സ്വപ്ന സുരേഷിന്‍റെ ആരോപണം വാസ്തവ വിരുദ്ധം; കെടി ജലീലുമായി മറ്റ് ബന്ധങ്ങളില്ലെന്ന് മാധവ വാര്യർ
തിരുവനന്തപുരം; സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി മാധവ വാര്യർ. സ്നപ്നയുടെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ജലീലിമായി തനിക്ക് മറ്റ് ബന്ധങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്ലൈ ജാക് എന്ന സ്ഥാപനം ഇപ്പോൾ തന്‍റേത് അല്ല എന്നും മാധവ വാര്യര്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ ടി ജലീലിനെ നാലഞ്ച് തവണ കണ്ടിട്ടുണ്ടെന്നേ ഉള്ളൂ. അല്ലാതെ മറ്റ് ബന്ധങ്ങളില്ല. അദ്ദേഹം വളരെ മാന്യനായ മുൻ മന്ത്രിയാണ് അദ്ദേഹത്തിനായി താന്‍ ഒന്നും ചെയ്തിട്ടില്ല. താനും ജലീലും തമ്മില്‍ ബിനാമി ബന്ധമുണ്ടെന്നൊക്കെ പറയുന്നത് കളവാണ്. അക്കാര്യം അന്വേഷിച്ചു കണ്ടെത്തട്ടെയെന്നും മാധവ വാര്യർ പറഞ്ഞു.
ഫ്ലൈജാക് 2010 ൽ ഒരു ജപ്പാനീസ് കമ്പനി വാങ്ങി. 2014ല്‍ കമ്പനിയില്‍ നിന്ന് താന്‍ എംഡിയായി വിരമിച്ചു. ഔദ്യോഗികമായി തനിക്ക് അവിടെ യാതൊരു സ്ഥാനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ജലീലിന്റെ ബിനാമിയാണെന്നായിരുന്നു സ്വപ്നയുടെ ആരോപണം. കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴിയാണ് ഈന്തപ്പഴം ഇറക്കുമതി ചെയ്തതെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപിച്ചിരുന്നു.
അതേസമയം സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ കെടി ജലീലും രംഗത്തെത്തിയിരുന്നു. മാധവ വാര്യറെ തനിക്ക് കുറച്ച് നാളുകളായി അറിയാം എന്നും എന്നാൽ അദ്ദേഹവുമായി സൗഹൃദ ബന്ധം മാത്രമാണ് ഉള്ളതെന്നുമായിരുന്നു ജലീൽ പറഞ്ഞത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച് ആർ ഡി എസ് കമ്പനിയുമായി അദ്ദേഹത്തിന് ചില തർക്കങ്ങൾ ഉണ്ടായയിരുന്നു എച്ച് ആർ ഡി എസിനെതിരെ മാധവ് വാര്യരുടെ ഫൗണ്ടേഷൻ ദില്ലി ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് സ്വപ്നയുടെ ആരോപണം എന്നുമായിരുന്നു ജലീൽ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതിനിടെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം തള്ളി എറണാകുളം സെഷൻസ് കോടതി തള്ളി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
'പൂവ് പോലെ സുന്ദരി, അല്ല പൂമ്പാറ്റ പോലെന്ന് ആരാധകർ';വൈറലായി മാളവികയുടെ ചിത്രങ്ങൾ












Click it and Unblock the Notifications