മലപ്പുറം; 3.9 കോടി രൂപ തട്ടിയ കേസില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍
പാലക്കാട്: ചെന്നൈയില്‍ നിന്നും മലപ്പുറത്തേക്കുള്ള യാത്രാമധ്യേ 3.9 കോടി രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 4 പേരെ കൊയമ്പത്തൂര്‍ പോലീസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തു. കരൂര്‍ പരമത്തി പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുത്തുകുമാര്‍, തൃശൂര്‍ സ്വദേശികളായ സുഭാഷ് (42), സുധീര്‍ (33), മലപ്പുറത്തെ ഷഫീക് (28) എന്നിവരാണ് പിടിയിലായത്.
മലപ്പുറം സ്വദേശിയായ സ്വര്‍ണ വ്യാപാരി അന്‍വര്‍ സാദത്തിന്റെ കാറും 3.9 കോടി രൂപയും ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പോലീസുകാരടക്കം നാലു പേര്‍ കൂടി കേസില്‍ പ്രതികളാണെന്ന് അന്വേഷണസംഘം അറിയിച്ചു. കുളിത്തല പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശരവണന്‍, കരൂര്‍ വേലായുധംപാളയം പോലീസ് കോണ്‍സ്റ്റബിള്‍ ധര്‍മ്മേന്ദ്രന്‍ എന്നിവരാണ് പ്രതികളായവര്‍.

ഹവാല ഇടപാടുകാരനും മലയാളിയുമായ കോടാലി ശ്രീധരന്‍, മകന്‍ അരുണ്‍ എന്നിവരും പ്രതികളാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ നാലരയോടെ എല്‍ ആന്‍ഡ് ടി ബൈപാസ് റോഡില്‍ മധുക്കരയ്ക്ക് സമീപമാണ് കവര്‍ച്ച നടന്നത്. സാദത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി കാറിലുണ്ടായിരുന്ന നാലുപേരെയും സംഘം പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
പിന്നീട് നാലുപേരെയും മര്‍ദ്ദിച്ച് അവശരാക്കി വാഹനത്തില്‍ നിന്നും തള്ളിയിട്ട് പണമുള്ള കാറുമായി കടന്നുവന്നാണ് കേസ്. മധുക്കര പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയനുസരിച്ച് ചെന്നൈയില്‍ ആഭരണങ്ങള്‍ വിറ്റു കിട്ടിയ 3.9 കോടി രൂപയാണ് കാറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് ഹാവാല പണമാണെന്ന് പിന്നീട് കണ്ടെത്തി.












Click it and Unblock the Notifications