Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് പ്രത്യേക പ്രാര്‍ഥനയുമായി യൂസഫലി; രൂക്ഷമായി വിമര്‍ശിച്ച് എംഎസ്എഫ്, കൊഞ്ഞനം കുത്തരുത്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പഞ്ചാബില്‍ നടന്ന കര്‍ഷക സമരം വലിയ ചര്‍ച്ചയായിരുന്നു. മോദിയുടെ ആരോഗ്യത്തിന് വേണ്ടി ബിജെപി നേതൃത്വം പ്രത്യേക പ്രാര്‍ഥന നടത്തുന്ന വാര്‍ത്തകളും വന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ മോദിക്ക് യാത്രാ തടസം നേരിട്ടതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് ഇരുപാര്‍ട്ടികളും ആരോപിക്കുന്നു.

Recommended Video

cmsvideo
    MA Yusuf Ali Prayed For Narendra Modi Health- Controversy | Oneindia Malayalam

    അന്വേഷണത്തിന് പഞ്ചാബും കേന്ദ്രവും സമിതിയെ നിയോഗിച്ചു. ഇതിനിടെയാണ് പ്രവാസി വ്യവസായി എംഎ യൂസഫലി നടത്തിയ പ്രതികരണം വിവാദമായത്. മോദിയുടെ ആരോഗ്യത്തിന് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തുകയായിരുന്നു അദ്ദേഹം. രൂക്ഷ വിമര്‍ശനമാണ് യൂസഫലി ഈ വിഷയത്തില്‍ നേരിടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

    1

    ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനും മറ്റു ചില പരിപാടികള്‍ക്കുമായിട്ടാണ് കഴിഞ്ഞ ദിവസം മോദി പഞ്ചാബിലെത്തിയത്. കാര്‍ മാര്‍ഗം ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് പോകവെ കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. മോദിയുടെ വാഹനം ഫ്‌ളൈ ഓവറില്‍ ഏറെ നേരം കുടുങ്ങി. ഇത് സുരക്ഷാ വീഴ്ചയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.

    2

    ഫിറോസ്പൂരിലായിരുന്നു മോദി പങ്കെടുക്കുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലി തീരുമാനിച്ചത്. റാലിയില്‍ പങ്കെടുക്കാന്‍ പ്രതീക്ഷിച്ച ആളുകള്‍ വന്നില്ലെന്നും അതുകൊണ്ടാണ് റാലി റദ്ദാക്കി മോദി ഡല്‍ഹിയിലേക്ക് തിരിച്ചതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗ്രൗണ്ടില്‍ ആളൊഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുകയും ചെയ്തു. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ബിജെപി മറിച്ചും പറയുന്നു.

    3

    പഞ്ചാബ് സംഭവം കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള പോരിന് കാരണമായി. കോണ്‍ഗ്രസും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുകയാണ്. അതിനിടെയാണ് പ്രവാസി വ്യവസായി എംഎ യൂസഫലി നരേന്ദ്ര മോദിക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തിയെന്ന് അറിയിച്ചത്. പഞ്ചാബില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. മോദിയുടെ ആരോഗ്യത്തിന് വേണ്ടി ഞങ്ങള്‍ പ്രത്യേക പ്രാര്‍ഥന നടത്തുന്നു എന്നാണ് യൂസഫലിയുടെ ട്വീറ്റ്.

    4

    യൂസഫലിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് എംഎസ്എഫ് ദേശീയ അധ്യക്ഷന്‍ ടിപി അഷ്‌റഫലി രൂക്ഷമായി വിമര്‍ശിച്ചത്. യൂസഫലിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അഷറഫലി, ഇത്തരം പ്രാര്‍ഥനകളുമായി മതേതര ജനതയെ കൊഞ്ഞനം കുത്തരുത് എന്ന് അഭിപ്രായപ്പെട്ടു. താങ്കള്‍ക്ക് എല്ലാം കച്ചവടമാകുമെന്നും അതിന് വേണ്ടി മോദിയുടെയും യോഗിയുടെയും പിന്തുണ വേണ്ടി വരുമെന്നും അഷറഫലി കുറ്റപ്പെടുത്തി.

    5

    അഷറഫലിയുടെ വാക്കുകള്‍ ഇങ്ങനെ- പ്രിയപ്പെട്ട യൂസുഫലി സാഹിബ്,
    ലോകം കീഴടക്കിയ ഒരു മലയാളി വ്യവസായി എന്ന നിലയില്‍ താങ്കളോട് മതിപ്പുണ്ട്. ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തന രംഗത്തെ താങ്കളുടെ സഹായങ്ങള്‍ കണ്ട് സ്‌നേഹവും ബഹുമാനവുമുണ്ട്.
    എന്നാല്‍ ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനകളുമായി വന്ന് വര്‍ഗീയ,ഫാഷിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത്.

    6

    താങ്കള്‍ക്ക് എല്ലാം കച്ചവടമാകും.ഇന്ത്യയില്‍ ഇനിയും ലുലു മാളുകളും, വ്യവസായ പാര്‍ക്കുകളും തുറക്കാന്‍ ഇന്ത്യന്‍ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാന്‍ മോഡിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും
    എന്നാല്‍ വര്‍ഗീയ,ഫാഷിസ്റ്റ് വിരുദ്ധ ജനതക്ക് അതിന്റെ ആവശ്യമില്ല.
    മോഡിയെ പഞ്ചാബില്‍ തടഞ്ഞവര്‍ പഞ്ചാബ് വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിച്ചല്ല തടഞ്ഞത്. അവരുടെ ഗോതമ്പ്, നെല്‍പാടങ്ങള്‍ അവര്‍ക്ക് നല്‍കണം, ഞങ്ങള്‍ ഈ മണ്ണിന്റെ ഉടമകളായ കര്‍ഷകരാണെന്ന് പറഞ്ഞാണ്.

    പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി

    7

    പ്രാര്‍ത്ഥന നടത്താന്‍ അത് റോഡപകടമോ വാഹന തകരാറോ പോലുള്ള ആപത്തുകളായിരുന്നില്ല, സമരമാണ്. എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ള സമരം. അതില്‍ രാഷ്ട്രീയം മറന്നു പ്രാര്‍ത്ഥന സമ്മാനിക്കേണ്ടുന്ന സവിശേഷ സിമ്പതി എന്താണെന്നറിയില്ല.
    ജന വിരുദ്ധ നിയമങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രതിഷേധവും സമരവുമുണ്ടാവും അതാണ് ജനാധിപത്യത്തിന്റെ സവിശേഷത.
    രാജ്യം കണ്ട ഉജജ്വല സമരമായ ആ കര്‍ഷകസമരം വഴി ജനങ്ങള്‍ക്ക് മുന്നില്‍ മുട്ട്കുത്തിയിരിക്കുകയാണ് മോഡി.
    താങ്കളുടെ ഈ മോഡി സ്തുതിഗീതം വഴി മഹത്തായ കര്‍ഷകസമരത്തെയും, രാജ്യത്തെ വര്‍ഗീയ, ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കള്‍ പരിഹസിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+