുസമൂഹം ഏറെ ജാഗ്രതയോടെ പ്രതിരോധിക്കേണ്ട വിഷയമാണ് ഇത്. കേരളത്തിന്റെ മതേതര ഐക്യത്തെ തകര്‍ത്തു കൊണ്ടല്ലാതെ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ വളരില്ലെന്നത് ഹിന്ദുത്വ - ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ തിരിച്ചറിവാണ്. ആ ഐക്യം തകര്‍ക്കാന്‍ ഒരുമ്പെട്ടുകൊണ്ടുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications