22 പെണ്‍കുട്ടികളെ പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍; 91 ആണ്‍കുട്ടികളെയും!! തക്ക ശിക്ഷ തന്നെ നല്‍കി കോടതി
തമിഴ്‌നാട്ടില്‍ ഏറെ വിവാദമായ കേസായിരുന്നു മധുര പീഡനം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് ഇവിടുത്തെ സ്‌കൂളില്‍ കൂടുതലും.
മധുര: കോളിളക്കം സൃഷ്ടിച്ച മധുര പീഡനക്കേസില്‍ കോടതി വിധിവന്നു. 22 വിദ്യാര്‍ഥിനികളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്ക് 55 വര്‍ഷം തടവാണ് മധുര ജില്ലാ കോടതി വിധിച്ചിരിക്കുന്നത്.
പോത്തുമ്പു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അരോഗ്യസ്വാമിയാണ് കുറ്റക്കാരന്‍. ഇയാള്‍ക്ക് 55 വര്‍ഷം കഠിന തടവും 12 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. സ്‌കൂളിലെ ആണ്‍കുട്ടികളെയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്.

വിവാദമായ മധുര പീഡനം
തമിഴ്‌നാട്ടില്‍ ഏറെ വിവാദമായ കേസായിരുന്നു മധുര പീഡനം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് ഇവിടുത്തെ സ്‌കൂളില്‍ കൂടുതലും. ഇവരെയാണ് പ്രധാന അധ്യാപകനായ ആരോഗ്യസ്വാമി ചൂഷണം ചെയ്തത്.

പട്ടിക ജാതി വിഭാഗക്കാര്‍
22 പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ 12,32,500 രൂപ കോടതി പ്രതിക്ക് പിഴയിട്ടു. ഇതില്‍ അഞ്ച് പെണ്‍കുട്ടികള്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരായിരുന്നുവെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

വകുപ്പുകള്‍ ഇങ്ങനെ
ഇന്ത്യന്‍ ശിക്ഷാ നിയമം, പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ പീഡനം തടയല്‍ നിയമം, തമിഴ്‌നാട് വനിതാ പീഡന വിരുദ്ധ നിയമം തുടങ്ങിയവ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.

എല്ലാവര്‍ക്കും നഷ്ടപരിഹാരം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ച കാര്യം വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇതാണ് 55 വര്‍ഷം കഠിന തടവിന് ശിക്ഷിക്കാന്‍ കാരണം. കുറ്റവാളി പീഡിപ്പിക്കപ്പെട്ട എല്ലാവര്‍ക്കും നഷ്ടപരിഹാരമായി പണം നല്‍കണമെന്ന വിധി ആദ്യമായാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പരിമളദേവി പറഞ്ഞു.

ഏഴ് വര്‍ഷം മുമ്പ്
ഏഴ് വര്‍ഷം മുമ്പാണ് കേസ് പുറത്തായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതോടെയാണ് വന്‍ പീഡനവാര്‍ത്ത പുറത്തായത്.

ആരോഗ്യസ്വാമിയെ പിടികൂടി
പഞ്ചു എന്ന സ്ത്രീയാണ് മകള്‍ പീഡിപ്പിക്കപ്പെട്ടെന്ന് പോലീസില്‍ പരാതി നല്‍കിയത്. ഇതുസംബന്ധിച്ച അന്വേഷിച്ച പോലീസ് പ്രധാന അധ്യാപകനായ ആരോഗ്യസ്വാമിയെ പിടികൂടുകയായിരുന്നു.

പഞ്ചു ഇന്നില്ല
കേസില്‍ വിധി വരുമ്പോള്‍ പഞ്ചുവിന്റെ വിജയം കൂടിയാണ്. പക്ഷേ, വിധി കേള്‍ക്കാന്‍ അവര്‍ ഇന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പരിമള ദേവി പറഞ്ഞു.

മൂന്ന് അധ്യാപകരെ വെറുതെവിട്ടു
അതേസമയം, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന മൂന്ന് അധ്യാപകരെ കോടതി വെറുതെവിട്ടു. സി അമലി റോസ്, ഷണ്‍മുഖ കുമാരസ്വാമി, വിക്ടര്‍ എന്നിവരെയാണ് വെറുതെവിട്ടത്. ഇവര്‍ പ്രധാനഅധ്യാപകന്റെ പീഡനത്തിന് എല്ലാ സഹായങ്ങളും ചെയ്തുവെന്നാണ് ആരോപണം.

മദ്രാസ് ഹൈക്കോടതിയിലും
കേസ് പലതവണ മദ്രാസ് ഹൈക്കോടതിയിലും എത്തിയിരുന്നു. കേസ് പട്ടികജാതി/പട്ടിക വര്‍ഗ നിയമപ്രകാരം പ്രതികളെ വിചാരണ ചെയ്യണമെന്നായിരുന്നു ആവശ്യം. മറ്റൊരു തവണ മദ്രാസ് ഹൈക്കോടതി പരിഗണിച്ചത് കേസിലെ പ്രോസിക്യൂട്ടര്‍ പുരുഷനാണെന്ന പരാതിയായിരുന്നു.

ഹൈക്കോടതിയുടെ ഇടപെടല്‍
ഒടുവില്‍ ജയ ഇന്ദ്ര പട്ടേല്‍ എന്ന മഹിളാ കോടതിയിലെ അഭിഭാഷകയെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. അതിന് ശേഷമാണ് പരിമളദേവിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കിയത്. ഇവരെ സഹായിക്കാന്‍ നിര്‍മല റാണിയെയും ഹൈക്കോടതി നിയമിച്ചു. തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ-വനിതാ സംഘടനകളും വിധിയെ സ്വാഗതം ചെയ്തു.












Click it and Unblock the Notifications