കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ഉപ തിരഞ്ഞെടുപ്പ് ആരംഭിച്ചു..വിജയപ്രതീക്ഷയില്‍ പ്രമുഖ പാര്‍ട്ടികള്‍

രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

  • By Manu
Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് ശിഹാബ് തങ്ങള്‍ എന്നിവര്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. പാണക്കാട് എഎംയുപി സ്‌കൂളിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.യുഡിഎഫിന് ഇത്തവണ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാണക്കാട് ശിഹാബ് തങ്ങള്‍ പറഞ്ഞു.

1

പോളിങ് കൂടാന്‍ തന്നെയാണ് സാധ്യതയെന്നും അതുകൊണ്ടു തന്നെ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുഡിഎഫിന്റെ പ്രവര്‍ത്തനവും പ്രചാരണവും വളരെ ചിട്ടയോടെയായിരുന്നു. പ്രാദേശികമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇടതുപക്ഷവും വിജയപ്രതീക്ഷയിലാണ്. അന്തിമ തീരുമാനം ജനങ്ങളുടേതാണെന്നാണ് മുതിര്‍ന്ന നേതാവ് ടി കെ ഹംസ പ്രതികരിച്ചത്. 2004ലെ ട്രെന്‍ഡ് കാണുന്നുണ്ടെന്നും ആരു ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2

13.12 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തിലെത്തുക. 1175 ബൂത്തുകളുണ്ട്. രണ്ട് അപരന്‍മാരടക്കം ആകെ ഒമ്പത് സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. 2014ലെ തിരഞ്ഞെടുപ്പില്‍ 11.98 ലക്ഷം വോട്ടര്‍മാരില്‍ 8,53,467 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

English summary
Malappuram by election started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X