ദിലീപിന് വേണ്ടി കരുക്കൾ നീക്കിയത് മലയാളത്തിലെ പ്രമുഖ നടന്‍..?? അന്വേഷണം താരലോകത്തെ വമ്പനിലേക്ക്..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു നടന്‍ ദിലീപ്. എന്നാല്‍ പ്രതികള്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലും അന്വേഷണത്തില്‍ തെളിയിക്കാന്‍ സാധിക്കാത്തതിനാലും പോലീസ് കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. പിന്നീട് പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്ന ഗൂഢാലോചനയുടെ സൂചനകള്‍ തരുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാതെ ദിലീപിനെ പുറത്ത് വിട്ടതിന് പിന്നില്‍ മലയാളത്തിലെ മറ്റൊരു പ്രമുഖ നടനാണ് എന്നാണ് ആരോപണം.

ആ പതിമൂന്ന് മണിക്കൂർ

ആ പതിമൂന്ന് മണിക്കൂർ

ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യുമ്പോള്‍ കേരളം മുഴുവന്‍ ശ്രദ്ധിച്ചത് ആലുവ പോലീസ് ക്ലബ്ബിലേക്കായിരുന്നു. ചോദ്യം ചെയ്യല്‍ അസാധാരണമായി പതിമൂന്ന് മണിക്കൂറോളം നീണ്ടതോടെ സിനിമാ ലോകവും ആശങ്കപ്പെട്ടു.

പരന്ന വാർത്തകൾ

പരന്ന വാർത്തകൾ

ദിലീപിനേയും നാദിര്‍ഷയേയും വിട്ടയയ്ക്കാന്‍ പോലീസ് വൈകുന്നതിന് കാരണം ഇരുവരേയും അറസ്റ്റ് ചെയ്യാനുള്ള തീരുമാനമാണ് എന്ന് പുറത്ത് വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 1 മണിയോടെ അവസാനിച്ചു.

ആ ഫോൺ വിളി

ആ ഫോൺ വിളി

പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് പുറത്ത് വന്ന ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ദിലീപിനേയും നാദിര്‍ഷയേയും പുറത്ത് വിട്ടത് തലസ്ഥാനത്ത് നിന്നുള്ള ഫോണ്‍ കോളിനെ തുടര്‍ന്നാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.

വിട്ടയയ്ക്കാൻ നിർദേശം

വിട്ടയയ്ക്കാൻ നിർദേശം

ദിലീപിനേയും നാദിര്‍ഷയേയും കൂടുതല്‍ നേരം ചോദ്യം ചെയ്യാന്‍ പോലീസിന് സാധിക്കാതിരുന്നത് തലസ്ഥാനത്ത് നിന്നുള്ള ആ ഫോണ്‍ കോള്‍ കാരണമാണ് എന്നാണ് വാര്‍ത്തകള്‍ വന്നത്. പ്രതി അല്ലാത്ത ദിലീപിനെ വിട്ടയയ്ക്കാന്‍ ആയിരുന്നത്രേ നിര്‍ദേശം.

ഇടപെട്ടതും പ്രമുഖൻ

ഇടപെട്ടതും പ്രമുഖൻ

അന്നത്തെ ദിവസം രാത്രി വൈകിയും ദിലീപിന്റെയും നാദിര്‍ഷയുടേയും അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പോലീസ് നീക്കമെന്നും എന്നാല്‍ മലാളത്തിലെ പ്രമുഖ നടന്‍ ഇടപെട്ടാണ് അറസ്റ്റ് ഒഴിവാക്കിയതെന്നുമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

റിപ്പോർട്ടർ പറയുന്നു

റിപ്പോർട്ടർ പറയുന്നു

കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥയാണ് നടന് ഇതിനുള്ള സഹായം ചെയ്ത് നല്‍കിയതെന്നും റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു. പ്രമുഖ നടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ദിലീപിന്റെ അറസ്റ്റ് അന്ന് നടക്കുമായിരുന്നുവെന്നും സൂചനയുണ്ട്.

നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

ദിലീപിനേയും നാദിര്‍ഷയേയും നീണ്ട പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്. നടിയെ ആക്രമിച്ച കേസിനെക്കുറിച്ച് മാത്രമല്ല ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരേയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. മാത്രമല്ല കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ എന്നിവരുള്‍പ്പെട ഉള്ളവരുടേയും മൊഴി എടുത്തേക്കും.

നിർണായക രേഖകൾ

നിർണായക രേഖകൾ

പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കുന്നതിന് മുന്‍പ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അടുപ്പക്കാരെ നിരന്തരം വിളിച്ചതിന്റെ രേഖകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

ദൃശ്യങ്ങൾ ലഭിച്ചോ

ദൃശ്യങ്ങൾ ലഭിച്ചോ

മാത്രമല്ല കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചുവെന്ന് സുനി മൊഴി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് അറിയുന്നത്. എന്നാല്‍ മെമ്മറി കാര്‍ഡ് കണ്ടെത്തിയത് എവിടെ നിന്നാണ് എന്ന വിവരം പുറത്ത് വിട്ടിട്ടില്ല.

English summary
Reports coming that Prominent actor in Malayalam helped Dileep to avoid arrest.
Please Wait while comments are loading...