മലബാര്‍ സംസ്ഥാന രൂപീകരണം മതതീവ്രവാദികളുടെ ഹിഡന്‍ അജണ്ടയാണെന്ന് ശശികല ടീച്ചര്‍
വടകര: മലബാര്‍ സംസ്ഥാന രൂപീകരണം മതതീവ്രവാദികളുടെ ഹിഡന്‍ അജണ്ടയാണെന്ന് ഹിന്ദുഐക്യ വേദി സംസ്ഥാന പ്രസിഡന്റ് പി കെ ശശികല ടീച്ചര്‍ വടകരയില്‍ പറഞ്ഞു. അപ്രഖ്യാപിത ഹര്ത്താലിന്റെ പേരില്‍ മലബാര്‍ മേഖലയില്‍ നടന്ന മതതീവ്രവാദികളുടെ അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കേരളത്തെ വിഭജിച്ച് മലബാര്‍ സംസ്ഥാനം എന്ന പേരില്‍ ഒരു പ്രത്യേക മത വിഭാഗത്തിന് അധികാരം കൈയ്യടക്കി വെക്കാനുള്ള ഗൂഡ നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന് ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു.
അപ്രഖ്യാപിത ഹര്ത്താലിന്റെ പേരില്‍ ഇതര മതസ്ഥരുടെ സ്ഥാപനങ്ങള്‍ക്കും, ആരാധനാലയങ്ങല്‍ക്കുമെതിരെ ശക്തമായ ആക്രമണമാണ് ഈ മേഖലയില്‍ നടന്നത്. വ്യാപര മേഖലയിലും, ഭൂസമ്പത്ത് വാങ്ങിക്കൂട്ടുന്നതിലും ഗുരുതരമായ നീക്കങ്ങളാണ് മലബാറില്‍ നടക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. ലൌജിഹാദ് അടക്കമുള്ള സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടത് വലത് മുന്നണികള്‍ മത തീവ്രവാദികള്‍ക്കൊപ്പമാണ്. സംഘടിത വോട്ടു ബാങ്കാണ് ഇവരുടെ ലക്‌ഷ്യം. ഇടത് വലത് മുന്നണികള്‍ക്കൊപ്പം ചേര്‍ന്ന്‍ മതതീവ്രവാദികള്‍ ഉയര്‍ത്തുന്ന വിഭജന നീക്കം നേരിടാന്‍ സംഘടിത ദേശീയ ശക്തിക്കെ കഴിയൂയെന്ന് ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് സദാന്ദന്‍ ആയാടത്തില്‍ അധ്യക്ഷത വഹിച്ചു.

ബി ജെ പി മേഖല പ്രസിഡന്റ് വി വി രാജന്‍, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി പി ഇ രാജേഷ്, എം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വേണു കുറ്റിയില്‍ സ്വാഗതസ്വും, വിജയലക്ഷ്മി ടീച്ചര്‍ നന്ദിയും പറഞ്ഞു പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി വടകര നാരായണ നഗരത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം കോട്ടപ്പറമ്പില്‍ അവസാനിച്ചു പി എം അശോകന്‍, എം പ്രദീപന്‍,അഡ്വ.എം. രാജേഷ് കുമാര്‍ രാമദാസ് മണലേരി, എം ബാലകൃഷ്ണന്‍ വേണുനാഥന്‍,ഗണേശന്‍ കുരിയാടി, മണലില്‍ വത്സലന്‍,ശ്രീധരന്‍ മടപ്പള്ളി ജനപ്രതിനിധികളായ പി കെ സിന്ധു, വ്യാസന്‍ പുതിയപുരയില്‍, ശ്യാംരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി , പടം. വടകരയില്‍ നടന്ന ഹിന്ദു ഐക്യവേദി പ്രകടനം












Click it and Unblock the Notifications