കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേബിയുടെ മകന്റേത് രാഹുകാലം നോക്കാത്ത വിവാഹം മാത്രമല്ല... ഒന്ന് കണ്ട് നോക്കൂ

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയുടെ മകന്‍ അശോക് നെല്‍സണ്‍ കഴിഞ്ഞ ദിവസം വിവാഹിതനായി. ഒരു മതാചാരങ്ങളും ഇല്ലാതെയായിരുന്നു വിവാഹം. സര്‍വ്വോപരി ലളിതവും.

ശുഭകാര്യങ്ങള്‍ നടത്താന്‍ ഇപ്പോള്‍ ഹിന്ദു-മുസ്ലീം-ക്രിസ്ത്യന ഭേദില്ലാതെ ഒഴിവാക്കുന്നതാണ് രാഹുകാലം. എന്നാല്‍ യാദൃശ്ചികമെങ്കിലും ബേബിയുടെ വിവാഹം രാഹുകാലത്തിലാണ് സംഭവിച്ചത്.

<strong>Read Also: എന്താണ് രാഹു...? രാഹുകാലത്ത് താലികെട്ടിയാല്‍ എന്താണ് കുഴപ്പം?</strong>Read Also: എന്താണ് രാഹു...? രാഹുകാലത്ത് താലികെട്ടിയാല്‍ എന്താണ് കുഴപ്പം?

പരിപ്പുവടയും കട്ടന്‍ ചായയും എന്ന് പറഞ്ഞ് സഖാക്കളെ പലരും കളിയാക്കാറുണ്ട്. ബേബിയുടെ മകന്റെ കല്യാണത്തിന് പരിപ്പുവടയുണ്ടായിരുന്നു. ആയിരങ്ങള്‍ ഒഴുകിയെത്തിയ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഏറെയുണ്ട്....

ലളിത വിവാഹം

ലളിത വിവാഹം

വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍. രാവിലെ കിഴക്കേ കോട്ടയിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഔദ്യോഗിക വിവാഹ. വൈകീട്ട് എകെജി സെന്ററില്‍ സത്കാരം.

വിവാഹം സിമ്പിളാണ്...

വിവാഹം സിമ്പിളാണ്...

നാമമാത്രമായ ആഭരണഘങ്ങള്‍ അണിഞ്ഞാണ് വധു സനിധ എത്തിയത്. അശോക് നെല്‍സണ്‍ എന്ന അപ്പുവും ലളിത ഷേത്തില്‍ തന്നെ.

ഉമയാള്‍പുരം

ഉമയാള്‍പുരം

മൃദംഗ വിദ്വാന്‍ ഉമയാള്‍പുരം കെ ശിവരാമന്റെ സംഗീതാര്‍ച്ചനയോടെ ആയിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. തൈക്കൂടം ബാന്റിന്റെ കാതടപ്പിയ്ക്കുന്ന ഗാനമേളയായിരുന്നില്ല.

ഗാനഗന്ധര്‍വ്വനും മൃദംഗവിദ്വാനും

ഗാനഗന്ധര്‍വ്വനും മൃദംഗവിദ്വാനും

'ഒരു രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടും'- എന്ന് പറഞ്ഞ് കളിയാക്കാന്‍ പറ്റില്ല. പച്ച മാലയാണ് രണ്ട് പേരും പരസ്പരം ഇട്ടത്. മാലകള്‍ എടുത്ത് നല്‍കിയത് ഗയേശദാസും ഉമയാള്‍ പുരവും.

പ്രമുഖരെല്ലാം

പ്രമുഖരെല്ലാം

കേരളത്തിലെ ഒട്ടുമിക്ക പ്രമുഖരും വിവാഹ സത്കാരത്തിനെത്തിയിരുന്നു. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, വിഎം സുധീരന്‍ തുടങ്ങി ഒട്ടുമിക്കവരും.

താരരാജാക്കന്‍മാര്‍

താരരാജാക്കന്‍മാര്‍

മമ്മൂട്ടി, സുരേഷ് ഗോപി, മധു തുടങ്ങി സിനിമ രംഗത്തെ പ്രമുഖരും എത്തിയിരുന്നു.

പരിപ്പുവടയില്ലാതെ...

പരിപ്പുവടയില്ലാതെ...

പരിപ്പുവടയില്ലാതെ എന്ത് സിപിഎം എന്ന് കളിയാക്കണോ... വേണമെങ്കില്‍ ആകാം. പരിപ്പുവടയും ഉണ്ണിയപ്പവും ഇലയടയും കൊഴുക്കട്ടയും അടക്കം നാടന്‍ വിഭവങ്ങളായിരുന്നു ഒരുക്കിയിരുന്നത്. അതും കുടുംബശ്രീക്കാരുടെ വക.

 കപ്പയും കാച്ചിലും

കപ്പയും കാച്ചിലും

കപ്പ, കാച്ചില്‍ എന്നിവപുഴുങ്ങിയതും നല്ല കാന്താരി ചമ്മന്തിയും ആയിരുന്നു ഭക്ഷണത്തിലെ പ്രധാന ഹൈലൈറ്റ്.

 റോഡ് ബ്ലോക്ക്

റോഡ് ബ്ലോക്ക്

വിവാഹം ലളിതമായിരുന്നെങ്കിലും തിരുവനന്തപുരത്തുകാര്‍ക്ക് ഇത്തിരി ബുദ്ധിമുട്ടുണ്ടാക്കി. പാളയം മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള റോഡ് മണിക്കൂറുകളോളം ബ്ലോക്ക് ആയി. ആയിരക്കണക്കിനാളുകളാണ് കല്യാണത്തിനെത്തിയത്.

വീഡിയോ കാണാം

ബേബിയുടെ മകന്റെ വിവാഹ വീഡിയോ

English summary
Thousands gathered for MA Baby's son's marriage at AKG Centre. The marriage function was so simple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X