മടവൂരിലെ കൊലപാതകം: വിദ്യാര്‍ത്ഥിയെ കൊന്നത് പ്രകൃതിവിരുദ്ധ പീഡനം എതിര്‍ത്തതിന്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്: മടവൂര്‍ സിഎം സെന്ററില്‍ വിദ്യാര്‍ത്ഥി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വന്‍ വഴിത്തിരിവ്. 13 കാരനായ അബ്ദുള്‍ മാജിദ് എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കൊല ചെയ്തത് കാസര്‍കോട് സ്വദേശിയായ ഷംസുദ്ദീനും.

ഷംസുദ്ദീന്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥി ഇതിനെ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പോലീസ് പറയുന്നു.

Murder

ഷംസുദ്ദീന്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആളായിരുന്നു എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തിന് കാരണവും അത് തന്നെ ആണെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രകൃതി വിരുദ്ധ പീഡനത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്.

ഷംസുദ്ദീന്‍ നേരത്തേയും പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായി പരാതികള്‍ ഉണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. മടവൂര്‍ സിഎം സെന്ററില്‍ വച്ച് തന്നെ ആയിരുന്നു ഷംസുദ്ദീന്‍ 13 കാരനായ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്.

English summary
Madavoor Murder Case: Police suspects unnatural sex attack
Please Wait while comments are loading...