• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിപ്പ: മലപ്പുറം ജില്ലയില്‍ ട്രേമാ കെയര്‍ വളണ്ടിയേഴ്‌സ് വീടുകളില്‍ കയറി പ്രചരണം നടത്തും

  • By നാസര്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ വൈറസ് ഭീതിയില്ലെങ്കിലും ഇതുമായി ബന്ധപ്പെടുള്ള പലരിലും അജ്ഞത നിലനില്‍ക്കുന്നതിനാല്‍ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തില്‍ വീടുകളില്‍ കയറി ബോധവത്കരണ പരിപാടികള്‍ നടത്തുമെന്ന് ജില്ലാ കല്ടര്‍ അമിത് മീണ അറിയിച്ചു. കലക്‌ട്രേറ്റില്‍ നടന്ന നിപ ടാസ്‌ക് ഫോഴ്‌സ് അവലേകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പല വീടകുളിലും വൈറസ് ബാധിച്ച മരിച്ചവരുടെ ബന്ധുക്കല്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന സഹചര്യമുണ്ട്. ഇത്തരം വീടുകള്‍ക്ക് ചുറ്റുമുള്ള വീടുകള്‍ കയറി നിപ്പ ഭയമല്ല വേണ്ടത് ജാഗ്രതയാണ് എന്ന സന്ദേശം പ്രചരിപ്പിക്കും. ജാഗ്രത പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് പ്രചരണം നടത്തുക. ജില്ലയില്‍ നിലവില്‍ ട്രോമാ കെയറിന് 36000 വളണ്ടിയേഴ്‌സുണ്ട്. ഇവരുടെ സേവനം സമൂഹത്തിന് മാത്യകയാവുന്ന രീതിയില്‍ ഉപയോഗിക്കുമെന്ന് സംഘടനയുടെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത മഞ്ചേരി മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ.സഹീര്‍ മുഹമ്മദ് പറഞ്ഞു. ജില്ലയില്‍ ഡെങ്കി ആശങ്കയുള്ള സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥര്‍ പരശോധന നടത്തി. കുറുമ്പിലങ്ങോട്, പോത്തുകല്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് സംഘം പരിശോധിച്ചത്. പ്രദേശത്തെ ഡങ്കി പനി ആശങ്ക കുറഞ്ഞതായുള്ള വിവരം ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. എന്‍.എച്ച്.എം.മാനേജര്‍ ഡോ.എ.ഷിബുലാല്‍., സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.മുഹമ്മദ് ഇസ്മയില്‍ എന്നിവരാണ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

കക്കാട് 90 സെന്റ് പ്രദേശത്തെ ജലാശയത്തില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ കേസില്‍ ഉടമക്ക് 25000 രൂപ പിഴയിട്ടു. ഡപ്യുട്ടി ഡി.എം.ഒ. ഡോ.ക പ്രകാശ്,ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ച് ഉടമക്ക് എതിരെ നടപടി എടുത്തത്. ഇതിനു പുറമെ മാലിന്യം നീക്കം ചെയ്ത പ്രദേശത്ത് ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു. വാഴക്കാട് പഞ്ചായത്തിലെ ഒരു ക്വാട്ടേഴ്‌സ് വഴി ഉണ്ടാക്കുന്ന മലീനീകരണം സംബന്ധിച്ചുള്ള പരാതിയില്‍ ടെക്കനിക്കല്‍ അസിസ്റ്റന്റ് കെ.വേലായുധന്റെ നേത്യത്വത്തില്‍ പരിശോധന നടത്തി.ഉടമക്ക് മലീനീകരണം തടയുന്നതിന് നോട്ടീസ് നല്‍കാനും പിഴയിടുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇളങ്കൂര്‍ ത്യക്കലങ്ങോട് പഞ്ചാത്തില്‍ 22ാം വാര്‍ഡില്‍ ആശങ്ക പരത്തുന്ന രീതിയില്‍ ഒരു കുരങ്ങ് ചത്തതായും മറ്റെന്നിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാകലക്ടര്‍ മ്യഗസംരക്ഷണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കുരങ്ങ് പനി സാധ്യത പരിഗണിച്ച വനം വകുപ്പ് കുരങ്ങിന്റെ രക്തം സാമ്പില്‍ എടുത്തു വിദഗ്ദ പരിശോധനക്ക് അയച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍ കെ.സക്കിന പ്രസംഗിച്ചു.

മലപ്പുറം ജില്ലയില്‍ 12വരെ അധ്യാപകരും സ്്കൂളില്‍ വരേണ്ട

മലപ്പുറം ജില്ലയില്‍ 12വരെ അധ്യാപകരും സ്്കൂളില്‍ വരേണ്ട

ജില്ലയില്‍ നിപ വൈറസ് ബാധ വ്യാപനം സംബന്ധിച്ച് ആശങ്കയില്ലെങ്കിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍/സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, എന്‍ട്രന്‍സ്/ പി.എസ്.സി പരിശീലന സ്ഥാപനങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ ക്ലാസുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നവക്കെതിരെ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ആര്‍.ഡി.ഒ.ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. പൊതു പരിപാടികള്‍ അനുവദിക്കില്ല. ജില്ലയില്‍ കിലയുടെ ആഭിമുഖ്യത്തില്‍ ജന പ്രതിനിധികള്‍ക്ക് നടത്താന്‍ നിശ്ചയിച്ച പരിശീലന പരിപാടി മാറ്റി വക്കാന്‍ ഡയരക്ടറോട് ആവശ്യപ്പെടുമെന്നും കലക്ടര്‍ അറിയിച്ചു..

അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടതില്ല.

അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടതില്ല.

അവധി ദിവസങ്ങളില്‍ അധ്യാപകര്‍ സ്ഥാപനങ്ങളില്‍ വരേണ്ടതില്ലന്നും കലക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള വിവരം എല്ലാ സ്‌കൂളുകള്‍ക്കും നല്‍കാന്‍ വിദ്യാഭ്യാസ ഡപ്യുട്ടി ഡയരക്ടറോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു.നിപ വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആശങ്കയുടെ വലിയ ഒരു ഘട്ടം ജൂണ്‍ 11 ന് തീരുമെന്നാണ് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നത്. വൈറസുകള്‍ക്ക് ശരീരത്തില്‍ കയറി രോഗമുണ്ടാക്കാനുള്ള ശേഷി കഴിയുന്ന ഈ ഘട്ടത്തില്‍ രോഗം ആര്‍ക്കും വരാതിരുന്നാല്‍ ഭീതി പൂര്‍ണമായും ഇല്ലാതാവും.

 പനി പടരാതിരിക്കാന്‍ ജാഗ്രതയോടെ തിരൂര്‍ നഗരസഭ

പനി പടരാതിരിക്കാന്‍ ജാഗ്രതയോടെ തിരൂര്‍ നഗരസഭ

പനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ തിരൂര്‍ നഗരസഭയും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രതിയിലാണ്. നിലവില്‍ നിപയോ മറ്റേതെങ്കിലും പകര്‍ച്ച വ്യാധികളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ ഒരു ജാഗ്രതാ കുറവും വേണ്ടെന്ന നിലപാടിലാണ് അധികൃതര്‍. വീടുകള്‍ തോറും ശുചിത്വ സ്‌ക്വാഡുകള്‍ സന്ദര്‍ശനം നടത്തി പകര്‍ച്ച വ്യാധികള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം വെള്ളക്കെട്ടുകള്‍ ഒഴുക്കി വിടുകയും ചെയ്യുന്നുണ്ട്. സ്വകാര്യ സ്ഥലങ്ങളിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനും കാടുമൂടിയ ഭാഗങ്ങള്‍ വെട്ടിത്തെളിക്കാനും ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ കമ്മിറ്റികള്‍ മുഖേന 8000 ത്തിലധികം വീടുകളില്‍ നിപ വൈറസ് സംബന്ധിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ ഓടകള്‍ വൃത്തിയാക്കുന്നതോടൊപ്പം കൊതുകു നശീകരണത്തിനായി ലാര്‍വിസൈഡല്‍ സ്പ്രേയിംഗും പുരോഗമിക്കുകയാണ്. പൊതു സ്ഥലങ്ങളിലുള്ള മാലിന്യങ്ങള്‍ അതത് ദിവസങ്ങളില്‍ തന്നെ ശുചീകരിക്കുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും കെട്ടിട ഉടമകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മതിയായ സൗകര്യങ്ങളില്ലാതെ താല്‍ക്കാലിക ഷെഡുകളില്‍ പ്രവര്‍ത്തിക്കുന്ന ചില കേന്ദ്രങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുകയും ഇവ ഉടന്‍ പൊളിച്ച് മാറ്റുമെന്നും നഗരസഭ ചെയര്‍മാന്‍ ബാവ കല്ലിങ്ങല്‍ പറഞ്ഞു. തട്ടുകളടക്കമുള്ള അനധികൃത കച്ചവട കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പധികൃതരുടെ മേല്‍ നോട്ടത്തില്‍ പരിശോധന നടത്തുകയും അടച്ചിടാന്‍ നര്‍ദ്ദേശം നല്‍കുകയും ചെയ്തിരിക്കുയാണ്. തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
malappuram district trema care volunteer's camapaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more