വാക്‌സിനേഷനിലെ പേര്‌ദോഷം കളയാന്‍ മലപ്പുറം, ഇതിനോടകം എംആര്‍ വാക്‌സിന്‍ നല്‍കിയത് 6,02570 കുട്ടികള്‍ക്ക്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വാക്‌സിനേഷന്‍ പിന്നാക്കാവസ്ഥയിലെ പേര്‌ദോഷം കളയാന്‍ മലപ്പുറം ജില്ലയില്‍ ആശാവഹമായ മുന്നേറ്റം. ഇതിനോടകം ജില്ലയില്‍ മീസില്‍സ് റുബെല്ല വാക്‌സിന്‍ നല്‍കിയത് 6, 02570 കുട്ടികള്‍ക്കാണ്. ഒമ്പത് മാസം മുതല്‍ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഗവണ്‍മെന്റ് ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രൈവറ്റ് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് നവംബര്‍ 18 വരെ വാക്‌സിന്‍ നല്കുന്നതാണ്. സമൂഹത്തില്‍ നിന്നും മീസില്‍സ് റുബെല്ലാ എന്നീ രോഗങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ് ഈ പ്രതിരോധ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലാ കലക്ടര്‍ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും എം. ആര്‍ വാക്‌സിന്‍ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെ സൂചിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുത്ത പ്രൈവറ്റ് ആശുപത്രികളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ പരിശീലനം ലഭിച്ച നഴ്‌സുമാര്‍ വാക്‌സിനേഷന്‍ നല്‍കി വരുന്നു. 

ഗുരുവായൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: മൂന്നു പേര്‍ പിടിയില്‍

ലോകാരോഗ്യ സംഘടനയുടെ ഡല്‍ഹി ഓഫിസിലെ വാക്‌സിനേഷന്‍ വിഭാഗത്തില്‍ ഏറ്റവുമധികം തവണ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് മലപ്പുറം.

ലോകാരോഗ്യ സംഘടനയുടെ പ്രമുഖ വ്യക്തിതന്നെയാണു ഇക്കാര്യം വ്യക്തമാക്കിയത്. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 640ഉം ഇപ്പോഴത്തെ ഔദ്യോഗികമല്ലാത്ത കണക്കുകള്‍ പ്രകാരം ഏകദേശം 710ഉം ജില്ലകളുള്ള ഒരു രാജ്യത്താണ് 'മലപ്പുറം' വേറിട്ട് നില്‍ക്കുന്നത്.

school

എം ആര്‍ വാക്‌സിന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ അമിതമീണ മലപ്പുറത്തെ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍

വാക്‌സിനേഷന്‍ രംഗത്ത് രാജ്യം നടപ്പാക്കിയ പദ്ധതികളിലെല്ലാം പ്രത്യേക പരിഗണന മലപ്പുറത്തിന് ലഭിച്ചിരുന്നു. മിഷന്‍ ഇന്ദ്രധനുസ് അടക്കമുള്ള കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പദ്ധതികളിലെല്ലാം ജില്ലയ്ക്ക് പരിഗണന ലഭിച്ചത് കേരളം മുഴുവന്‍ ആരോഗ്യ മേഖലയില്‍ മുന്നോട്ട് പോയപ്പോഴും മലപ്പുറം കിതച്ചു കൊണ്ടിരുന്നതിനാലാണ്. ഈ സ്ഥിതിക്ക് കാര്യമായ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടില്ല. സമീപകാലത്ത് ഉണ്ടാകാനുള്ള സാധ്യതകളിലേക്കാണ് ലോകാരോഗ്യ സംഘടന അടക്കം പ്രതീക്ഷ അര്‍പ്പിക്കുന്നത്.

വാക്‌സിനേഷനുകളോട് എന്തുകൊണ്ട് മലപ്പുറം മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്നതിന്റെ കാരണത്തെ ഒരു പരിധിവരെ മാത്രമേ സാമുദായികം എന്ന് വിളിക്കാനാകൂ. ഒരു വിഭാഗം ചികില്‍സകരും, ചില പ്രത്യേക സംഘടനകളും, വ്യക്തികളുമാണ് പ്രധാനമായും ജില്ലയില്‍ വാക്‌സിന്‍ വിരുദ്ധ ക്യാംപെയിനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഭയപ്പെടുത്തി ക്യാംപെയിനില്‍ നിന്ന് രക്ഷിതാക്കളെ പിന്തിരിപ്പിക്കാനാണ് ഇവരുടെ ശ്രമം. ഏതായാലും ജില്ലയില്‍ നടപ്പാക്കിയ ബോധവല്‍ക്കരണ പരിപാടികള്‍ ഫലംകണ്ടതായും ബാക്കിയുള്ളവര്‍ കൂടി വരും ദിവസങ്ങളില്‍ വാക്‌സിനെടുക്കുമെണന്നാണു പ്രതീക്ഷയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Malappuram; MR vaccine given to 6,02570 children

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്