കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേബി പാര്‍ട്ടിക്ക് വഴങ്ങി, സഭയില്‍ ഹാജര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എംഎ ബേബി ഒടുവില്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി. നിയമ സഭയില്‍ ഹാജരായി.

കൊല്ലത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവക്കാന്‍ ബേബി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തോട് പാര്‍ട്ടിക്ക് യോജിപ്പുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു.

MA Baby

തന്റെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടേ നിയമസഭയില്‍ ഹാജരാകൂ എന്നതായിരുന്നു ബേബിയുടെ നിലപാട്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വി മാത്രമല്ല ബേബിയുടെ പ്രശ്‌നം. ബേബി പ്രതിനിധീകരിക്കുന്ന കുണ്ടറ മണ്ഡലത്തില്‍ പോലും അദ്ദേഹത്തിന് ഭൂരിപക്ഷം നേടാനായില്ല.

ജനപിന്തുണ നഷ്ടപ്പെട്ട തനിക്ക് എംഎല്‍എ സ്ഥാനത്തിരിക്കാന്‍ ധാര്‍മികമായി ബുദ്ധിമുട്ടുണ്ടെന്നാണ് ബേബിയുടെ നിലപാട്. എന്നാല്‍ തോല്‍വിയുടെ പേരില്‍ എംഎല്‍എ സ്ഥാനം രാജിവക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബേബി രാജിവക്കേണ്ടെന്ന് സിപിഎം കൊല്ലം ജില്ല കമ്മിറ്റിയും തീരുമാനിച്ചിരുന്നു.

നിയമസഭ സമ്മേളനം തുടങ്ങി ആഴ്ചയൊന്ന് കഴിഞ്ഞെങ്കിലും ഇതുവരെ ബേബി സഭയില്‍ ഹാജരായിരുന്നില്ല. തിങ്കളാഴ്ച് നിര്‍ബന്ധമായും സഭയില്‍ എത്തണമെന്ന് പാര്‍ട്ടി അന്ത്യശാസനം നല്‍കിയിരുന്നു. ബേബി പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സഭയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
MA Baby surrendered to party decision, present in Niyamasbha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X