മുസ്ലിം ലീഗ് പ്രചാരണം തുടങ്ങി; സംസ്ഥാനത്ത് ആദ്യത്തെ സ്ഥാനാര്‍ഥിയായി ഫാത്തിമ, മല്‍സരം കടുക്കും
തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ പൂര്‍ത്തിയായിട്ടേയുള്ളൂ. വാര്‍ഡുകളുടെ തരം തിരിക്കലും മറ്റും നടക്കുകയാണ്. ജനറല്‍ വാര്‍ഡ് ആണോ സംവരണ വാര്‍ഡ് ആണോ എന്നൊക്കെ ഉറ്റുനോക്കുന്ന സമയമാണ്. പലയിടത്തും പല നേതാക്കളുടെയും മോഹം തല്ലിക്കെടുത്തി പ്രതീക്ഷിച്ച വാര്‍ഡുകള്‍ സംവരണ വാര്‍ഡായി മാറിയ വാര്‍ത്തകളെല്ലാം വരികയാണ്.
അതിനിടെയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രചാരണം തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആദ്യം ആരംഭിച്ചതും മുസ്ലിം ലീഗ് തന്നെ. മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി യുപി ഫാത്തിമ വോട്ടുകള്‍ ചോദിക്കാന്‍ തുടങ്ങിയത്.

ജനറല്‍ വാര്‍ഡിലാണ് മുസ്ലിം ലീഗ് വനിതയെ മല്‍സരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഫാത്തിമയുടെ സ്ഥാനാര്‍ഥിത്വത്തിനുണ്ട്. ജനറല്‍ വാര്‍ഡ് ആയാലും സംവരണമായാലും സ്ഥാനാര്‍ഥി യുപി ഫാത്തിമ തന്നെയെന്ന് മുസ്ലിം ലീഗ് നേരത്തെ തീരുമാനിച്ചതാണ്. കോണ്‍ഗ്രസിനോ മറ്റു ഘടക കക്ഷികള്‍ക്കോ ഇതില്‍ രണ്ടഭിപ്രായവുമില്ല. ഫാത്തിമ അത്രയും പ്രിയപ്പെട്ടവരാണ് എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു.
മുമ്പും ഫാത്തിമ ജനപ്രതിനിധിയായിട്ടുണ്ട്. 2000ത്തിലും 2010ലും. മെംബറും ചെയര്‍പേഴ്സണും ആയിട്ടുണ്ട്. പാര്‍ട്ടി വിശ്വസിച്ചു ചോദിച്ചു. ഫാത്തിമ ഓകെ പറഞ്ഞു. മറ്റൊന്നും നോക്കിയില്ല, യുഡിഎഫ് പ്രചാരണം തുടങ്ങുകയും ചെയ്തു. ജനറല്‍ വാര്‍ഡ് ആയാലും ഫാത്തിമ തന്നെ സ്ഥാനാര്‍ഥി എന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഫാത്തിമയുടെ ചിത്രമുള്ള ബാനറുകള്‍ വാര്‍ഡില്‍ നിറയുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കുമെന്നാണ് പ്രതീക്ഷ. പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും കരുതുന്നു. എല്ലാ പാര്‍ട്ടികളും ഒരുങ്ങി കഴിഞ്ഞു. എങ്കിലും ജനങ്ങള്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഫാത്തിമയുടെ പ്രചാരണം അത്ര സജീവമായിട്ടില്ല എന്ന് പറയാം. കാരണവന്മാരെയും പ്രധാന വ്യക്തികളെയും കണ്ട് സംസാരിക്കുകയാണ് ഇപ്പോള്‍ എന്നും ഫാത്തിമ പ്രതികരിച്ചു.
അതേസമയം, സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന തിരക്കിലാണ്. താഴേ തട്ടില്‍ ജനങ്ങള്‍ ഇളകി മറിയുന്ന തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ജനപ്രിയരായ പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തി പോര് കടുപ്പിക്കാനാണ് നീക്കം. സ്ഥാനാര്‍ഥി മോഹികള്‍ ഉയര്‍ത്തുന്ന വിമത സ്വരം മറികടന്നുവേണം ജയിക്കാന്‍.
കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഇനി മല്‍സരിക്കാനില്ല എന്ന് സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് മല്‍സരിച്ച വാര്‍ഡ് ഇത്തവണ ജനറലാണ്. ആര്യയെ മല്‍സരിപ്പിക്കേണ്ട എന്ന് സിപിഎമ്മില്‍ ധാരണയായിട്ടുണ്ടത്രെ. അവര്‍ ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications