മോദിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റ്, മദനി പണി വാങ്ങിക്കും?
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജാമ്യത്തിലുള്ള അബ്ദുള്‍ നാസര്‍ മദനി രാജ്യത്തിന്റെ വിദേശ നയത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു സുപ്രീം കോടതി ചികിത്സാവശ്യാര്‍ത്ഥം മദനിക്ക് ഒരുമാസത്തെ ജാമ്യം അനുവദിച്ചിരുന്നത്.
നേപ്പാളിന് ആറായിരം കോടി രൂപ ധനസഹായം പ്രഖ്യാപിച്ചതാണ് മദനിയുടെ പോസ്റ്റിന് ആധാരം. രാജ്യത്ത് ലക്ഷ ക്കണിക്ക് പേര്‍ നരകിച്ച് ജീവിക്കുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെയാണ് മദനി വിമര്‍ശിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്.

കയറിക്കിടക്കാന്‍ ഒരു ചെറ്റക്കൂര പോലുമില്ലാത്ത ലക്ഷങ്ങളും അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യം കുടിവെള്ളം തുടങ്ങിയവ നിഷേധിക്കപ്പെട്ട നിരവധി പേരും തൊഴില്‍ രഹിതരായ ലക്ഷങ്ങളും അധിവസിക്കുന്ന നമ്മുടെ രാജ്യത്തിന്റെ അടിത്തറ ഭദ്രമാക്കിയതിന് ശേഷം മാത്രം മറ്റ് രാജ്യങ്ങള്‍ക്ക് കോടികള്‍ നല്‍കുന്നതായിരിക്കും നല്ലത് എന്നാണ് മദനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
താന്‍ ഒരു മതവാദിയാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് കരുതിയിട്ടാകും, ഒരു കാര്യം കൂടി മദനി പറയുന്നത്. സഹായം നല്‍കുന്നത് പാകിസ്താന് ആയാലും നേപ്പാളിനായാലും ഇത് തന്നെയാണ് തന്റെ അഭിപ്രായം എന്ന്.
എന്നാല്‍ രാജ്യത്തിന്റെ വിദേശ നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള അഭിപ്രായ പ്രകടനം ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണോ എന്നാണ് നിയമ വിദഗ്ഘര്‍ പരിശോധിക്കുന്നത്. മദനിയുടെ അഭിപ്രായത്തെ പിന്തുണച്ച് പോസ്റ്റിന് താഴെ കമന്റിട്ടവര്‍ പോലും ഈ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
എന്തായാലും മദനിയുടെ പോസ്റ്റ് ഫേസ്ബുക്കില്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ആയിരത്തിലധികം ഷെയറുകളും അയ്യായിരത്തിലധികം ലൈക്കുകളും ഇതിനകം ലഭിച്ചു കഴിഞ്ഞു.












Click it and Unblock the Notifications