കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് വിട്ടിറങ്ങിയ 18കാരി പറഞ്ഞു... അമ്മയുടെ മരുമകളാകാനാണ് ഞാന്‍ വന്നത്.. വൈറലായി കുറിപ്പ്

  • By Desk
Google Oneindia Malayalam News

പ്രണയവിവാഹത്തിന്‍റെ പേരില്‍ ദുരഭിമാന കൊലകള്‍ കേരളത്തില്‍ സ്ഥിരം സംഭവങ്ങളായി മാറുകയാണ്. ജാതി മാറി വിവാഹം കഴിക്കാന്‍ ഒരുങ്ങിയതിന്‍റെ പേരില്‍ അച്ഛന്‍റെ കൈകളാല്‍ കൊല്ലപ്പെട്ട മലപ്പുറത്തെ ആതിരയുടെ മരണത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് കോട്ടയത്തെ 24 കാരന്‍ കെവിനും കൊല്ലപ്പെട്ടത്.

എന്നാല്‍ ജാതിയും മതവും നോക്കി മാത്രം കല്യാണം കഴിക്കുന്നവരുടെ നാട്ടില്‍ 21ാം വയസുകാരനായ തന്‍റെ മകന്‍റെ പ്രണയം ഒരമ്മ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് വിവരിക്കുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. എഫ്ടിജിടി പെന്‍ റെവല്യൂഷന്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പേജിലൂടെയാണ് മഹിതാ ഭാസ്കരന്‍ എന്ന സ്ത്രീ തന്‍റെ അനുഭവം പങ്കുവെച്ചത്.

പതിനെട്ടുകാരി

പതിനെട്ടുകാരി

നാലു വർഷം മുൻപ് ഒരു പതിനെട്ടുക്കാരി എന്റെയൊപ്പം ആകാശയാത്രയിൽ അടുത്തിരിക്കുമ്പോൾ അവൾ എന്റെ മരുമകൾ ആവാനാണ് ഈ യാത്രയെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു.
ഫാമിലി സുഹൃത്തിന്റെ മകൾ കൂടിയായതിനാൽ ഒരുമിച്ചൊരു യാത്രയിൽ എയർപോർട്ടിൽ വെച്ചു കണ്ടപ്പോൾ വല്യേ സംശയമൊന്നും എനിക്കും തോന്നിയില്ല.
അതു കൊണ്ടു തന്നെ അവൾ ഒറ്റക്കായതിനാൽ അടുത്തിരുത്തി. മോനും കൂടെയുള്ളതുകൊണ്ടും സഹപാഠികളായതുകൊണ്ടും നല്ല സന്തോഷകരമായൊരു വിമാന യാത്രയാവും എന്നോർത്ത എന്നെഞട്ടിച്ചു കൊണ്ടാണ് അവൾ
മറുപടി പറഞ്ഞത്.

അമ്മയുടെ മരുമകൾ

അമ്മയുടെ മരുമകൾ

മോന് 21വയസ്സ്..
രണ്ടു പേരും ഒരേ കോളെയ്ജിൽ പഠിക്കുന്നു..
മോൾ എങ്ങോട്ടാ എന്ന ചോദ്യത്തിന് മറുപടി
എന്നെഞട്ടിക്കുന്നതായിരുന്നു.
അമ്മയുടെ മരുമകൾ ആവാൻ വര്യാണ് ഞാൻ...
അവൾ പ്ലെയ്നിൽ വെച്ചാണ് എന്നോടത് പറഞ്ഞത്...
സത്യത്തിൽ ലോകം കീഴ്മേൽ മറിഞ്ഞ പോലെ തോന്നി എനിക്ക് .
എന്ത് ചെയ്യണം എന്നറിയാതെ തരിച്ചിരുന്നു ഞാൻ ഫ്ലയ്ററിൽ ഫോൺപോലും ഉപയോഗിക്കാനാവില്ലല്ലോ? ആരോടും പറയാൻ കഴിയാത്ത നാലര മണിക്കൂർ കൊണ്ടെന്തൊക്കെ സംഭവ വികാസമുണ്ടാകുമെന്നോർത്ത് തലയാകെ തരിച്ചുപോയി.

ഞങ്ങൾ പിടിക്കപ്പെടാം

ഞങ്ങൾ പിടിക്കപ്പെടാം

അവൾ വീട്ടിൽ നിന്നും ഒരു ഫ്രണ്ടിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് ഇറങ്ങി വന്നിരിക്കുന്നതത്രെ
ഞങ്ങൾ ഫ്ലയ്റ്റ ഇറങ്ങുന്ന നേരം നാട്ടിലെ വൈകീട്ട് 6 മണിക്കാണ്,
അതു വരെ ഒരു പക്ഷെ വീട്ടുക്കാർ അവളെ അന്വേഷിക്കില്ലായിരിക്കാം അതിന് ശേഷം അവർ പോലീസിൽ പരാതി കൊടുത്താൽ
എന്തായാലും നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് ഞങ്ങൾ പിടിക്കപ്പെടാം.
അതും ഗുരുതരമായ കുറ്റമാവാം..

തട്ടികൊണ്ടുപോയി

തട്ടികൊണ്ടുപോയി

പെൺകുട്ടിയെ തട്ടികൊണ്ടു പോയി എന്നാവാം
പരാതി..
അറബി പോലീസാദ്യം തിരയുന്നതും എയർപോർട്ടാവും.
തെളിവുകൾ അവിടന്നേ കിട്ടും.കേറി വന്ന ഫ്ലയ്റ്റിന്റെ നമ്പർ അടക്കം ഞങ്ങൾ ഇറങ്ങുന്ന നേരം നെടുംബാശ്ശേരിയിൽ പിടിക്കപ്പെടാമെന്ന്
ഞാൻ ഭയന്നു.
എന്റെ കണ്ണുകൾ വല്ലാതെ നനഞ്ഞു പോയി.
നാട്ടിലാരുമില്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്.
ഞാനും, ഈ ഇരുപത്തിയൊന്നുക്കാരനായ മോനും മാത്രം.
നാലര മണിക്കൂറിന്റെ വ്യാപ്തിയെ കുറിച്ചു ഞാനിപ്പോൾ ഓർക്കുന്നില്ല...
കാരണം ശൂന്യമായ ഒരു ഗ്രഹത്തിലായിരുന്നു ഞാനപ്പോൾ.

കുറ്റപ്പെടുത്തല്‍

കുറ്റപ്പെടുത്തല്‍

ബന്ധുക്കൾക്കിടയിലേക്ക് പ്രായമോ, പക്വതയോ ആവാത്ത ഈ മകനൊപ്പം, കഥയൊന്നുമറിയാത്ത ഒരു പെൺകുട്ടി വന്നപ്പോൾ എന്തിന് കൊണ്ടുവന്നു എന്ന കുറ്റപ്പെടുത്തലിനെ നേരിടാനുള്ള കരുത്ത് നേടുകയായിരുന്നു ഞാൻ..
ഞാനവരെ നോക്കി.. അവർ രണ്ടും ചിരിച്ചുല്ലസിച്ച് മൊബൈൽ ഗെയിം കളിക്കുന്നു.

ഞാനും ഒരമ്മയാണല്ലോ?

ഞാനും ഒരമ്മയാണല്ലോ?

നാട്ടിലിറങ്ങിയതും ഞാനവളുടെ കൈകൾ മുറുകെ ചേർത്ത് പിടിച്ചു.
കസ്റ്റംസ് ക്ലിയറൻസ് ക്യൂവിൽ നിൽക്കുമ്പോളൊക്കെയും ഇപ്പോൾ പിടിക്കപെട്ടേക്കാമെന്ന ഭീതി ചെറുതായിരുന്നില്ല.
ഞാനാദ്യം ചെയ്തത് അവളെ കൊണ്ട് നാട്ടിലെ സിം ഇ ടു വിച്ച് അവളുടെ അമ്മയെ വിളിപ്പിക്കുകയുമാണ് .
തളർന്ന് ബോധ മറ്റു കിടക്കുന്ന ഒരമ്മയും നെഞ്ചിൽ തീക്കൂട്ടി യെരിച്ചു തകർന്നിരിക്കുന്ന ഒരച്ഛനും എന്നിൽ ഭീതി പടർത്തിയിരുന്നു.
കാരണം ഞാനും ഒരമ്മയാണല്ലോ?

ബുദ്ധിമോശമാണ്..

ബുദ്ധിമോശമാണ്..

ഞാനവരോട് വിറച്ചു, വിറച്ചുകൊണ്ട്ഇങ്ങിനെ പറഞ്ഞു
പേടിക്കണ്ട.. ഞങ്ങൾ നാട്ടിലാണ മോൾ എനിക്കൊപ്പമുണ്ട്... അവൾക്ക് ഒന്നും സംഭവിക്കില്ല.. കുട്ടികൾടെ ബുദ്ധിമോശമാണ്..
ഞാനറിയാൻ വൈകി പോയി
നാളെ വേണ്ടപ്പെട്ടബന്ധുക്കളെ ആരെയെങ്കിലും എന്റെ വീട്ടിലേക്ക് വിട്ടാൽ. അവളെ പറഞ്ഞു മനസ്സിലാക്കി ഞാൻ അവർക്കൊപ്പം വിടാം.
ആരും അറിയുക പോലുമില്ല..

ആശങ്ക

ആശങ്ക

അവളുടെ അമ്മ ഒത്തിരി കരഞ്ഞു കൊണ്ടു പറഞ്ഞു.
മോൾക്ക് ആപത്തൊന്നും പറ്റിയില്ലല്ലോ, സമാധാനമായി..
ഞങ്ങൾ വേണ്ടത് ചെയ്യാം.
ഫോൺ വെച്ചതും ഇനി
ഞാനീക്കുട്ടിയെ കൊണ്ട് എന്റെ നാട്ടുക്കാരുടെയും, ബന്ധുക്കൾക്കിടയിലേക്കും ചെന്നിറങ്ങേണ്ടുന്ന ആ സാഹചര്യത്തെ കുറിച്ചാണ് ആശങ്കപ്പെട്ടത്.
വഴിയിൽ നിന്നും അവർക്ക് മാറിയുടുക്കാൻ രണ്ടുജോഡി ഡ്രസ്സും, രണ്ടു നാലു കുപ്പിവെള്ളവും, ഒരു കൂടു മെഴുകുതിരിയും ഒരു തീപ്പട്ടിയും വാങ്ങി വീട്ടിലേക്ക് ടാക്സി കയറി..

നോവിപ്പിച്ചു

നോവിപ്പിച്ചു

അടച്ചു കിടക്കുന്ന വീടിന്റെ ഗെറ്റും, വാതിലും ശബ്ദമുണ്ടാക്കാതെ കള്ളൻമാരെ പോലെ തുറന്നു അകത്തു കടന്നു...
ലൈറ്റിടാൻ തുനിഞ്ഞ മോനെ വിലക്കി കൊണ്ടു ഞാൻ മെഴുകുതിരി കത്തിച്ചു വെച്ചു.
മുന്നിൽ ശൂന്യത മാത്രമായിരുന്നു.
നേരം വെളുത്താൽ നേരിടേണ്ടി വന്നേക്കാവുന്ന
പല വിധ പ്രശ്നങ്ങൾക്കും മുന്നിൽ പിടിച്ചു നിൽക്കാൻ. ശക്തിയുണ്ടാവാൻ മനസ്സു തുറന്നു പ്രാർഥിച്ച ആ ഭീകര രാത്രിയുടെ ഓർമ്മകൾ ഇപ്പോഴും എന്നെ നോവിപ്പിച്ചു കൊണ്ടിരിക്കുന്നു.

മാറി മറിഞ്ഞു

മാറി മറിഞ്ഞു

നേരം വെളുത്തതും
പക്ഷെ സാഹചര്യം മാറി മറിഞ്ഞു..
പിറ്റേ ദിവസം ഒരു വണ്ടി അവളുടെ ആളുകൾ എന്റെ വീട്ടിൽ വന്നിറങ്ങുകയാണുണ്ടായത്
ഞാനും മോനും ഒറ്റക്കാണ്,
അവർ ഭയങ്കരമായി രോഷം കൊണ്ടു
അവളുടെ ഒരു ഏട്ടൻ ഇവളെ ഞങ്ങളുടെ മുന്നിലിട്ട് ഇവളെ അടിച്ചു

ആർക്കൊപ്പം ജീവിക്കണം

ആർക്കൊപ്പം ജീവിക്കണം

മോളെ ഉപദ്രവിക്കുന്നത് കണ്ടു നിൽക്കാൻ എനിക്കായില്ല. തലേ ദിവസത്തെ കാളരാത്രിയിൽ മെഴുകുതിരി വെട്ടത്തിനടിയിലിരുന്ന് ഞാനവളെ
അവരുടെ കൂടെ പോകാം എന്ന് സമ്മതിച്ച മോളെ ഈ നിലപാട് തുടരുന്നവർക്കൊപ്പം എങ്ങിന വിടും..
ഞാൻ അവരോട് തിരിച്ചു പോകാൻ പറഞ്ഞു അവൾക്ക് പതിനെട്ട് തികഞ്ഞിട്ടുണ്ട്.. ആർക്കൊപ്പം ജീവിക്കണം എന്നവൾ തീരുമാനിക്കട്ടെ എന്ന് പറഞ്ഞു
തിരിച്ചയച്ചു
അവർ ഒരു പാട് ബഹളം വെച്ച് ഇനി ഇങ്ങിനെയൊരു മകൾ ഇല്ലെന്നു പറഞ്ഞു തിരിച്ചുപോയി.

ആരുമില്ലാത്തൊരു വിവാഹം

ആരുമില്ലാത്തൊരു വിവാഹം

എന്റെ ഉത്തരവാദിത്തം ഏറുകയാണ്..
അവരുടെ ബുദ്ധിമോശത്തിന് ഈ കേസ്സിൽ എന്നെയും, മോനെയും പ്രതിചേർത്താൽ ഞങ്ങൾക്ക് തിരിച്ചു ഗൾഫിൽ കേറി വരാൻ പറ്റില്ലെന്ന് ഒരു ബന്ധു എന്നെ പറഞ്ഞു ഭയപ്പെടുത്തി..
പിറ്റേ ദിവസം ഞാൻ ഇവരെ രണ്ടു പേരെയും കുർക്കഞ്ചേരി ശിവക്ഷേത്രത്തിൽ കൊണ്ടുപോയി ഹിന്ദു മാരേജ് ആകറ്റ് പ്രകാരം ചടങ്ങ് നടത്തി...
ആരുമില്ലാത്തൊരു വിവാഹം.
ഒരു നിയമ രേഖ നമ്മുടെ സംരക്ഷണത്തിനായി ഉണ്ടാക്കുക മാത്രമായിരുന്നു അതിന്റെ ലക്ഷ്യം..
മോൾ തലേ ദിവസം ഞാൻ വാങ്ങിയ ഇട്ടുമുഷിഞ്ഞ ഒരു പാവാടയും, ടോപ്പുമിട്ടായിരുന്നു അന്നവർ തുളസിമാല പരസ്പരം അണിഞ്ഞത്.

ഓടി നടന്നു

ഓടി നടന്നു

സത്യത്തിൽ എന്റെ ചങ്കിൽ വല്ലാത്തൊരു .
കടച്ചിൽ വന്നു തടഞ്ഞു നിന്നിരുന്നു..
അമ്പലത്തിൽ സന്ദർശനത്തിനു വന്ന നാലഞ്ചു പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ...
എത്ര മനോഹം മായി നടത്തേണ്ട ഒരു ചടങ്ങാണെന്നോ അവിടെ നിശബ്ദമായി എന്റെ ചങ്കിടിപ്പിന്റെ താളത്തിൽ അരങ്ങേറിയത്.
എന്നിട്ടിവളെ ഒരു ബന്ധു ഗൃഹത്തിലാക്കി.. ഞാൻ ഒരു കല്യാണഒരുക്കത്തിന് വേണ്ട എല്ലാത്തിനുമായി ഓടി നടന്നു...
ഗുരുവായൂരിൽ ഹാൾ.. വണ്ടികൾ.. സ്വർണ്ണങ്ങൾ:
ക്ഷണം... ഒരു പെൺകുട്ടിയുടേയും ആൺകുട്ടിയുടേയും കല്യാണം ഒരുമിച്ച് ചെയ്യേണ്ടുന്ന എല്ലാറ്റിനുമായുള്ള ഓട്ടപ്പാച്ചിലായിരുന്നു പിന്നീട്.
ബന്ധുക്കളുടെ ചോദ്യങ്ങൾക്കൊക്കെ ശിരസ്സു കുനിച്ചു നിന്നു.

പന്ത്രണ്ടാം ദിവസം

പന്ത്രണ്ടാം ദിവസം

ഒടുവിൽ പന്ത്രണ്ടാം ദിവസം നാട്ടുനടപ്പനുസരിച്ച് ബന്ധുക്കളെ ഒക്കെ വിളിച്ചു കൂട്ടി കല്യാണം നല്ല രീതിയിൽ തന്നെ കഴിച്ചു.
ഉള്ളിൽ ഭീതിയായിരുന്നു
കുട്ടിത്തം വിട്ടുമാറാത്ത.. രണ്ടു എൽ -ക്കെ.- ജിക്കാർ.
എങ്ങിനെയാവും ഇനിയങ്ങോട്ട്
പാളിച്ച സംഭവിച്ചാൽ പ്രതി പട്ടികയിൽ ആദ്യം വരികയെന്റെ പേരാണ്..
പാതി വഴിയിൽ ഈ യാത്ര തുടരാതെ നിലച്ചുപോയാലോ എന്നൊരു ഭീതി വല്ലാതെന്നെ ചൂഴ്ന്നു നിന്നിരുന്നു.
പ്രണയത്തിനപ്പുറം രണ്ടു കുഞ്ഞുങ്ങളുടെ ചാപല്യമായിരുന്നെന്ന തിരിച്ചറിവ് എന്നെ വല്ലാതെ ഉലച്ചിരുന്നു.
അഞ്ചു വർഷമാണ് ഇടംവലം നിന്ന് ഈ ജീവിതയാത്രക്ക് വെളിച്ചം നൽകാൻ ഞാൻ കൂടെ നിന്നത്..
തുടർന്ന് പഠിപ്പിച്ചു

ചാരിതാർഥ്യമുണ്ട്

ചാരിതാർഥ്യമുണ്ട്

അഞ്ചു വർഷമിപ്പോൾ പിന്നിട്ടിരിക്കുന്നു എന്നും,
ഒരു പോറലു പോലുമില്ലാതെ അവരെ ദാമ്പത്യം എന്ന വലിയ ആകാശത്തെ ചൂണ്ടിക്കാട്ടി അവിടെ തെളിയുന്ന കാർമേഘങ്ങളേയും, അതിനെ മായ്ച്ചു കളയുന്ന വെൺമേഘങ്ങളേയും കാട്ടി
നേർവഴിക്ക് നയിക്കാനായി എന്ന ചാരിതാർഥ്യമുണ്ട്...

കുഞ്ഞു നക്ഷത്രം

കുഞ്ഞു നക്ഷത്രം

ഭയവും.. ചങ്കിടിപ്പും.. കൊണ്ട് ഞാൻ മെനെഞ്ഞെടുത്തതാണ് ഇവരുടെ ഈ ചേർന്ന് നിൽപ്പിനിപ്പോൾ തുണക്കായി ഒരു കുഞ്ഞു നക്ഷത്രം കൂടി വന്നു ചേർന്നിട്ടുണ്ട്.
അവനെ ചേർത്തു പിടിച്ചിരിക്കുമ്പോഴാണ് പ്രണയമെന്ന വാക്കിന്റെ സൗന്ദര്യം
ചില ജീവിതങ്ങളെ തൊട്ടു കടന്നു പോകുമ്പോൾ ചില നേരങ്ങളിൽ കൊടുംങ്കാറ്റും, ചിലപ്പോൾ അതു മാറി ഇളംങ്കാറ്റുമാകുന്നത് തിരിച്ചറിയുന്നത്.
മഹിത

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
mahitha baskarans facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X